വിജയവും ലക്ഷ്മിയും പേരിലുള്ളപ്പോൾ തോൽക്കാനാകില്ലല്ലോ! നിസാൻ മാഗ്നൈറ്റ് സ്വന്തമാക്കി ​വൈക്കം വിജയലക്ഷ്മി

പുതിയ വാഹനം വാങ്ങുക എന്നത് എല്ലാവരേയും സംബന്ധിച്ച് വളരെ സന്തോഷകരമായ കാര്യമാണ്. എല്ലാവർക്കും പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷമി. കണ്ണിന് കാഴ്ച്ചയില്ലെങ്കിലും ശബ്ദത്തിലൂടെ വിജയലക്ഷമിക്ക് ഈശ്വരൻ കഴിവ് നൽകിയിട്ടുണ്ട്. വിജയലക്ഷമിയുടെ ജീവിതത്തിൽ ഒരുപാട് സന്തോഷം നൽകുന്ന ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയുടെ യാത്രയ്ക്കായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഈ അനുഗ്രഹീത ഗായിക. നിസാൻ മാഗ്നൈറ്റാണ് വൈക്കം വിജയലക്ഷമി സ്വന്തമാക്കിയ വാഹനം. കൊച്ചി ഇവിഎം ഷോറൂമിൽ നിന്ന് വാഹനം വിജയലക്ഷ്മിയുടെ വീട്ടിലെത്തിച്ചാണ് ഡെലിവറി നടത്തിയത്.

അടുത്തിടെയാണ് നിസാൻ മാഗ്നൈറ്റിന്റെ ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിൽ അവതരിപ്പിക്കുന്നത്. മുൻഗാമിയിൽ നിന്നും കാര്യമായ പരിഷ്ക്കാരങ്ങളൊന്നുമില്ലെങ്കിലും മോശമാക്കാത്ത രീതിയിലാണ് മുഖംമിനുക്കി എസ്‌യുവി വിപണനത്തിന് എത്തിയിരിക്കുന്നത്. പുതിയ നിസാൻ മാഗ്നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് 5.99 ലക്ഷം രൂപ മുതൽ 11.50 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ എക്‌സ്ഷോറൂം വില വരുന്നത്.

ഹെക്‌സഗൺ പാറ്റേണുള്ള ബ്ലാക്ക്ഡ്-ഔട്ട് ഗ്രിൽ, M ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയ എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങളാണ് കോംപാക്‌ട് എസ്‌യുവിക്ക് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പുത്തൻ ത്രീ-ടോൺ കളർ ഓപ്ഷനുള്ള ഇന്റീരിയറാണ് അകത്തളത്തിലെ പ്രത്യേകത. ഫോഗ് ലാമ്പുകളോട് കൂടിയ കൂടുതൽ പൊമിനന്റായ ഫോക്സ് സ്കിഡ് പ്ലേറ്റുകളും മനോഹരമായിട്ടുണ്ട്.

എന്നാൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഡിആർഎല്ലുകളും പുതിയ സിഗ്നേച്ചർ ശൈലി സ്വീകരിച്ചിട്ടുമുണ്ടെന്നാണ് നിസാൻ അവകാശപ്പെടുന്നത്. വശങ്ങളിലേക്ക് നീങ്ങിയാലും കാര്യമായ നവീകരണങ്ങളൊന്നും കാണാനില്ല. പുതിയ ഡിസൈനിലൊരുക്കിയ 16 ഇഞ്ച് അലോയ് വീലുകളിൽ മാറ്റങ്ങൾ ഒതുക്കിയിരിക്കുകയാണ്. പിന്നിൽ ടെയിൽ ലാമ്പുകളുടെ ആകൃതി ഒന്നാണെങ്കിലും ലൈറ്റിംഗിൽ പുതുമയുണ്ട്.

ഇതിന് പുതിയ സൺറൈസ് കൂപ്പർ കളർ ഷേഡും ലഭിക്കുന്നു. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡ്, ഡോർ പാഡുകൾ, സീറ്റ് അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കായി പഴയ മാഗ്‌നൈറ്റിൻ്റെ ഓൾ-ബ്ലാക്ക് തീമിന് പകരം ഡ്യുവൽ-ടോൺ കോപ്പർ, ബ്ലാക്ക് ലേഔട്ടാണ് ഇത്തവണ നിസാൻ സമ്മാനിച്ചിരിക്കുന്നത്. സ്റ്റിയറിംഗ് വീലിലെ ബ്ലാക്ക് ആൻഡ് സിൽവർ ഫിനിഷ് ഇപ്പോൾ പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

ഡോർ പാഡുകളിൽ പുതിയ ടെക്സ്ചർഡ് പാനലുകൾ, ഡ്യുവൽ-ടോൺ ലെതർട്ടെ അപ്ഹോൾസ്റ്ററി, ഡാഷ്ബോർഡിലും ഡോർ പാഡുകളിലും പുതിയ 4-കളർ ആംബിയൻ്റ് ലൈറ്റിംഗ് എന്നിവയും കമ്പനി കൊടുത്തിട്ടുണ്ട്. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിയർ എസി വെൻ്റുകൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ തുടങ്ങിയ കിടിലൻ ഫീച്ചറുകളെല്ലാം മുമ്പോട്ട് കൊണ്ടുപോവാനും നിസാൻ തയാറായിട്ടുണ്ട്.

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വന്നാൽ നിലവിലുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ തന്നെയാണ് മാഗ്‌നൈറ്റ് തുടർന്നും നൽകുന്നത്. ഇതിലെ ആദ്യത്തെ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം മാഗ്നൈറ്റിന്റെ ടർബോ പതിപ്പ് 99 bhp പവറിൽ 152 Nm torque വരെയാണ് നൽകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, February 16, 2025, 18:00 [IST]
English summary
Singer vaikom vijayalakshmi brings home new nissan magnite viral video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X