ഇന്ത്യ ജയിച്ചാല്‍ ആദ്യം വെക്കുക ഇങ്ങേരുടെ പാട്ട്! BMW ലക്ഷ്വറി ഇവിയിലെത്തിയ പാട്ടുകാരനെ അറിയുമോ?

നമ്മുടെ രാജ്യത്ത് ഇലക്ട്രിക് കാര്‍ വില്‍പ്പന പതുക്കെ പച്ചപിടിച്ച് വരികയാണ്. മാരുതി സുസുക്കിയടക്കമുള്ള ബ്രാന്‍ഡുകള്‍ ഇവി വിഭാഗത്തിലേക്ക് കടന്ന് വരുന്നതിനാല്‍ പൊതുജനങ്ങള്‍ പ്രതീക്ഷയിലാണ്. സെലിബ്രിറ്റികള്‍ക്കാണെങ്കില്‍ ഇതിനോടകം തന്നെ ഒരുപിടി ആഡംബര ഇവികള്‍ വിപണിയില്‍ എത്തുന്നുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ സജീവമായി വില്‍പ്പനക്കെത്തിക്കുന്ന ലക്ഷ്വറി ബ്രാന്‍ഡ് ആണ് ബിഎംഡബ്ല്യു. നിലവില്‍ ജര്‍മന്‍ ബ്രാന്‍ഡ് 5 തരം ഇലക്ട്രിക് കാറുകള്‍ രാജ്യത്ത് വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും ജനപ്രിയമായ മോഡലാണ് ബിഎംഡബ്ല്യു i7. ഇ-ഡ്രൈവ്50 M സ്പോര്‍ട്, എക്സ്-ഡ്രൈവ്60 M സ്പോര്‍ട്, M70 എക്സ്-ഡ്രൈവ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇവി ഇന്ത്യയിലെ വില്‍പ്പനക്കെത്തുന്നത്.

ഇവയുടെ എക്‌സ്-ഷോറൂം വില നിലവില്‍ യഥാക്രമം 2.03 കോടി രൂപ, 2.13 കോടി രൂപ, 2.50 കോടി രൂപ എന്നിങ്ങനെയാണ്. മൊത്തത്തില്‍ ഈ കാറിന്റെ ഡിസൈന്‍ നിലവിലെ തലമുറ ബിഎംഡബ്ല്യു 7 സീരീസ് മോഡലുകള്‍ക്ക് സമാനമാണ്. ഇലക്ട്രിക് ആയതിനാല്‍ യുണീക് ബ്ലൂ ആക്സന്റുകള്‍, പുതിയ അലോയ് വീലുകള്‍, 'i' ലോഗോകള്‍ എന്നിവ ഉപയോഗിച്ച് വേര്‍തിരിച്ച് നിര്‍ത്തിയിട്ടുണ്ട്. പുതുതലമുറ 7 സീരീസിന് സമാനമാണ് അകത്തളം.

singer salim merchant bmw i7

14.9 ഇഞ്ച് വലിപ്പമുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ചും വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി കര്‍വ്ഡ് ഡിസ്പ്ലേയാണ് ബിഎംഡബ്ല്യു ഒരുക്കിയിട്ടുള്ളത്. ആമസോണ്‍ ഫയര്‍ ടിവിയിലൂടെ മീഡിയ സ്ട്രീമിംഗ് നല്‍കുന്നതിന് 31.3 ഇഞ്ച്, 8K 'സിനിമ' സ്‌ക്രീനും കാറിന്റെ റൂഫിലായി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പിന്‍ഡോറുകളില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, സീറ്റിംഗ് എന്നിവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്സ്‌ക്രീനും നല്‍കിയിട്ടുണ്ട്.

