ഇന്ത്യന്‍ ഗായകന്‍ ഓടിക്കുന്നത് 30 കോടിയുടെ കാര്‍! 50 കോടിയുടെ ആഡംബര വില്ല വാങ്ങിയത് കഴിഞ്ഞ ദിവസം

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റാപ്പര്‍മാരില്‍ ഒരാളാണ് കരണ്‍ ഔജ്ല. പഞ്ചാബി മ്യൂസിക് സെന്‍സേഷനായ കരണിനെ അറിയാത്ത ഗാനപ്രേമികള്‍ ഉണ്ടാകാനിടയില്ല. ദുബായ്‌യില്‍ അടുത്തിടെ 50 കോടിയുടെ ആഡംബര വില്ല വാങ്ങി കരണ്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് പോയ കരണ്‍ ഒരു കാര്‍ കണ്ട് ആവേശഭരിതനായി. ഈ റാപ്പറിന് നിരവധി ആഡംബര കാറുകളും സ്വന്തമായുണ്ട്. കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്സ് ഫാന്റം, ലംബോര്‍ഗിനി അവന്റഡോര്‍, ബെന്റ്‌ലി, മെര്‍സിഡീസ് മെയ്ബാക്ക് കാര്‍ മോഡലുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

ആഡംബര കാറുകള്‍ സ്വന്തമാക്കുന്നത് ഒരു ശീമാക്കിയ റാപ്പര്‍ എന്നാല്‍ മറ്റൊരു കാര്‍ കണ്ട് കൊച്ച്കുട്ടിയെ പോലെ ആവേശം കൊണ്ടെങ്കില്‍ അത് ഏതാണെന്ന് അറിയാന്‍ ഏവര്‍ക്കും ആഗ്രഹമുണ്ടാകും. ഒരു ബുഗാട്ടി ഷിറോണ്‍ കാര്‍ മോഡലില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു അദ്ദേഹത്തിന്. ഈ കാര്‍ മോഡല്‍ ഇന്ത്യന്‍ വംശജനായ മറ്റൊരു ദുബായ് ബിസിനസുകാരന്റേതാണെന്ന് പറയപ്പെടുന്നു.

karan aujla drives bugatti chiron

ഈ ഹൈപ്പര്‍ കറിന്റെ വില 30 കോടി രൂപയാണ്. ഈ കാറിന്റെ വില തന്നെയാണ് കരണിനെ പോലെ ഒരാള്‍ പോലും ഇത്ര ആവേശഭരിതനാകാനുള്ള കാരണമെന്നാണ് തോന്നുന്നത്. ദേസി റിച്ച് കിഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് കരണിന്റെ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. കാറിന്റെ ഉടമയെ പാസഞ്ചര്‍ സീറ്റില്‍ ഇരുത്തിയാണ് റാപ്പര്‍ വണ്ടിയുമായി കറങ്ങാന്‍ പോയി. തിരിച്ച് വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തിരുന്നു.

30 കോടി രൂപ വിലയുള്ള ആ കാറിന്റെ ഉടമ ഗായകന്റെ അതേ നാട്ടുകാരനാണെന്നാണ് തോന്നുന്നത്. കാരണം വീഡിയോയില്‍ ഇരുവരും പഞ്ചാബിയിലാണ് സംസാരിക്കുന്നത്. ബുഗാട്ടിയുടെ ഈ അപൂര്‍വ ഉല്‍പ്പന്നം ഇന്ത്യയില്‍ ഔദ്യോഗികമായി ലഭ്യമല്ല. ലോകമെമ്പാടുമായി ബുഗാട്ടി 500 യൂണിറ്റുകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ. ആ 500 യൂണിറ്റുകളില്‍ ഒന്നിലാണ് റാപ്പര്‍ കരണ്‍ സഞ്ചരിച്ചിട്ടുള്ളത്.

karan aujla drives bugatti chiron

ബുഗാട്ടി ഷിറോണ്‍ വിവിധ പതിപ്പുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ചിറോണ്‍ സ്പോര്‍ട്, ചിറോണ്‍ പര്‍ സ്പോര്‍ട്, ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട് 300+ എന്നിവയാണവ. ഇതിനുപുറമെ മറ്റ് ചില പ്രത്യേക പതിപ്പുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതില്‍ ബുഗാട്ടി ഷിറോണിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പാണ് കരണ്‍ ഡ്രൈവ് ചെയ്തത്.

8.0 ലിറ്റര്‍ ക്വാഡ്-ടര്‍ബോചാര്‍ജ്ഡ്, W16 എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഈ മോട്ടോര്‍ പരമാവധി 1,500 bhp പവറും 1,600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നത്. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 420 കിലോമീറ്ററാണ്.

karan aujla drives bugatti chiron

പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2.4 സെക്കന്‍ഡ് മതി. അത്രയും ശക്തി പുറപ്പെടുവിക്കാന്‍ കഴിവുള്ള ഈ ഒരു കാര്‍ ഓടിക്കാന്‍ പറ്റിയ റോഡുകള്‍ ഇന്ത്യയില്‍ കുറവാണെന്ന് തന്നെ പറയാം. പെര്‍ഫോമന്‍സ് വശം അല്ലാതെ ഈ വില കൂടിയ കാറില്‍ നിരവധി ആഡംബര, ടെക് സവിശേഷതകളും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

വിവിധ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024-ലെ കരണിന്റെ ആസ്തി 108 കോടി രൂപയാണ്. ഒരു പാട്ടിന് വാങ്ങുന്നത് 7 മുതല്‍ 8 ലക്ഷം രൂപ വരെയാണ്. സംഗീതവും പരസ്യചിത്രങ്ങള്‍ക്കും പുറമെ സ്വന്തമായി ചില സംരംഭങ്ങളും കരണ്‍ ആരംഭിച്ചിട്ടുണ്ട്. ഗീത് എംപി3, ഹുകും ക്ലോത്തിംഗ് എന്നിവയാണവ. ഓരോ വര്‍ഷവും തന്റെ വരുമാനം ഉയര്‍ത്തുന്ന കരണ്‍ ഭാവിയില്‍ ബുഗാട്ടി ഷിറോണ്‍ വാങ്ങുമോ എന്ന് നമുക്ക് കാത്തിരിക്കാം.

More from DriveSpark

Article Published On: Friday, January 31, 2025, 11:42 [IST]
English summary
Singer karan aujla seen driving bugatti chiron hyper car in dubai worth rs 30 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X