3 ദിവസം കൊണ്ട് 3 കാര്‍ വാങ്ങിയ ചൂടാറിയിട്ടില്ല! ദേ റേഞ്ച് റോവറും വാങ്ങി പാട്ടുകാര്‍ക്കിടയിലെ വണ്ടിപ്രാന്തന്‍

മൂന്ന് ദിവസം കൊണ്ട് മൂന്ന് ലക്ഷ്വറി കാറുകള്‍ വാങ്ങിയ ഒരു മലയാളി ഗായകനെ ഏതാനും ദിവസങ്ങള്‍ മുമ്പ് ഞങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. കേരള സര്‍വകലാശാല യുവജനോത്സവ വേദിയിലൂടെ കടന്ന് വന്ന് ഹിറ്റ് ഗാനങ്ങളുടെ കാര്‍ സോംഗുകള്‍ പാടി സോഷ്യല്‍ മീഡിയയെ കൈയ്യിലെടുത്ത ആ യുവ ഗായകന്റെ പേര് ബി മുരളീകൃഷ്ണ എന്നാണ്. ആസിഫലി നായകനായി എത്തിയ മഹേഷും മാരുതിയും എന്ന ചിത്രത്തിലൂടെ ബി മുരളീകൃഷ്ണ പിന്നണി ഗായകനായും വരവറിയിച്ചു. സംഗീതമല്ലാതെ ബി മുരളീകൃഷ്ണയുടെ മറ്റൊരു വീക്ക്‌നെസ് കാറുകളാണ്. അത് അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം പൊഫൈല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാകും. മലയാളി ഗായകര്‍ക്കിടയിലെ വണ്ടിപ്രാന്തന്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.

ദേവീ ഫാര്‍മ ഉടമായായ കെഎസ് ബാലഗോപാലിന്റെ മകന്‍ കൂടിയായ ഗായകന്‍ അടുത്ത കാലത്തായി വമ്പന്‍ കാറുകള്‍ വാങ്ങി തന്റെ ഗരാജ് നിറയ്ക്കുന്ന തിരക്കിലാണ്. അടുത്തടുത്ത ദിവസങ്ങളിലായി ഔഡി Q8, പോര്‍ഷ 718 ബോക്‌സ്റ്ററര്‍, മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ എന്നീ കാറുകള്‍ വാങ്ങിയാണ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചത്. ഇതില്‍ പോര്‍ഷയും കണ്‍ട്രിമാനും യൂസ്ഡ് കാറുകളാണ്. ഈ കാറുകള്‍ വാങ്ങിയതിന്റെ ചൂടാറുന്നതിന് മുമ്പേപുത്തന്‍ ഒരു കാര്‍ കൂടി ഗരാജില്‍ എത്തിച്ചിരിക്കുകയാണ് ബി മുരളീകൃഷ്ണ.

singer b murali krishna buys range rover vogue

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ബി മുരളീകൃഷ്ണ ഒരു റേഞ്ച് റോവര്‍ വോഗ് സ്വന്തമാക്കിയത്. കറുത്ത നിറത്തിലുള്ള റേഞ്ച് റോവര്‍ എസ്‌യുവിക്ക് അടുത്ത് അതേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ചിത്രങ്ങള്‍ ബി മുരളീകൃഷ്ണ കൃഷ്ണ പോസ്റ്റ് ചെയ്തു. അമ്മയോടൊപ്പം കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നു ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. പുതുതായി റേഞ്ച് റോവര്‍ വാങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച ഗായകന് സുഹൃത്തുക്കളും ആരാധകരും പരിചയക്കാരുമെല്ലാം കമന്റ് ബോക്‌സിലൂടെ ആശംസകള്‍ അറിയിച്ചു.

