DSP സിറാജിന്റെ ചങ്ക്, നടിമാരേക്കാള്‍ സുന്ദരിയായ പാട്ടുകാരി! ബെന്‍സില്‍ വന്നിറങ്ങി ഇതിഹാസ ഗായികയുടെ കൊച്ചുമകള്‍

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ഏറ്റവും വിലകുറഞ്ഞ എസ്യുവി മോഡലുകളില്‍ ഒന്നാണ് മെര്‍സിഡീസ് GLA 200. താരതമ്യേന കുറഞ്ഞ വിലയാണെങ്കിലും ഈ കാര്‍ രാജ്യത്തെ സമ്പന്നരായ സെലിബ്രിറ്റികള്‍ക്കും യംഗ് പ്രഫഷനലുകള്‍ക്കും പ്രിയപ്പെട്ടതാണ്. ആഡംബര സവിശേഷതകളുടെയും സേഫ്റ്റി ഫീച്ചറുകളുടെയും നീണ്ട ലിസ്റ്റ് ഇത് വാഗ്ദാനം ചെയ്യുന്നു. കാണാന്‍ അഴകുള്ള ഡിസൈനില്‍ വരുന്ന മെര്‍സിഡീസ് GLA 200 കാര്‍ മോഡലിന് ആകര്‍ഷകമായ ഗ്രില്‍, കരുത്തുറ്റ ബമ്പര്‍, കണ്‍പുരികങ്ങളെ അനുസ്മരിപ്പിക്കുന്ന ഹെഡ്ലൈറ്റുകള്‍, വലിയ എയര്‍ ഇന്‍ടേക്ക് എന്നിവ ലഭിക്കുന്നു.

ആകര്‍ഷകമായ കാറിന്റെ വശങ്ങളില്‍ 18 ഇഞ്ച്, 19 ഇഞ്ച് എന്നീ രണ്ട് തരം അലോയ് വീല്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ ആഡംബര കാര്‍ വാങ്ങാനാകും. 160 bhp പവറും 270 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്. 187 bhp പവറും 400 Nm ടോര്‍ക്കും നല്‍കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഓഫറിലുണ്ട്.

zanai bhosle new mercedes gla 200

ആഡംബര കാര്‍ ആണെങ്കിലും മൈലേജിന്റെ കാര്യത്തിലും ഈ കാര്‍ ഒട്ടും പിറകിലല്ല. ഇതിന്റെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 17.4 കിലോമീറ്ററും ഡീസല്‍ ലിറ്ററിന് 18.9 കിലോമീറ്ററും മൈലേജ് നല്‍കുമെന്നാണ് പറയപ്പെടുന്നത്. ആകര്‍ഷകമായ പെര്‍ഫോമന്‍സും ഈ ആഡംബര എസ്‌യുവി കാഴ്ചവെക്കുന്നു. ഈ മെര്‍സിഡീസ്-ബെന്‍സ് മോഡലിന്റെ പെട്രോള്‍ പതിപ്പിന് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 8.9 സെക്കന്‍ഡുകള്‍ മതി.

അതുപോലെ, നിശ്ചലവാസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന്റെ ഡീസല്‍ പതിപ്പ് വെറും 7.5 സെക്കന്‍ഡ് മാത്രമേ എടുക്കുകയുള്ളൂ. ആഡംബര സവിശേഷതകളുടെ കാര്യത്തിലും ഇത് മികച്ച് നില്‍ക്കുന്നു. ബെന്‍സ് GLA കാറില്‍ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന സ്‌ക്രീന്‍, ഡിജിറ്റല്‍ കീ, കീലെസ് എന്‍ട്രി, ഹാന്‍ഡ്സ്-ഫ്രീ ടെയില്‍ഗേറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

mercedes gla

ആക്ടീവ് പാര്‍ക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, 7 എയര്‍ബാഗുകള്‍, റണ്‍-ഫ്‌ലാറ്റ് ടയറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവയടക്കമുള്ള ഫീച്ചറുകളും ഈ കാറില്‍ മെര്‍സിഡീസ് ബെന്‍സ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇപ്പോള്‍ വളര്‍ന്ന് വരുന്ന ഒരു യുവ ഗായിക ഈ കാറില്‍ വന്നിറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. വിഖ്യാത ഗായി ആശ ഭോസ്‌ലെയുടെ കൊച്ചുമകളായ സനായ് ഭോസ്‌ലെയാണ് (Zanai Bhosle) ആ താരം.

മുത്തശ്ശിയുടെ പാത പിന്തുടര്‍ന്ന് സനായ് ഭോസ്‌ലെയും സംഗീത ലോകത്താണ് എത്തിപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് 'കെഹന്ദി ഹേ' എന്ന സനായ്‌യുടെ പാട്ട് വന്‍ ഹിറ്റായി മാറിയിരുന്നു. പ്രായഭേദമന്യേ ശ്രോതാക്കള്‍ ഏറ്റെടുത്ത ഈ ഗാനത്തെ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വരെ പുകഴ്ത്തിയിരുന്നു.
ഇതേ ഗാനം ഒരു വാനിറ്റി വാനിലിരുന്നു സനായ്‌യും ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് സിറാജും ചേര്‍ന്ന് പാടി ആസ്വദിക്കുന്ന വീഡിയോ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

zanai bhosle new mercedes gla 200

സനായ്‌യുടെ 23-ാം പിറന്നാള്‍ ആഘോഷത്തിനിടെ പകര്‍ത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ കൂടി പുറത്ത് വന്നതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഇരുവരും തങ്ങള്‍ സഹോദരങ്ങളെ പോലെയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചതോടെ ഡേറ്റിംഗ് അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. എന്നാല്‍ ഇന്ന് പാപ്പരാസികള്‍ക്ക് പ്രിയപ്പെട്ട നെപ്പോ കിഡ്‌സില്‍ ഒരാളാണ് സനായ് ഭോസ്‌ലെ.

ഛത്രപതി ശിവജിയെ കുറിച്ച് സന്ദീപ് സിംഗ് ഒരുക്കുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ് സനായ്. ചിത്രത്തില്‍ റാണി സായ് ബായ്‌യുടെ വേഷമാണ് അവര്‍ അവതരിപ്പിക്കുക. ബോളിവുഡിലെ സുന്ദരിമാര്‍ക്ക് മിക്കവാറും ഈ പാട്ടുകാരി വലിയ വെല്ലുവിൡയാകുമെന്നാണ് തോന്നുന്നത്. സംഗീതം, അഭിനയം എന്നിവയ്ക്ക് പുറമേ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സനായ്. 2023-ല്‍ ഇന്‍സ്റ്റഗ്രാമിലെത്തിയ 23-കാരിയെ ഇതിനോടകം രണ്ട് ലക്ഷത്തിലേറെ പേര്‍ പിന്തുടരുന്നുണ്ട്.

More from DriveSpark

Article Published On: Saturday, April 5, 2025, 19:00 [IST]
English summary
Singer zanai bhosle seen arriving in mercedes gla 200 luxury suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X