ഒന്നല്ല രണ്ടല്ല മൂന്നാമത്തെ മക്‌ലാരൻ സ്വന്തമാക്കാനൊരുങ്ങി ഈ കോടീശ്വരൻ, വീഡിയോ വൈറൽ

രാജ്യത്തെ കോടീശ്വരൻമാരുടെ ഇഷ്ടബ്രാൻഡാണ് ഫെരാറി, മക്‌ലാൻ എന്നിവയെല്ലാം. റെയ്മണ്ട് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ, തൻ്റെ ഗാരേജിൽ ഒരു കൂട്ടം ലക്ഷ്വറി കാറുകളുളള വ്യക്തിയാണ്. ഗൗതം സിംഘാനിയയുടെ പുതിയ മക്‌ലാരൻ 750S സൂപ്പർകാർ റോഡിൽ കണ്ട ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത് യഥാർത്ഥത്തിൽ അദ്ദേഹത്തിൻ്റെ ഗാരേജിലെ മൂന്നാമത്തെ മക്‌ലാരനാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മുംബൈയിലെ തിരക്കേറിയ റോഡിൽ സൂപ്പർകാർ ഓടിക്കുന്ന വ്യവസായിയെയാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. അദ്ദേഹത്തിന് ഒരു ടൊയോട്ട ഫോർച്യൂണറും മഹീന്ദ്ര സ്കോർപിയോയുമായി സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട്. McLaren 750S ൻ്റെ സ്റ്റിയറിംഗ് വീലിന് പിന്നിൽ മിസ്റ്റർ സിംഘാനിയയെ നമുക്ക് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. ഗൗതം സിംഘാനിയയുടെ 750S -ൻ്റെ കളർ ഓറഞ്ചിൻ്റെയും കറുപ്പിൻ്റെയും ഇരട്ട നിറത്തിലുള്ള ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ മക്ലാരൻ സൂപ്പർകാറുകൾ ഉണ്ടായിരുന്നെങ്കിലും, കഴിഞ്ഞ വർഷം വരെ ബ്രാൻഡ് തങ്ങളുടെ മോഡലുകൾ രാജ്യത്ത് ഔദ്യോഗികമായി വിറ്റിട്ടില്ല. കഴിഞ്ഞ വർഷം, അവർ മുംബൈയിൽ ഒരു ഫിസിക്കൽ ഡീലർഷിപ്പ് തുറക്കുകയും അവരുടെ എല്ലാ മോഡലുകളും ഇവിടെയുള്ള ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. 750S ഈ വർഷം ആദ്യമാണ് വിപണിയിൽ അവതരിപ്പിച്ചത്.

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മക്ലാരൻ 5.91 കോടി രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് 750S സൂപ്പർകാർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്രാൻഡ് ലൈനപ്പിലെ ഏറ്റവും ഭാരം കുറഞ്ഞതും ശക്തവുമായ സീരീസ്-പ്രൊഡക്ഷൻ കാറാണിത് എന്നതും ശ്രദ്ധേയമാണ്. കൂപ്പെ, കൺവേർട്ടബിൾ വേരിയന്റുകളിലാണ് വാഹനം വിറ്റഴിക്കുന്നത്. നിലവിൽ 20 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യക്കായി അനുവദിച്ചിട്ടുള്ളത്.

ഡിസൈനിൻ്റെ കാര്യത്തിൽ, സൂപ്പർകാറിന് വലിയ സ്‌പ്ലിറ്റർ ഫീച്ചർ ചെയ്യുന്ന കൂറ്റൻ ഫ്രണ്ട് ബമ്പർ, ഫെൻഡറുകളിലെ ലൂവർസ്, സ്‌പോയിലറുള്ള പുത്തൻ റിയർ ഡിസൈൻ, പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവ ഉൾപ്പെടെ ഗാംഭീര്യമായാണ് എക്സ്റ്റീരിയർ പണികഴിപ്പിച്ചിരിക്കുന്നത്. ഇന്റീരിയറിലേക്ക് നോക്കിയാൽ ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും വയർലെസ് കണക്റ്റിവിറ്റി പ്രാപ്തമാക്കുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനാണ് 750S അവതരിപ്പിക്കുന്നത്.

ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ഡിസ്പ്ലേ, വയർലെസ് ചാർജർ, 360 ഡിഗ്രി ക്യാമറ, ബോവേഴ്‌സ് ആൻഡ് വിൽകിൻസ് ഓഡിയോ സിസ്റ്റം, ഇലക്ട്രോ-ഹൈഡ്രോളിക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് മക്ലാരൻ സൂപ്പർകാറിലെ അധിക ഫീച്ചറുകൾ. 750 bhp പവറിൽ പരമാവധി 800 Nm torque വരെ ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് മക്ലാരൻ 750S മോഡലിന് തുടിപ്പേകുന്നത്.

പെർഫോമൻസിലേക്ക് നോക്കിയാൽ വെറും 2.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന ഈ കാറിന് 7.2 സെക്കൻഡിൽ 0-200 കിലോമീറ്റർ വേഗത വരെ എത്തിപ്പിടിക്കാനാവുമെന്നാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. ഏതൊരു ആഡംബര കാറും ഇന്ന് കാർനെറ്റ് വഴി രാജ്യത്ത് എത്തിക്കാനുളള സംവിധാനമുണ്ട്.

കാർനെറ്റ് എന്നത് കാറുകൾക്കുള്ള പാസ്‌പോർട്ട് പോലെയാണെന്ന് പറയാം. ഇത് ഒരു ഉപഭോക്താവിന് മറ്റേതെങ്കിലും രാജ്യത്തിൽ നിന്നും 6 മാസം മുതൽ ഒരു വർഷം വരെ വാഹനം കൊണ്ടുവരാനും ഓടിക്കാനും അനുവദിക്കുന്ന നിയമമാണ്. സമയം കഴിഞ്ഞാൽ കാർ ആദ്യം രജിസ്റ്റർ ചെയ്ത രാജ്യത്തേക്ക് തിരികെ അയയ്ക്കും. കേരളത്തിൽ കാർനെറ്റിൻ്റെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുന്ന യുവാക്കളെ കാണാൻ സാധിക്കും.

More from DriveSpark

Article Published On: Thursday, May 9, 2024, 20:48 [IST]
English summary
Singhania the billionare bought third mclaren video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X