വളരെ ആഡംബരപൂര്‍ണ്ണമായ ഒരു എസ്‌യുവിയാണ് റേഞ്ച് റോവര്‍ വോഗ്. തലയെടുപ്പുള്ള എസ്‌യുവി എന്ന വിശേഷണം ഏറെ ഇണങ്ങുന്ന ഒന്ന് കൂടിയാണിത്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള സെലിബ്രിറ്റികള്‍ക്കിടയില്‍ റേഞ്ച് റോവര്‍ ഒരു ജനപ്രിയ ചോയ്‌സായി മാറിയിരിക്കുന്നതിന്റെ ഒരു കാരണം ഇതിന്റെ ആഡംബര ഫീച്ചറുകള്‍ തന്നെയാണ്. മോളിവുഡില്‍ നിന്ന് സൂപ്പര്‍ താരവും സംവിധായകനുമായ പൃഥ്വിരാജ് മുമ്പ് റേഞ്ച് റോവര്‍ വോഗ് സ്വന്തമാക്കിയിരുന്നു.

singer b murali krishna buys range rover vogue

ലാന്‍ഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവര്‍. ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തുചേര്‍ന്ന വാഹനമാണ് റേഞ്ച് റോവര്‍ എഴുപതുകള്‍ മുതല്‍ നിരത്തുകളില്‍ നിറസാന്നിധ്യമാണ്. വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളില്‍ ആഡംബര എസ്‌യുവി വാങ്ങാം. 3.0 വോഗ് എന്ന് വിളിക്കപ്പെടുന്ന എസ്‌യുവിയുടെ ലോംഗ് വീല്‍ബേസ് പതിപ്പിന് 3 ലിറ്റര്‍, വി6 ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 258 bhp പവറും 600 nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിലുളളത് അത് കൊണ്ട് തന്നെ വാഹനം സഞ്ചരിക്കുന്ന ഭൂപ്രദേശത്തെ ആശ്രയിച്ച് ചക്രങ്ങള്‍ക്ക് ടോര്‍ക്ക് വ്യത്യാസപ്പെടുന്ന ടെറൈന്‍ റെസ്പോണ്‍സും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. റേഞ്ച് റോവര്‍ വോഗിന് എട്ട് സ്പീഡ്, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ലഭിക്കുന്നത്. ഇത് വളരെ എളുപ്പവും വേഗത്തിലുള്ളതുമായ ഗിയര്‍ ഷിഫ്റ്റിംഗ് സാധ്യമാക്കുന്നു.

singer b murali krishna buys range rover vogue

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലും എസ്‌യുവി ലഭ്യമാണ്. 4.4 ലിറ്റര്‍ V8 രൂപത്തില്‍ കൂടുതല്‍ ശക്തമായ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ലഭിക്കുന്നത്, ഇത് 440 Bhp പീക്ക് പവറും 700 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.എസ്‌യുവിയുടെ പെട്രോള്‍ എഞ്ചിനുകളില്‍ 335 bhp-450 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3 ലിറ്റര്‍-വി6 സൂപ്പര്‍ചാര്‍ജ്ഡ് യൂണിറ്റും 543 bhp പവറും 625 Nm ടോര്‍ക്കും ഉള്ള 5 ലിറ്റര്‍-വി8 സൂപ്പര്‍ചാര്‍ജ്ഡ് യൂണിറ്റും ഉള്‍പ്പെടുന്നു.

ഡീസല്‍ എഞ്ചിനുകളിലെ പോലെ, പെട്രോള്‍ മോഡലിനും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളും ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റങ്ങളും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുണ്ട്. 3 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്ന വോഗ്, വോഗ് എസ്ഇ ട്രിമ്മുകള്‍ക്കൊപ്പം ലഭ്യമാണെങ്കിലും വില 2.45 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. ബാലമുരളീകൃഷ്ണ ഈ എസ്‌യുവിയുടെ ഏത് ട്രിമ്മാണ് വാങ്ങിയതെന്ന് വ്യക്തമല്ല.

More from DriveSpark

Article Published On: Thursday, February 13, 2025, 15:58 [IST]
English summary
Singer b murali krishna adds range rover vogue to his luxurious garage
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X