ഷാനിൻ്റെ യാത്രയ്ക്ക് കൂട്ടായി ഇവിയുടെ ആഡംബരം, മെർസിഡീസ് ബെൻസ് EQS സ്വന്തമാക്കി ജനപ്രിയ ഗായകൻ
ബോളിവുഡിലെ സിനിമാ സീരിയൽ താരങ്ങൾ മാത്രമല്ല ഗായകരും വാഹനങ്ങളോട് കമ്പനമുളളവരാണ്, എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ്, പിന്നണി ഗായകനായ ഷാൻ. ഷാൻ തൻ്റെ ഗാരേജിലേക്ക് മെഴ്‌സിഡസ് ബെൻസ് EQS ഇലക്ട്രിക് ലക്ഷ്വറി സെഡാൻ കൂടി ചേർത്തിരിക്കുകയാണ്. മുംബൈയിൽ നിന്നുള്ള മെഴ്‌സിഡസ് ബെൻസിൻ്റെ ഡീലർഷിപ്പായ Autohanger -ൽ നിന്ന്, പിന്നണി ഗായകൻ തൻ്റെ പുതിയ EQS 580 4MATIC ഡെലിവറി എടുക്കുന്നതിൻ്റെ ചിത്രങ്ങൾ പങ്കിട്ടത് വൈറലാണ്.
ഷാൻ വാങ്ങിയ ഇക്യുഎസിന് സോഡലൈറ്റ് ബ്ലൂ നിറമാണ്, ഇൻ്റീരിയറുകൾ നെവാ ഗ്രേ/ബാലോ ബ്രൗൺ നിറങ്ങളിലാണ് പൂർത്തിയാക്കിയത്. ചക്കനിലെ അവരുടെ പ്ലാൻ്റിൽ പ്രാദേശികമായി അസംബിൾ ചെയ്യുന്ന ബ്രാൻഡിൻ്റെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് EQS 580, നിലവിൽ 1.62 കോടി രൂപയാണ് എക്സ്-ഷോറൂം വില. സംഗീതസംവിധായകൻ, നടൻ, ടെലിവിഷൻ അവതാരകൻ, ഇന്ത്യൻ പിന്നണി ഗായകൻ എന്നീ നിലകളിലാണ് ഷാൻ അറിയപ്പെടുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ചതും ഉയർന്ന പ്രതിഫലം വാങ്ങുന്നതുമായ പിന്നണി ഗായകരിൽ ഒരാളാണ്.

വാഹനത്തിൻ്റെ വിശേഷത്തിലേക്ക് വരികയാണെങ്കിൽ മെർസിഡീസ് ഒരു പുതിയ സമീപനവുമായിട്ടാണ് EQS -ൽ വന്നിരിക്കുന്നത്. ബ്രാൻഡിന്റെ മുൻ ICE പ്ലാറ്റ്‌ഫോം അധിഷ്‌ഠിത ഇവികൾ ഒരു സ്കേറ്റ്‌ബോർഡ് സജ്ജീകരണം കൊണ്ട് മാറ്റി സ്ഥാപിച്ചിരിക്കുകയാണ്. ഈ പ്ലാറ്റഫോമിന് മുകളിൽ ഒരു പാരമ്പര്യേതര ബോഡിയും സയൻസ് ഫിക്ഷൻ ആരാധകരെ അതിശയിപ്പിക്കുന്ന ഇന്റീരിയറുകളും വാഹനത്തിന് ലഭിക്കുന്നു.
അതോടൊപ്പം ആഡംബരവും പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക് ഭ്രാന്തമായ ശ്രദ്ധ മെർസിഡീസ് ചേർക്കുന്നുണ്ട്. അതിനാൽ തന്നെ പുതിയ മെർസിഡീസ് EQS ഒരു ഇവി സ്യൂട്ടിലെ S-ക്ലാസിന്റെ നിർവചനമാണെന്ന് തോന്നുന്നു. മെർസിഡീസ് EQS -ന്റെ സാധാരണ ത്രീ-ബോക്‌സ് ഡിസൈൻ ഈ മോഡലിൽ ബ്രാൻഡ് ഉപേക്ഷിച്ചിരിക്കുകയാണ്, പകരം എയറിനെ സുഗമമായി കട്ട് ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ലിഫ്റ്റ്ബാക്ക്-സ്റ്റൈൽ ആണ് സെഡാനിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്.

