സെക്കൻഡ് ഹാൻഡാണെങ്കിലും വില ₹2 കോടി! BMW i7 ഇലക്ട്രിക് കാർ സ്വന്തമാക്കിയ ഗായകനെ മനസിലായോ?

ബോളിവുഡ് സിനിമകളിലെ മാസ്മരിക ശബ്ദത്തിലൂടെ കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്ന പിന്നണി ഗായകന്‍ ജൂബിന്‍ നൗട്ടിയാല്‍ (Jubin Nautiyal) ഇക്കാലത്തെ യൂത്തിന് സുപരിചിതനാണ്. ഇപ്പോള്‍ തന്റെ ഗാനങ്ങളിലൂടെല്ലാതെ തന്റെ ആഡംബര ജീവിതശൈലിയിലൂടെ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ജര്‍മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും ആധുനികവും വിലകൂടിയതുമായ 'i7' (BMW i7) ഇലക്ട്രിക് സെഡാന്‍ സ്വന്തമാക്കിയാണ് അദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. പുതുപുത്തന്‍ മോഡലിന് പകരം, തികച്ചും പ്രായോഗികത മുന്‍നിര്‍ത്തി ഒരു പ്രീ-ഓണ്‍ഡ് (സെക്കന്‍ഡ് ഹാന്‍ഡ്) ലക്ഷ്വറി പതിപ്പാണ് ഗായകന്‍ തിരഞ്ഞെടുത്തത്.

ഇന്ത്യയിലെ കോടീശ്വരന്മാരുടെയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട പ്രീ-ഓണ്‍ഡ് ലക്ഷ്വറി കാര്‍ ഡീലര്‍ഷിപ്പായ 'ബിഗ് ബോയ് ടോയ്സ്' (Big Boy Toyz) വഴിയാണ് ജൂബിന്‍ ഈ കാര്‍ വാങ്ങിയത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ഗായകന്റെ വസതിയില്‍ വച്ച് വാഹനം കൈമാറുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായി കഴിഞ്ഞു. കോടിക്കണക്കിന് രൂപയുടെ സമ്പത്ത് ഉണ്ടായിട്ടും സെലിബ്രിറ്റികള്‍ എന്തിനാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതെന്ന സംശയം ഇപ്പോഴും കുറച്ച് പേര്‍ക്ക് എങ്കിലും കാണും.

jubin nautiyal buys used bmw i7

ലക്ഷ്വറി കാറുകളുടെ ആദ്യ വര്‍ഷങ്ങളിലെ വന്‍ വിലയിടിവ് (Depreciation) ഒഴിവാക്കാനാണ് പല പ്രമുഖരും ഇപ്പോള്‍ ഇത്തരം പ്രീ-ഓണ്‍ഡ് മോഡലുകള്‍ തിരഞ്ഞെടുക്കുന്നത്. ജുബിന്‍ നൗട്ടിയാലിനെ കൂടാതെ നിരവധി പ്രമുഖ സെലിബ്രിറ്റികള്‍ ഇത്തരത്തില്‍ പ്രീ-ഓണ്‍ഡ് ലക്ഷ്വറി കാറുകള്‍ വാങ്ങിയിട്ടുണ്ട്. ഹിന്ദി സിനിമകളിലാണ് ജൂബിന്‍ നൗട്ടിയാല്‍ കൂടുതല്‍ സജീവമെങ്കിലും തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും അദ്ദേഹം സുപരിചിതനാണ്.

തമിഴില്‍ വലിയ ചര്‍ച്ചയായ 'ദ്രൗപതി', 'രുദ്ര താണ്ഡവം' എന്നീ ചിത്രങ്ങളില്‍ അദ്ദേഹം പാടിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച ഗായകനുള്ള IIFA അവാര്‍ഡ് ഉള്‍പ്പെടെ നേടിയിട്ടുള്ള ഈ യുവതാരം കോടികളുടെ ആസ്തിയുള്ള വ്യക്തിയാണെങ്കില്‍ പോലും സാമ്പത്തിക കൃത്യതയോടെയുള്ള മികച്ചൊരു ചോയ്‌സാണ് പുതിയ വാഹനത്തിലൂടെ നടത്തിയിരിക്കുന്നത്.

