39 മില്യൺ ഫാൻസുളള ബ്രാൻഡിലെ മുൻ VJ! 43-ാം വയസ്സിൽ ഹോട്ട് ഗായിക സ്വന്തമാക്കിയത് ജർമൻ സുന്ദരനെ
ഇന്ത്യയിൽ അനേകം മേഖലകളിൽ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സോഫി ചൗദ്രി. മോഡലിംഗ്, ടിവി ഹോസ്റ്റിംഗ്, ഗായിക എന്നിങ്ങനെ നിരവധി മേഖലകളിൽ തൻ്റേതായ ഇടം കണ്ടെത്തിയ സുന്ദരിയാണ് താരം. ഫാഷന്‍, ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡുകളുമായി ബന്ധപ്പെട്ട് സോഫി സോഷ്യല്‍ മീഡിയയിൽ നിറസാന്നിധ്യമാണ്. എംടിവി ഇന്ത്യയുടെ മുൻ വിജെ ആയിരുന്നു സോഫി. ഇപ്പോൾ താരം തന്നെ പാടി അഭിനയിച്ച നിരവധി ആൽബം ഗാനങ്ങൾ പുറത്തിറങ്ങുന്നുണ്ട്. ശരീര ഫിറ്റ്നസിൽ പ്രത്യേക ശ്രദ്ധയുള്ള താരത്തിൻ്റെ വർക്ക്ഔട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആണ്. താരം ഇപ്പോൾ തൻ്റെ യാത്രകൾക്ക് കൂട്ടായി ബിഎംഡബ്ല്യുവിൻ്റെ എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്.
വാഹനത്തിൻ്റെ വിശദാശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ഇന്ത്യയിൽ 93.70 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ടാക്‌സും ഇൻഷുറൻസുമെല്ലാമായി 1.21 കോടി മുതൽ 1.37 കോടി രൂപ വരെ ബിഎംഡബ്ല്യു X5 എസ്‌യുവിക്ക് ഓൺ-റോഡ് വില വരും. കഴിഞ്ഞ വർഷം ജൂണിലാണ് ബിഎംഡബ്ല്യു X5 എസ്‌യുവിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ഡിസൈൻ വശങ്ങളിലേക്ക് വന്നാൽ ജർമൻ ബ്രാൻഡിന്റെ സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ, മാട്രിക്‌സ് അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, L ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ. 21 ഇഞ്ച് ലൈറ്റ്-അലോയ് വീലുകൾ, എക്‌സ്‌ലൈൻ വേരിയൻ്റിൽ സാറ്റിൻ അലുമിനിയം സാറ്റിൻ അലുമിനിയം ട്രിമ്മിൽ റൂഫ് റെയിലുകളും എക്സ്റ്റീരിയർ ലൈൻ എന്നിവയാണ് അഹാന സ്വന്തമായി വാങ്ങിയിരിക്കുന്ന ജർമൻ ലക്ഷ്വറി എസ്‌യുവിയുടെ എക്സ്റ്റീരിയറിൽ എടുത്തു പറയേണ്ട പ്രത്യേകതകൾ.
അകത്തേക്ക് കയറിയാലും ആഡംബര കൈവിടാതെയാണ് ബിഎംഡബ്ല്യു X5 പണിതിറക്കിയിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ബിഎംഡബ്ല്യു വൈഡ്‌സ്‌ക്രീൻ കർവ്‌ഡ് ഡിസ്‌പ്ലേ, ഡയഗണലോടുകൂടിയ കൺട്രോൾ ഡിസ്‌പ്ലേയുള്ള 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റ് ബാർ, എൽഇഡി ബാക്ക്‌ലൈറ്റിംഗ്, ഇലക്‌ട്രിക് അഡ്ജസ്റ്റ്‌മെൻ്റ് ഉള്ള കംഫർട്ട് സീറ്റുകൾ, ആക്ടീവ് സീറ്റ് വെൻ്റിലേഷൻ, 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം എന്നിവയെല്ലാം യാത്രകളെ മനോഹരമാക്കും.

ഇവയോടൊപ്പം ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, കംഫർട്ട് ആക്സസ് സിസ്റ്റം, പനോരമിക് സൺറൂഫ്, ലെതർ സ്റ്റിയറിംഗ് വീൽ, M ഹെഡ്‌ലൈനർ ആന്ത്രാസൈറ്റ്, M ഫുട്‌റെസ്റ്റ്, പെഡൽ കവറുകൾ എന്നിങ്ങനെയുള്ള ഇൻ്റീരിയർ പാക്കേജിൻ്റെ പ്രത്യേക സെറ്റും വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്യും. അങ്ങനെ മൊത്തത്തിൽ കൊടുക്കുന്ന പൈസയ്ക്ക് അത്യാഡംബര യാത്ര തന്നെയാണ് X5 സമ്മാനിക്കുന്നത്.
ഇനി വാഹനത്തിൻ്റെ സേഫ്റ്റി ഫീച്ചറുകളിലേക്ക് നോക്കിയാൽ ഇവയോടൊപ്പം ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, കംഫർട്ട് ആക്സസ് സിസ്റ്റം, പനോരമിക് സൺറൂഫ്, ലെതർ സ്റ്റിയറിംഗ് വീൽ, M ഹെഡ്‌ലൈനർ ആന്ത്രാസൈറ്റ്, M ഫുട്‌റെസ്റ്റ്, പെഡൽ കവറുകൾ എന്നിങ്ങനെയുള്ള ഇൻ്റീരിയർ പാക്കേജിൻ്റെ പ്രത്യേക സെറ്റും വാഹനത്തിനൊപ്പം വാഗ്‌ദാനം ചെയ്യും. അങ്ങനെ മൊത്തത്തിൽ കൊടുക്കുന്ന പൈസയ്ക്ക് അത്യാഡംബര യാത്ര തന്നെയാണ് X5 സമ്മാനിക്കുന്നത്.
എല്ലാ സെലിബ്രിറ്റികളുടേയും ബിസിനസ് പ്രമുഖരുടേയും പ്രിയപ്പെട്ട വാഹനമായി ബിഎംഡബ്ല്യു മാറിയതിൽ പിന്നെ അതിശയിക്കാനില്ലല്ലോ. മോളിവുഡിലാണെങ്കിലും ബോളിവുഡിലാണെങ്കിലും എല്ലാ നടീനടൻമാരുടേയും ഇഷ്ടവാഹനമായി എസ്‌യുവിക്ക് മാറാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല. നിരവധി അപ്ഡേറ്റുകൾ കമ്പനി നൽകുന്നുമുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