EQS വലുപ്പത്തിൽ വളരെ വലുതായിരിക്കാം, എന്നാൽ അതിന്റെ ഏറ്റവും കുറഞ്ഞ ഓവർഹാംഗുകളും മിനുസമാർന്ന ബോഡിയും ഏതൊരു പ്രൊഡക്ഷൻ വാഹനത്തേയും അപേക്ഷിച്ച് വെറും 0.20 Cd എന്ന ഏറ്റവും കുറഞ്ഞ കോഫിഫിഷ്യന്റ് ഡ്രാഗ് നൽകുന്നു. ഒരു മെർസിഡീസ് ടെക്‌നീഷ്യൻ അല്ലാതെ മറ്റാർക്കും തുറക്കാൻ കഴിയാത്ത ഒരു ക്ലാംഷെൽ യൂണിറ്റാണ് EQS -ന്റെ ബോണറ്റ്. ഈ ബോണറ്റിനൊപ്പം ഹെവിലി റാക്ഡ് വിൻഡ്‌സ്‌ക്രീനും കുത്തനെയുള്ള ചരിഞ്ഞ റൂഫും EQS 580 -നെ എയർ മുറിച്ച് സഞ്ചരിക്കാൻ സഹായിക്കുന്നു.
ക്ലോസ്-ഓഫ് ബോണറ്റ് വരുന്നതിനാൽ, വിൻഡ്‌സ്‌ക്രീൻ വാഷർ ഫ്ലൂയിഡ് ടോപ്പ് അപ്പ് ചെയ്യാൻ സഹായിക്കുന്നതിന് മെർസിഡീസിന് EQS -ന്റെ ഫ്രണ്ട് ലെഫ്റ്റ് ഫെൻഡറിൽ ഒരു ഫ്ലാപ്പ് എഞ്ചിനീയറിംഗ് ചെയ്യേണ്ടിവന്നിട്ടുണ്ട്. EQS 580 -യുടെ വശങ്ങളിൽ കാണുന്ന മറ്റ് ഡിസൈൻ ഹൈലൈറ്റുകളിൽ പിറെല്ലി റബ്ബറുള്ള എയറോഡൈനാമിക് 20 ഇഞ്ച് അലോയി വീലുകളും ഫ്ലഷ് ഡോർ ഹാൻഡിലുകളുള്ള ഫ്രെയിംലെസ് ഡോറുകളും ഉൾപ്പെടുന്നു.

ഹൈപ്പർസ്‌ക്രീനിൽ യഥാർത്ഥത്തിൽ ഒരു ഗ്ലാസ് പാളിക്ക് കീഴിൽ മൂന്ന് വ്യത്യസ്ത ഡിസ്‌പ്ലേകൾ അടങ്ങിയിരിക്കുന്നു. ഈ സ്‌ക്രീനുകളിൽ ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും 12.3 ഇഞ്ച് ഡിസ്‌പ്ലേകളും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി മധ്യഭാഗത്ത് 17.7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റും മറ്റ് HVAC കൺട്രോളുകളും ഉൾപ്പെടുന്നു. ഹൈപ്പർസ്‌ക്രീൻ പ്രവർത്തിക്കാൻ 8-കോർ പ്രോസസറും 24 ജിബി റാമും ഉൾക്കൊള്ളുന്ന പവർ സിസ്റ്റമാണ് നൽകിയിരിക്കുന്നത്.
മെർസിഡീസ് EQS -ന് കരുത്തേകുന്നത് ഇരട്ട ഇലക്ട്രിക് മോട്ടോർ സജ്ജീകരണമാണ് (ഓരോ ആക്‌സിലിലും ഒന്ന്) അവ ഒരുമിച്ച് 516 bhp പവറും 855 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു, ഇത് സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴി നാല് വീലുകളിലേക്കും അയയ്ക്കുന്നു.
107.8 kWh ബാറ്ററി പായ്ക്ക് (ഇന്ത്യയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലുത്) ആണ് ആക്സിലുകളിൽ നൽകിയിരിക്കുന്ന മോട്ടോറുകൾക്ക് പവർ നൽകുന്നത്, ഇത് ARAI-യുടെ MIDC ടെസ്റ്റിംഗ് സൈക്കിൾ അനുസരിച്ച് സിംഗിൾ ചാർജിൽ 857 കിലോമീറ്റർ റേഞ്ച് അനുവദിക്കുന്നു (WLTP-യിൽ 676km).
ബാറ്ററി പായ്ക്ക് 200 kW വരെ ചാർജിംഗ് സ്പീഡ് പിന്തുണയ്ക്കുന്നു, ഈ കപ്പാസിറ്റിയുള്ള ഒരു ഔട്ട്‌ലെറ്റ് കണ്ടെത്തുകയാണെങ്കിൽ, EQS 580 അതിന്റെ ബാറ്ററി പാക്ക് 10 മുതൽ 80 ശതമാനം വരെ 31 മിനിറ്റിനുള്ളിൽ റീചാർജ് ചെയ്യും. വേഗമേറിയ 22 kW ത്രീ-ഫേസ് AC ചാർജർ ഉപയോഗിച്ച് 10 മുതൽ 100 ശതമാനം വരെ ഹോം ചാർജിംഗ് ഒരു മണിക്കൂറിൽ താഴെ സമയം എടുക്കും.


Click it and Unblock the Notifications








