ബാദ്ഷായുടെ ഗാരേജിലെ കാർ കളക്ഷനുകൾ കാണാം; റോൾസ് റോയ്സ് മുതൽ പോർഷെ കെയ്മാൻ വരെ

ബോളിവുഡ് ഗായകനും റാപ്പറുമായ ബാദ്ഷാ കാറുകളോട് ഏറെ കമ്പമുളള വ്യക്തിയാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ബാദ്ഷാ എന്നത് അദ്ദേഹത്തിൻ്റെ സ്റ്റേജ് നാമമാണ്. ശരിയായ പേര് ആദിത്യ പ്രതീക് സിംഗ് എന്നാണ്. നിരവധി ആഡംബര കാറുകൾ അദ്ദേഹത്തിൻ്റെ കാർ കളക്ഷനിലുണ്ട്. ബാദ്ഷായുടെ ഗാരേജിലൂടെ ഒന്ന് പോയി വരാം. അദ്ദേഹത്തിൻ്റ കാർ കളക്ഷനുകൾ അറിയാൻ തുടർന്നു വായിക്കു.

ലംബോർഗിനി ഉറൂസ്

ബാദ്ഷായുടെ കാർ കളക്ഷനിലെ ഏറ്റവും വലിയ കൊമ്പനാണ് ലംബോർഗിനി ഉറൂസ്. ഇറ്റാലിയന്‍ ബ്രാന്‍ഡ് 2018-ലാണ് തങ്ങളുടെ ആദ്യത്തെ സൂപ്പര്‍ എസ്‌യുവിയായ ഉറൂസ് വിപണിയില്‍ എത്തിച്ചത്. ലോഞ്ചിന് പിന്നാലെ ഉറൂസ് അതിവേഗം ജനപ്രീതിയാര്‍ജ്ജിച്ചു. പ്രത്യേകിച്ച് സെലിബ്രിറ്റികള്‍ക്കിടയില്‍. പിന്നാലെ ലംബോര്‍ഗിനി ഈ മോഡല്‍ ഇന്ത്യയിലും കൊണ്ടുവന്നു. വന്‍വിലയൊന്നും അല്‍പ്പം പോലും ഏശാതെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിറ്റഴിയുന്ന ലംബോര്‍ഗിനിയായി ഉറൂസ് തല്‍ക്ഷണം കൊണ്ട് മാറി.

ബാദ്ഷായുടെ ഗാരേജിലെ കാർ കളക്ഷനുകൾ കാണാം; റോൾസ് റോയ്സ് മുതൽ പോർഷെ കെയ്മാൻ വരെ

4 ഡോര്‍ ലക്ഷ്വറി എസ്‌യുവിക്ക് 4.0 ലിറ്റര്‍ V8, ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 650 bhp പവറും 850 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍ ഉറൂസ് അവതരിപ്പിക്കുന്നുണ്ട്. ഉറൂസിന് 0-100 കി.മീ/മണിക്കൂര്‍ വേഗത വെറും 3.6 സെക്കന്‍ഡില്‍ പിന്നിടാന്‍ കഴിയുമെന്നാണ് ലംബോര്‍ഗിനി അവകാശപ്പെടുന്നത്.
കൂടാതെ മണിക്കൂറില്‍ 306 കിലോമീറ്ററാണ് പരമാവധി വേഗത. ഇന്ത്യയിൽ ലംബോർഗിനി ഉറൂസിന്റെ വില ആരംഭിക്കുന്നത് 3.55 കോടി രൂപയിലാണ്.

റോൾസ് റോയ്സ് വ്രെയ്ത്ത്

ബാദ്ഷായുടെ കാർ ശേഖരത്തി എറ്റവും വിലകൂടിയ വാഹനമാണ് റോൾസ്-റോയ്‌സ് വ്രെയ്ത്ത്. കൂപ്പെ ശൈലിയുള്ള വ്രെയ്ത്തിനെ റോൾസ് റോയ്‌സ് 2013 ജനീവ മോട്ടോർ ഷോയിലാണ് ആദ്യമായി പരിചയപ്പെടുത്തുന്നത്. തുടർന്ന് ആ വർഷം അവസാനം മോഡൽ വിൽപ്പനയ്‌ക്കുമെത്തി. ഫാന്റം കൂപ്പെയ്ക്ക് ശേഷം ഇത് കമ്പനിയുടെ രണ്ടാമത്തെ ടു-ഡോർ മോഡലായി മാറിയെങ്കിലും അവസാന തലമുറ ഗോസ്റ്റ് സെഡാനുമായി അതിന്റെ അടിത്തറ പങ്കിട്ടു.