ബിഎംഡബ്ല്യു i7 ഇലക്ട്രിക് സെഡാന്റെ പവര്‍ട്രെയിന്‍ ഓപ്ഷനുകളിലേക്കു വരികയാണെങ്കില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുള്ള, 101.7 KWh ബാറ്ററി 544 hp പവറും 745 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 250 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. വെറും 3.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇവിക്ക് സാധിക്കും.

singer salim merchant bmw i7

ഫുള്‍ചാര്‍ജില്‍ 560 കിലോമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാര്‍ജിങ്ങിനു സഹായിക്കുന്ന 195 kW DC ബാറ്ററി പായ്ക്ക് 40 മിനിറ്റില്‍ 80 ശതമാനം ചാര്‍ജാകും.ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ അമിതാഭ് ബച്ചന്‍, തമിഴ് നടന്‍ വിജയ്, സൂര്യ-ജ്യോതിക എന്നിവര്‍ നേരത്തെ ഈ ആഡംബര ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയിരുന്നു. സിനിമാ താരങ്ങള്‍ക്കിടയില്‍ മാത്രമല്ല ഗായകര്‍ക്കിടയിലും ഇവികള്‍ക്ക് പ്രിയമേറുന്നതായാണ് നമുക്ക് ഇപ്പോള്‍ മനസ്സിലാകുന്നത്.

പ്രശസ്ത ഹിന്ദി ഗായകനും സംഗീതജ്ഞനുമായ സലീം മെര്‍ച്ചന്റാണ് ബോളിവുഡില്‍ നിന്ന് ബിഎംഡബ്ല്യു i7 ഉടമയായ ഏറ്റവും പുതിയ സെലിബ്രിറ്റി. തന്റെ 51ാം വയസ്സില്‍ മുംബൈയിലെ ബാന്ദ്രയില്‍ ഒരുക്കിയ പരിപാടിക്കായി കടും നീല നിറത്തിലുള്ള ബിഎംഡബ്ല്യു ശ7 കാറിലാണ് സലീം എത്തിയത്. സലീം-സുലൈമാന്‍ സൂപ്പര്‍ ഹിറ്റ് ജോടിയിലെ സലീം പുതിയ കാര്‍ വാങ്ങിയതായി കാര്‍സ് ഫോര്‍ യൂ യൂട്യൂബ് ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്.

singer salim merchant bmw i7

19-ാം വയസ്സില്‍ തുടങ്ങിയതാണ് സലീമിന്റെ സംഗീതയാത്ര. സഹോദരനായ സുലൈമാനിനൊപ്പം ഛക് ദേ ഇന്ത്യ, റബ് നേ ബാനാ ദി ജോടി, ഫാഷന്‍, കുര്‍ബാന്‍, ഭൂത്, ക്രിഷ് തുടങ്ങി നിരവധി സിനിമകള്‍ക്കായി സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ ഒരുക്കി. ഏതെങ്കിലും കായിക മത്സരങ്ങളില്‍ ഇന്ത്യ ജയിച്ചാല്‍ ആദ്യം പ്ലേ ചെയ്യുന്നത് ഇവരുടെ ഛക് ദേ ഇന്ത്യ ഗാനമായിരിക്കും. ഇന്ത്യയില്‍ സെന്‍സേഷനല്‍ ഹിറ്റായി മാറിയ ധൂമില്‍ പശ്ചാത്തല സംഗീതമൊരുക്കിയതും സലീം സുലൈമാന്‍ ആയിരുന്നു.

പിന്നണി ഗാനരംഗത്ത് മാത്രമല്ല കീബോര്‍ഡ്, പിയാനോ, ഹാര്‍മോണിയം, തബല തുടങ്ങിയ വാദ്യോപകരണങ്ങളിലും വിദഗ്ധനാണ് സലീം. ഇന്ത്യന്‍ ഐഡല്‍ പോലുള്ള പ്രമുഖ റിയാലിറ്റി ഷോകളില്‍ സലീം ജഡ്ജ് ആയും പങ്കെടുത്തിട്ടുണ്ട്. സിനിമാ ലോകത്ത് നിന്ന് മാത്രമല്ല സംഗീതനിശകള്‍ സംഘടിപ്പിച്ചും പണം സമ്പാദിക്കുന്നുണ്ട്. സലീമിനെ പോലുള്ള സെലിബ്രിറ്റികള്‍ സീറോ എമിഷന്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ജനങ്ങളെ ഇവികളിലേക്ക് അടുപ്പിക്കാന ഗുണകരമാകും.

More from DriveSpark

Article Published On: Wednesday, March 5, 2025, 18:25 [IST]
English summary
Singer salim merchant seen arriving in bmw i7 electric sedan worth rs 2 12 crore
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X