ഒറ്റ മലയാള സിനിമയില്‍ അഭിനയിച്ച് 'മുങ്ങിയ' നടിയുടെ പുതിയ പടം സൂപ്പര്‍ ഹിറ്റ്! സഞ്ചാരം BMW ഇവിയില്‍

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ആഡംബര കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ബിഎംഡബ്ല്യു. നിലവില്‍ ബാവേറിയന്‍ ബ്രാന്‍ഡ് ഐസി എഞ്ചിന്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നു. ബിഎംഡബ്ല്യുവിന്റെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി (Electric SUV) മോഡലായ iX (BMW iX) 2021 ഡിസംബറിലാണ് ഇന്ത്യയിലെത്തിയത്. ഇപ്പോള്‍ മലയാളികള്‍ക്കടക്കം പ്രിയങ്കരിയായ ഒരു നടിയും നടന്‍ കൂടിയായി ഭര്‍ത്താവും ഈ കാറില്‍ സ്വകാര്യ എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങുന്ന വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്. അത് ആരാണെന്നും അവരുടെ ഈ കാറിന്റെ പ്രത്യേകതകളും നമുക്ക് അറിയാം.

നമ്മള്‍ പറയാന്‍ പോകുന്ന സെലിബ്രിറ്റികള്‍ പ്രത്യക്ഷപ്പെട്ട ബിഎംഡബ്ല്യു iX 2022-ല്‍ വാങ്ങിയതാണ്. ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 1.16 കോടി രൂപയാണ്. ഈ കാര്‍ ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ ആദ്യ ബാച്ച് പൂര്‍ണമായി വിറ്റുതീര്‍ന്നിരുന്നു. ഇലക്ട്രിക് ഓണ്‍ലി പ്ലാറ്റ്ഫോമില്‍ പണിത iX ബ്രാന്‍ഡിന്റെ മുന്‍നിര ഓഫറിംഗുകളില്‍ ഒന്നാണ്.

genelia dsouza bmw ix

ഇന്ത്യയില്‍ ബിഎംഡബ്ല്യു iX xഡ്രൈവ് 40 എന്ന ഒറ്റ വേരിയന്റിലാണ് വില്‍പ്പനക്കെത്തിയത്. ബിഎംഡബ്ല്യുവിന്റെ അഞ്ചാം തലമുറ ഇലക്ട്രിക് പവര്‍ട്രെയിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഉണ്ട്. ഓരോ ആക്സിലുകളിലുമായി ഓരോ മോട്ടോറുകളാണ് നല്‍കിയിരിക്കുന്നത്. ഇത് ഓള്‍-വീല്‍ ഡ്രൈവ് സംവിധാനം നല്‍കുന്നു. ബിഎംഡബ്ല്യു iX xഡ്രൈവ്40 മോഡലില്‍ 76.6 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. 322 bhp പവറും 630 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് കാറിന്റെ പവര്‍ട്രെയിന്‍.

ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 425 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 7 മണിക്കൂറിനുള്ളില്‍ കാര്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 2.3 kW ചാര്‍ജര്‍ ഇതോടൊപ്പം വരുന്നു. 73 മിനിറ്റിനുള്ളില്‍ ബാറ്ററി 10 മുതല്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ ഡിസി ഫാസ്റ്റ് ചാര്‍ജറും ഉപയോഗിക്കാം. 150 kW ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ഈ സമയം 31 മിനിറ്റ് മാത്രമായി കുറയും.

പെര്‍ഫോമന്‍സിന്റെ കാര്യമെടുത്താല്‍ ഈ കാര്‍ വെറും 6.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. ബിഎംഡബ്ല്യുവിന്റെ എല്ലാ കാറുകളെയും പോലെ ഈ ഇലക്ട്രിക് കാറും ഫീച്ചര്‍ സമ്പന്നമാണ്. ബിഎംഡബ്ല്യു iX-ന് ഒരു ഹെക്സഗണല്‍ സ്റ്റിയറിംഗ് വീലും 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 14.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും ഉള്‍ക്കൊള്ളുന്ന ഒരു വലിയ കര്‍വ്ഡ് ഡിസ്‌പ്ലേയും ലഭിക്കുന്നു.

