ബോലോ താരാ രാ രാ! 1.75 കോടിയുടെ വണ്ടി വാങ്ങിയ മല്ലുസിങ്ങിലെ പാട്ടുകാരൻ
90-കളിൽ ഒരു പോപ്പ് സംഗീത ആൽബം പുറത്തിറങ്ങിയത് മാത്രമേ ഓർമ്മയുളളു, പിന്നീടങ്ങോട്ട് ചെറുപ്പക്കാരുടെ നാവിൻതുമ്പത്ത് തുളളിക്കളിച്ച ഗാനമായി മാറാൻ ഗാനത്തിന് അധികസമയം ഒന്നും വേണ്ടി വന്നില്ല.സ്റ്റേജ് പ്രകടനങ്ങളിലൂടെ താരമായ മാറിയ ദലേർ മെഹന്തി മെഹന്തിയുടെ ബോലോ താ രാ രാ എന്ന ആദ്യ ആൽബം ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ആദ്യ ആൽബത്തിന്റെ 20 ലക്ഷം കോപ്പികളാണ് ലോകത്താകമാനം വിറ്റു പോയിരുന്നത്. ദലേർ മെഹന്തിയുടെ സഹോദരനാണ് പ്രശസ്ത റാപ്പറായ മിക്ക സിങ്ങ്. മകളായ അജിത് കൗർ മെഹന്തിയുടെ ഭർത്താവായ നവ്‌രാജ് ഹാൻസ് ഒരു ഗായകനും നടനും കൂടിയാണ്.
നിങ്ങൾക്ക് അദ്ദേഹത്തിനെ എളുപ്പം മനസിലാകാൻ ഒരു കാര്യം പറഞ്ഞാൽ മതിയാകും. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ എക്കാലത്തേയും മാസ് റോൾ അവതരിപ്പിച്ച മല്ലു സിങ്ങ് എന്ന ചിത്രത്തിൽ നവ്‌രാജ് പാടിയിട്ടുണ്ട്. ചിത്രത്തിലെ കിങ്ങിണിക്കാറ്റ് എന്ന പാട്ടിൽ ഹരിചരനൊപ്പം നവ്‌രാജ് സിങ്ങും പാടിയിട്ടുണ്ട്. ബോളിവുഡിലെ മികച്ച നായകൻ കൂടിയായ ഇദ്ദേഹം തൻ്റെ യാത്രകൾക്ക് കൂട്ടായി ബിഎംഡബ്ല്യുവിൻ്റെ ഏറ്റവും മികച്ചതും ബ്രാൻഡിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലുമായ X7 എന്ന ആഡംബര എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്.

ഭാര്യക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് വാഹനം സ്വന്തമാക്കാൻ താരം എത്തിയത്. വാഹനത്തിൻ്റെ മിനറൽ വൈറ്റ് എന്ന നിറമാണ് നവ്‌രാജ് തെരഞ്ഞെടുത്തിരിക്കുന്നത്. 1.31 കോടി മുതല്‍ 1.35 കോടി രൂപ വരെയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. ഓണ്‍റോഡ് വില 1.50 കോടിക്ക് മുകളിലാകും. അതിശയിപ്പിക്കുന്ന രൂപകല്‍പ്പനയുള്ള ആഡംബര എസ്‌യുവി ശക്തമായ പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നതിനൊപ്പം സുഖസൗകര്യങ്ങള്‍ക്കായുള്ള പ്രീമിയം സാങ്കേതിക സവിശേഷതകളാല്‍ നിറഞ്ഞിരിക്കുന്നു.
ബിഎംഡബ്ല്യു X7 xDrive40i M സ്പോര്‍ട്ട്, xDrive40d M സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് രാജ്യത്ത് വില്‍പ്പനക്കെത്തുന്നത്. ഇതില്‍ ഏത് വേരിയന്റ് ആണ് നവ്‌രാജ് വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. മോഡലിന്റെ പെട്രോള്‍ എഞ്ചിന് 381 bhp പവറും 520 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഡീസല്‍ വേരിയന്റാണെങ്കില്‍ 340 bhp പവറും 700 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

അതോടൊപ്പം തന്നെ എസ്‌യുവിക്ക് 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ കൂറ്റന്‍ കിഡ്‌നി ഗ്രില്‍, സ്ലീക്കര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ക്രോമില്‍ അലങ്കരിച്ച എയര്‍ വെന്റുകള്‍, 3D ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ബിഎംഡബ്ല്യു കാറിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
ഇത്രയും കാശ് കൊടുക്കുന്നതിൻ്റെ ഗുണം വാഹനത്തിൻ്റെ അകത്തളത്തേയും പ്രീമിയം ആക്കുന്നുണ്ട്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റുമുള്ള ഡാഷ്‌ബോര്‍ഡിലെ ഡ്യുവല്‍ സ്‌ക്രീനുകളാണ് എസ്‌യുവിയുടെ ക്യാബിനിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. പനോരമിക് സണ്‍റൂഫ്, 14-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ഡിജിറ്റല്‍ കീ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം ലെതര്‍ അപ്ഹോള്‍സ്റ്ററി, സീറ്റ് വെന്റിലേഷന്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍, പാസഞ്ചര്‍ സീറ്റുകള്‍ എന്നിവ ഈ കാറിന്റെ മറ്റ് സവിശേഷതകളാണ്.

ഇനി സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാൽ ബിഎംഡബ്ല്യു X7 എസ്‌യുവിയില്‍ യാത്രക്കാരുടെ സുരക്ഷക്കായി 7 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (CBC), ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC) എന്നിവ നല്‍കിയിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റെക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും (ADAS) എസ്‌യുവിയുടെ സുരക്ഷ ഫീച്ചറുകളിലെ ഹൈലൈറ്റുകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