ബാദ്ഷായുടെ ഗാരേജിലെ കാർ കളക്ഷനുകൾ കാണാം; റോൾസ് റോയ്സ് മുതൽ പോർഷെ കെയ്മാൻ വരെ

6.6 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് പരമാവധി 624 bhp കരുത്തിൽ 590 torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇതിന്റെ എഞ്ചിൻ പിന്നീട് 605 lb-ft വാഗ്ദാനം ചെയ്യുന്നതിനായി റോൾസ് റോയ്‌സ് അപ്‌ഡേറ്റും ചെയ്‌തിരുന്നു. പിന്നീട്, 2016-ൽ V12 എഞ്ചിന്റെ കൂടുതൽ ശക്തമായ പതിപ്പുമായി വ്രൈത്തിന്റെ ബ്ലാക്ക് ബാഡ്ജ് എഡിഷനും ശ്രേണിയിൽ ചേർന്നു. ബ്രൈറ്റ് വർക്ക് നീക്കം ചെയ്ത് കാറിന് കൂടുതൽ ഡാർക്ക് പ്രതീതി നൽകിക്കൊണ്ട് വ്രെയ്ത്തിനെ സൗന്ദര്യാത്മകമാക്കാനും ബ്രിട്ടീഷ് ബ്രാൻഡ് തയാറായി.

പോർഷെ കേമാൻ

911 കാരേരയെപ്പോലെ വലിയ പെർഫോമൻസ് കൂടുതൽ അല്ലെങ്കിലും, ഡിസൈൻ കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടൂ-ഡോർ കൂപ്പെ ആണിത്. ചണ്ഡീഗഡിലെ വീട്ടിലെ ബാദ്ഷായുടെ ഗാരേജിൽ പാർക്ക് ചെയ്തിരിക്കുന്ന പോർഷെ കേമാൻ 718 -ൻ്റെ നിറം എന്ന് പറയുന്നത് ചാരനിറമാണ്. 718 കേയ്മാൻ അടിസ്ഥാനപരമായി മിഡ് എഞ്ചിൻ ടു സീറ്റർ ഫാസ്റ്റ്ബാക്ക് കൂപ്പാണ്, 718 ബോക്‌സ്‌റ്റർ അതിന്റെ റോഡ്സ്റ്റർ പതിപ്പാണ്. ഇരു കാറുകളും 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പങ്കിടുന്നു, ഇത് 300 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബാദ്ഷായുടെ ഗാരേജിലെ കാർ കളക്ഷനുകൾ കാണാം; റോൾസ് റോയ്സ് മുതൽ പോർഷെ കെയ്മാൻ വരെ

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ്, ഓപ്ഷണൽ ഏഴ് സ്പീഡ് പോർഷ ഡോപ്പെൽകുപ്ലംഗ് (PDK) ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടുന്നു. 85.95 ലക്ഷം രൂപ മുതൽ 89.95 ലക്ഷം രൂപ വലെരയാണ് ഇവയുടെ എക്സ്-ഷോറൂം വില.

മെർസിഡീസ് ബെൻസ് GLS 350D

വളരെ ജനപ്രീതി നേടിയ വാഹനമാണ് മെഴ്‌സിഡസ്-ബെൻസ് GLS. മൂന്ന് വേരിയന്റുകളിലായാണ് GLS ലഭിക്കുന്നത്. 400D, 450, Maybach 600 എന്നിങ്ങനെ. 1.14 കോടി രൂപയാണ് 400D, 450 ൻ്റെ എക്‌സ് ഷോറൂം വില. മെഴ്‌സിഡസ് ബെൻസിന്റെ ഏറ്റവും മികച്ചതും, ഏറ്റവും ആഡംബരവുമുളള എസ്‌യുവിയാണ് മെയ്ബാക്ക് 600. 2.47 കോടി രൂപയാണ് എക്‌സ് ഷോറൂം വില.

ബാദ്ഷായുടെ ഗാരേജിലെ കാർ കളക്ഷനുകൾ കാണാം; റോൾസ് റോയ്സ് മുതൽ പോർഷെ കെയ്മാൻ വരെ

ഇത് രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 400D 3.0 ലിറ്റർ ഡീസൽ 450-ൽ 3.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാണ് വാഗ്ദാനം ചെയ്യുന്നത്. ഡീസൽ എഞ്ചിൻ 330 പിഎസ് പരമാവധി കരുത്തും 700 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ടർബോ പെട്രോൾ പരമാവധി 367 പിഎസ് പവറും 500 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

രണ്ട് എഞ്ചിനുകളും 9-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ്. 4MATIC -ൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഉണ്ട്. എഞ്ചിനൊപ്പം ഒരു മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും വാഹനത്തിലുണ്ട്. എഞ്ചിൻ അതിന്റെ ഏറ്റവും കാര്യക്ഷമമായ അവസ്ഥയിൽ പ്രവർത്തിക്കാത്തപ്പോഴെല്ലാം ഒരു ബൂസ്റ്റ് നൽകുകയും എഞ്ചിന്റെ ഓട്ടോ/സ്റ്റാർട്ട് സിസ്റ്റം പ്രവർത്തനക്ഷമമാക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, ഇത് 22 PS ഉം 250 Nm ഉം നൽകുന്നു. ഇവയെല്ലാം മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധനക്ഷമത ചെറുതായി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

More from DriveSpark

Article Published On: Saturday, March 25, 2023, 11:00 [IST]
English summary
Singer badshah car collection rolls royce to jeep wrangler
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X