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, ഇലക്ട്രിക് വാഹന ലോകത്തെ അത്ഭുതമാണ് ബിഎംഡബ്ല്യു i7. ബിഎംഡബ്ല്യു 7 സീരീസ് സെഡാനിന്റെ ഇലക്ട്രിക് പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന i7-ല്‍ 101.7 kWh ശേഷിയുള്ള കൂറ്റന്‍ ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിട്ടുള്ളത്. 515 മുതല്‍ 625 കിലോമീറ്റര്‍ വരെയാണ് ഇവിയുടെ ക്ലെയിംഡ് റേഞ്ച് എന്നാണ് ബിഎംഡബ്ല്യു ഇന്ത്യ വെബ്‌സൈറ്റില്‍ പറയുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ തടസങ്ങളില്ലാതെ ദീര്‍ഘദൂര യാത്രകള്‍ നടത്താന്‍ ഇതുവഴി സാധിക്കും.

മുമ്പിലും പിമ്പിലുമായി ഘടിപ്പിച്ചിരിക്കുന്ന ഇരട്ട ഇലക്ട്രിക് മോട്ടോര്‍ സംവിധാനമാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് പരമാവധി 544 hp കരുത്തും 745 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ കരുത്തുറ്റ മോട്ടോര്‍ സംവിധാനം വഴി വലിയൊരു സെഡാന്‍ കാറാണെങ്കില്‍ കൂടിയും അതിവേഗതയിലേക്ക് അനായാസം കുതിക്കാന്‍ ഇവിക്ക് സാധിക്കും. എക്‌സ്‌ഡ്രൈവ് ഇലക്ട്രിക് പവര്‍ട്രെയിന്‍ വഴി അഡ്വാന്‍സ്ഡ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു.

jubin nautiyal buys used bmw i7

എഞ്ചിന്‍ ശബ്ദമില്ലാത്ത തികച്ചും ശാന്തമായ അന്തരീക്ഷമാണ് ഈ ലക്ഷ്വറി ഇവി യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്. ബിഎംഡബ്ല്യു i7 ഇലക്ട്രിക് കാറിന്റെ ഉള്‍വശം തിയേറ്ററിന് സമാനമായ ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നു. പിന്‍സീറ്റിലെ യാത്രക്കാര്‍ക്കായി 31.3 ഇഞ്ച് വലിപ്പമുള്ള, 8K റെസല്യൂഷനുള്ള ഇന്‍-കാര്‍ തീയേറ്റര്‍ സ്‌ക്രീന്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ഇതില്‍ പരിധിയില്ലാത്ത വിനോദത്തിനായി ആമസോണ്‍ ഫയര്‍ ടിവി (Amazon FireTV) സപ്പോര്‍ട്ട് ലഭ്യമാണ്. കൂടാതെ ഡാഷ്ബോര്‍ഡിലെ കര്‍വ്ഡ് ഇന്‍ഫോടൈന്‍മെന്റ് ഡിസ്പ്ലേ, സ്‌കൈ ലോഞ്ച് പനോരമിക് ഗ്ലാസ് സണ്‍റൂഫ് എന്നിവ ആഡംബരം ഇരട്ടിയാക്കുന്നു. ഇതിനുപുറമെ, പിന്‍വശത്തെ ഡോറുകളുമായി സംയോജിപ്പിച്ചിരിക്കുന്ന പ്രത്യേക ടച്ച് സ്‌ക്രീനുകള്‍ വഴി വാഹനത്തിന്റെ സീറ്റ് പൊസിഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാനാകും.

മികച്ച ശ്രവ്യാനുഭവത്തി ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് (Bowers & Wilkins) ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റവും ഇതിലുണ്ട്. ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രീമിയം മെറ്റീരിയലുകള്‍ ഉപയോഗിച്ച് കൈകൊണ്ട് നിര്‍മ്മിച്ച ഇന്റീരിയര്‍ ഡിസൈനാണ് ഇതിന്റേത്. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ പുതിയ ബിഎംഡബ്ല്യു i7 കാറിന്റെ എക്‌സ്-ഷോറൂം വില 2.05 കോടി രൂപ മുതല്‍ 2.58 കോടി രൂപ വരെയാണ്. സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ ആണെങ്കില്‍ പോലും ജുബിന്‍ ഈ കാര്‍ സ്വന്തമാക്കാന്‍ ഏകദേശം 2 കോടിയോളം ചെലവഴിച്ചിട്ടുണ്ടാകണം. ആഡംബരവും പെര്‍ഫോമന്‍സും ഒത്തിണങ്ങിയ ഇത്തരം ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുത്ത കാലത്തായി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ആകര്‍ഷിക്കപ്പെടുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജുബിന്‍ നൗട്ടിയാലിന്റെ ബിഎംഡബ്ല്യു i7.

Article Published On: Wednesday, May 13, 2026, 16:21 [IST]
English summary
Singer jubin nautiyal buys used bmw i7 luxury electric car worth rs 2 crore
കൂടുതല്‍... #celebrity car #india #luxury car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X