സിനിമയിലൊക്കെ അഭിനയിച്ചതല്ലേ, 'വാങ്ങിയപ്പോ ബസ് തന്നെ വാങ്ങി'! ഹനാന്‍ ഷായുടെ യാത്രകള്‍ ഇനി ആഡംബര വാനില്‍

കഴിഞ്ഞ വര്‍ഷം ദുബായ്‌യില്‍ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന സംഗീത പരിപാടി കാണാനെത്തിയ ആയിരക്കണക്കിന് ഇന്ത്യക്കാരെ നിയന്ത്രിക്കാന്‍ ദുബായ് പൊലീസ് പാടുപെട്ട സംഭവം വിവരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആള് മലയാളിയാണെങ്കിലും അത് വേടനോ ഡബ്‌സിയോ ഒന്നുമായിരുന്നില്ല. വൈറല്‍ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ വൈറല്‍ ഗായകന്‍ ഹനാന്‍ ഷാ ആയിരുന്നു അത്. 2022-ല്‍ 'പറയാതെ അറിയാതെ' എന്ന ഗാനത്തിന്റെ കവര്‍ സോങ്ങിലൂടെയായിരുന്നു ഹനാന്‍ ശ്രദ്ധേയനായത്. പിന്നാലെ ചിറാപുഞ്ചി, കസവിനാല്‍, ഇന്‍സാനിലെ, ഹാനിയ, ഓ കിനാക്കാലം, അജപ്പാമട, ആലപ്പുഴ മുല്ലക്കല് തുടങ്ങിയ ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഇടനെഞ്ചിലേക്കാണ് മലപ്പുറംകാരന്‍ കുടിയേറിയത്.

ഇന്‍സ്റ്റഗ്രാമില്‍ 3.1 ദശലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഹനാന്‍ നിലവില്‍ കേരളക്കരയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ്. യുവഗായകന്‍ താന്‍ എത്തുന്നിടത്തെല്ലാം വലിയ ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹനാന്‍ ഷായുടെ പരിപാടിയില്‍ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ട് കാണികളില്‍ ചിലര്‍ക്ക് പരിക്കേറ്റത് വിവാദമായിരുന്നു. മാര്‍ക്കോ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ 'കാട്ടാളന്‍' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് ഹനാന്‍.

hanan shaah force urbania

ഹനാന്‍ ഷായുടെ പാട്ടുകള്‍ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ ഫാമിലി വേ്‌ലാഗുകള്‍ക്കും ആരാധകര്‍ ഏറെയാണ്. തന്റെ കുടുംബം ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന ഹനാന്റെ യൂട്യൂബ് വീഡിയോകള്‍ പലതും ക്ഷണനേരം കൊണ്ടാണ് വൈറലാകാറുള്ളത്. തന്റെ അനിയന്‍മാരെയും കൂട്ടുകാരെയും എന്നും ചേര്‍ത്തുനിര്‍ത്താറുള്ള ഹനാന്‍ ഇപ്പോള്‍ തങ്ങള്‍ എല്ലാവര്‍ക്കും കൂടി ഒരുമിച്ച് യാത്ര ചെയ്യാനായി ഒരു പുത്തന്‍ വാഹനം വാങ്ങിയിരിക്കുകയാണ്. ഫോഴ്‌സ് മോട്ടോഴ്‌സിന്റെ പ്രീമിയം വാന്‍ മോഡലായ 'അര്‍ബാനിയ'യാണ് ഹനാന്‍ ഷായും കുടുംബവും സ്വന്തമാക്കിയത്.

ഷോറൂമില്‍ നിന്ന് വാഹനം ഡെലിവറി എടുക്കുന്നതിന്റെ വീഡിയോ ഹനാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചു. 'വാങ്ങിയപ്പോ ബസ് തന്നെ വാങ്ങി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകര്‍ താരത്തിനും കുടുംബത്തിനും കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേര്‍ന്നു. ഇത് എഴുതുന്ന സമയം വരെ 3.53 ലക്ഷത്തിലേറെ ആളുകള്‍ പോസ്റ്റിന് ലൈക്ക് അടിച്ചിട്ടുണ്ട്.

