സിംഗിൾ ലൈഫ് ആസ്വദിക്കാൻ 55-ാം വയസിൽ ആഡംബര കാർ സ്വന്തമാക്കി! നൊസ്റ്റാൾജിക് ഗായികയെ ഓർമ്മയുണ്ടോ?

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്വറി വാഹന ബ്രാന്‍ഡാണ് മെര്‍സിഡീസ് ബെന്‍സ്. സെലിബ്രിറ്റികളും ഈ ബ്രാന്‍ഡിനെ ഏറെ ഇഷ്ടപ്പെടുന്നു. 2025 ജനുവരി 1 മുതല്‍ ബെന്‍സ് കാറുകളുടെ വില കൂടാന്‍ പോകുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ കാരണം കൊണ്ടണോ എന്നറിയില്ല ഇപ്പോള്‍ ഒന്നിലേറെ സെലിബ്രിറ്റികള്‍ മെര്‍സിഡീസിന്റെ പുത്തന്‍ കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. 1990-കളിലെ ബോളിവുഡിലെ താരറാണിയായിരു കരിഷ്മ കപൂറാണ് മെര്‍സിഡീസ് കുടുംബത്തില്‍ പുതുതായി അംഗത്വമെടുത്ത സെലിബ്രിറ്റികളില്‍ ഒരാള്‍. കരിഷ്മയെ കൂടാതെ ഒരു കാലത്ത് ഇന്ത്യയിലെ ഹിറ്റ്ചാര്‍ട്ടുകള്‍ വിറപ്പിച്ച ഒരു ഗായികയും ഇപ്പോള്‍ മെര്‍സിഡീസ് കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. അത് ആരാണെന്ന് നമുക്ക് നോക്കാം.

ജര്‍മന്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന 5 സീറ്റര്‍ ലക്ഷ്വറി എസ്‌യുവിയാണ് മെര്‍സിഡീസ് GLE. ഡീസല്‍, ടര്‍ബോ പെട്രോള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ കാര്‍ വാങ്ങാന്‍ സാധിക്കും. ഈ എഞ്ചിനുകള്‍ എല്ലാം 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഇണചേര്‍ക്കുന്നത്. ഓര്‍ വീല്‍ ഡ്രൈവ് (AWD) സജ്ജീകരണവും ഇതിന്റെ കൂടെ വരുന്നു.

falguni pathak mercedes-benz gle

മെര്‍സിഡീസ്-ബെന്‍സ് GLE ഒരു പെര്‍ഫോമന്‍സ് പതിപ്പിലും വാഗ്ദാനം ചെയ്യുന്നു. മെര്‍സിഡീസ് AMG GLE 53 കൂപ്പെ എന്നാണ് ഇതിനെ വിളിക്കുന്നത്. 435 PS പവറും 560 Nm ടോര്‍ക്കും നല്‍കുന്ന 3 ലിറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ പതിപ്പിന്റെ ഹൃദയം. എഞ്ചിനുമായി ജോടിയാക്കിയ 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റം 20 PS പവറും 200 Nm ടോര്‍ക്കും അധികമായി നല്‍കുന്നു.

12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 4 സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 590W 13-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം എന്നിവയടക്കമുള്ള ആഡംബര സവിശേഷതകള്‍ സജ്ജീകരിച്ച ക്യാബിനാണ് മെര്‍സിഡീസ് GLE എസ്‌യുവിയുടെ ഒരു പ്രത്യേകത.

falguni pathak mercedes-benz gle

9 എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, പാര്‍ക്ക് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ എന്നിവയ്ക്ക് പുറമെ ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയടക്കമുള്ള എന്നിവ ഉള്‍പ്പെടുന്ന ഒരു കൂട്ടം ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) ഫീച്ചറുകളോടെയാണ് ഈ കാര്‍ വരുന്നത്.

സ്‌റ്റൈലും ആഡംബരവും സേഫ്റ്റിയും സമന്വയിച്ചെത്തുന്ന ഈ കാര്‍ ബിഎംഡബ്ല്യു X5, ഔഡി Q7, വോള്‍വോ XC90 എന്നീ കാറുകളുടെ എതിരാളിയാണ്. മെര്‍സിഡീസ് GLE എസ്‌യുവിയുടെ വില പോകുന്നത് 97.85 ലക്ഷം മുതല്‍ 1.15 കോടി രൂപ വരെയാണ്. ഇപ്പോള്‍ ഇതേ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ഗായിക ഫല്‍ഗുണി പഥക് (Falguni Pathak). 'ദന്ദിയ ക്വീന്‍' എന്നാണ് ഈ ഗുജറാത്തി ഗായിക അറിയപ്പെടുന്നത്.

falguni pathak mercedes-benz gle

ഈ പേര് കേട്ടാല്‍ ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് അത്ര പരിചയം കാണില്ല. എന്നാല്‍ നയന്റീസ് കിഡ്‌സിന്റെ കുട്ടിക്കാലവുമായി ചേര്‍ന്ന് നില്‍ക്കുന്ന നാമമാണ് അവരുടേത്. 1990-കളില്‍ ഇന്ത്യയാകെ ഇളക്കിമറിച്ച ചുഡി ജോ ഖങ്കേ, മൈനേ പായല്‍ ഹേ ചങ്കൈ, സാവന്‍ മേ, അയ്യോ രാമ, മേരി ചുനാര്‍ ഉദ്ദ് ഉദ്ദ് ജായേ എന്നിവയുള്‍പ്പെടെയുള്ള ഗാനങ്ങള്‍ അവര്‍ പാടിയതാണ്. ഈ പാട്ടുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.

ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും സംഗീത ലോകത്ത് സ്വന്തം പേര് അടയാളപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. റേഡിയോയില്‍ പാട്ട്‌കേട്ട് സ്വയം പഠിച്ചെടുക്കുകയായിരുന്നു. ഒമ്പതാം വയസ്സില്‍ സ്‌റ്റേജില്‍ പാടാന്‍ കയറിയ ഫാല്‍ഗുണിക്ക് പാട്ട് പാടിയതിന് യാഥാസ്ഥിതിക ചിന്താഗതിക്കാരനായ പിതാവില്‍ നിന്ന് അടി കിട്ടുക വരെ ചെയ്തിട്ടുണ്ട്. തനിക്ക് സിനിമയില്‍ പാടുന്നതിനേക്കാള്‍ ഇഷ്ടം ലൈവ് പെര്‍ഫോമന്‍സുകളാണെന്ന് അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

നവരാത്രി പോലുള്ള ആഘോഷങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നാണ് ഫാല്‍ഗുണിയുടെ സംഗീത നിശ. നിരവധി വിദേശ രാജ്യങ്ങളിലും അവര്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു. 55 വയസ് പിന്നിട്ട ജീവിതത്തില്‍ സംഗീതത്തെയാണ് ഫല്‍ഗുണി പ്രണയിച്ചത്. അത് കൊണ്ട് തന്നെ ഇപ്പോഴും സിംഗിള്‍ ആയി തുടരുന്നു. ഏതായാലും ഭാവി യാത്രകള്‍ക്ക് ഇപ്പോള്‍ ഒരു പുത്തന്‍ കൂട്ടാളിയെ കിട്ടിയിരിക്കുകയാണ് ഗായികക്ക്.

More from DriveSpark

Article Published On: Thursday, November 28, 2024, 12:02 [IST]
English summary
Singer falguni pathak buys mercedes benz gle luxury suv see pics
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X