hanan shaah force urbania

ഇന്ത്യയിലെ ആഡംബര വാന്‍ സെഗ്മെന്റില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധനേടിയ മോഡലാണ് ഫോഴ്‌സ് അര്‍ബാനിയ. ഒരു മിനി ബസിനേക്കാള്‍ പ്രീമിയം ലുക്കും കാറുകള്‍ക്ക് സമാനമായ യാത്രാസൗകര്യവുമാണ് ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. സെലിബ്രിറ്റികള്‍ക്കും വലിയ കുടുംബങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. അകത്തളത്തില്‍ യാത്രക്കാര്‍ക്കായി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

റിക്ലൈനിംഗ് സീറ്റുകള്‍, ഓരോ സീറ്റിലും എസി വെന്റുകള്‍, റീഡിംഗ് ലാമ്പുകള്‍, മള്‍ട്ടിപ്പിള്‍ യുഎസ്ബി പോര്‍ട്ടുകള്‍, സീല്‍ഡ് പനോരമിക് വിന്‍ഡോ എന്നിവയുണ്ട്. ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് കോളം, എര്‍ഗണോമിക്കലി ഡിസൈന്‍ഡ് കോക്പിറ്റ്, ഡാഷ്‌ബോര്‍ഡ് മൗണ്ടഡ് ഗിയര്‍ ലിവര്‍, ബില്‍റ്റ് ഇന്‍ ബ്ലൂടൂത്ത് ക്യാമറ ഇന്‍പുട്ടുകളുള്ള 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം, എഞ്ചിന്‍ സ്റ്റാര്‍ട്ട്‌സ്‌റ്റോപ്പ് സിസ്റ്റം, റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റന്‍സ് പോലുള്ള ഡ്രൈവര്‍ കംഫര്‍ട്ട് ഫീച്ചറുകളും അര്‍ബാനിയയുടെ പ്രത്യേകതയാണ്.

hanan shaah force urbania

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള കരുത്തുറ്റ 2.6 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് അര്‍ബാനിയയുടെ ഹൃദയം. ഇത് പരമാവധി 114 hp പവറും 350 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

സാങ്കേതിക മികവിനൊപ്പം സുരക്ഷയ്ക്കും അര്‍ബാനിയ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള (EBD) എബിഎസ് (ABS), നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ വാഹനത്തിലുണ്ട്. റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍ ഫീച്ചറുകളോടു കൂടിയാണ് അര്‍ബാനിയയുടെ ബോഡി നിര്‍മ്മിച്ചിരിക്കുന്നത് എന്നത് സേഫ്റ്റിയില്‍ ഇതിനെ മുന്‍പന്തിയില്‍ നിര്‍ത്തുന്നു.

ഷോര്‍ട്ട്, മീഡിയം, ലോങ്ങ് വീല്‍ബേസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ അര്‍ബാനിയ ലഭ്യമാണ്. 10 സീറ്റര്‍ മുതല്‍ 17 സീറ്റര്‍ വരെയുള്ള വ്യത്യസ്ത മോഡലുകള്‍ ഇതിലുണ്ട്. നിലവില്‍ 26.75 ലക്ഷം രൂപ മുതലാണ് അര്‍ബാനിയയുടെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. വലിയ വാന്‍ വിഭാഗത്തില്‍ ടാറ്റ വിംഗര്‍ (Tata Winger) പോലുള്ള വാഹനങ്ങളുമായാണ് ഇത് മത്സരിക്കുന്നത്.

രാഷ്ട്രീയക്കാര്‍ക്കിടയില്‍ മാത്രമല്ല സെലിബ്രിറ്റികള്‍ക്കും ട്രാവല്‍ വ്‌ലോഗര്‍മാര്‍ക്കും ഇടയില്‍ പ്രിയമേറിയതോടെ അര്‍ബാനിയയുടെ വില്‍പനയില്‍ വലിയ മുന്നേറ്റമാണുണ്ടാകുന്നത്. ഹനാന്‍ ഷായും കുടുംബവും പുതിയ വാഹനം ഏറ്റുവാങ്ങുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. സംഗീത പരിപാടികള്‍ക്കായി കേരളത്തിനകത്തും പുറത്തും നിരന്തരം യാത്ര ചെയ്യുന്ന ഹനാനും ടീമിനും അര്‍ബാനിയയുടെ സ്‌പെയ്‌സും യാത്രാസുഖവും ഏറെ ഗുണംചെയ്യുമെന്നാണ് തോന്നുന്നത്.

More from DriveSpark

Article Published On: Thursday, January 29, 2026, 10:12 [IST]
English summary
Singer hanan shaah buys force urbania delivery video price specs features malayalam
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X