ഇലക്ട്രോക്രോമിക് പനോരമിക് ഗ്ലാസ് റൂഫ്, മെമ്മറി-മസാജ് ഫംഗ്ഷനുമുള്ള മള്‍ട്ടി-ഫംഗ്ഷന്‍ സീറ്റുകള്‍, ബെസ്‌പോക്ക് ലെതര്‍ അപ്ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, ബിഎംഡബ്ല്യു വെര്‍ച്വല്‍ അസിസ്റ്റന്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 4-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഹര്‍മന്‍ കാര്‍ഡണ്‍ 18-സ്പീക്കര്‍ സിസ്റ്റം, സോഫ്റ്റ് ക്ലോസ് ഡോറുകള്‍, സറൗണ്ട്-വ്യൂ ക്യാമറ, റിവേഴ്‌സിംഗ് അസിസ്റ്റന്റ് തുടങ്ങിയ സവിശേഷതകള്‍ ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നു.

ബോളിവുഡ് സെലിബ്രിറ്റികള്‍ക്കിടയിലടക്കം ഇപ്പോള്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രചാരമേറി വരികയാണ്. ഇപ്പോള്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ വാങ്ങിയ ബിഎംഡബ്ല്യു iX ഇവിയില്‍ കറങ്ങുന്നതിനിടെയാണ് ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സായ റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും ക്യാമറക്കണ്ണില്‍ പതിഞ്ഞത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ വിലാസ്റാവു ദേശ്മുഖിന്റെ മകനായ റിതേഷ് ബോളിവുഡിലെ തിരക്കുള്ള നടനാണ്. കോമഡി അനായാസം കൈകാര്യം ചെയ്യാന്‍ മിടുക്കുള്ള റിതേഷ് അടുത്തകാലത്തായി വില്ലന്‍ വേഷങ്ങളിലും കൈവെച്ചിരുന്നു.

റിതേഷിനേക്കാള്‍ കൂടുതല്‍ മലയാളികള്‍ക്ക് പരിചയം ജെനീലിയയെയാണ് (Genelia D'Souza). പൃഥ്വിരാജ് സുകുമാരന്റെ ഉറുമിയിലെ അറക്കല്‍ ആയിഷയെന്ന ശക്തമായ കഥാപാത്രം ഒന്ന് മാത്രം മതി നടിയെ മലയാളികള്‍ ഓര്‍ക്കാന്‍. ജെനീലിയ അഭിനയിച്ച ഏക മലയാള സിനിമയും ഇതാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം ശരാശരിക്ക് മുകളിലുള്ള പ്രകടനം മാത്രമാണ് ബോക്‌സ്ഓഫീസില്‍ കാഴ്ചവെച്ചത്. സാങ്കേതികമായും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമായ ചിത്രം കാലംതെറ്റി ഇറങ്ങിയതാണെന്ന് പിന്നീട് അഭിപ്രായം ഉയര്‍ന്നിരുന്നു.

അല്ലു അര്‍ജുന്റെ തെലുഗു ചിത്രം 'ഹാപ്പി ബി ഹാപ്പി' മലയാളത്തിലേക്ക് മൊഴിമാറി എത്തിയപ്പോഴാണ് മലയാളികള്‍ ഈ കുസൃതി നിറഞ്ഞ ലുക്കുള്ള സുന്ദരിയെ ആദ്യം ശ്രദ്ധിച്ചത്. പിന്നീട് സന്തോഷ് സുബ്രഹ്‌മണ്യം എന്ന ജയംരവി ചിത്രത്തിലൂടെയും ജെനീലിയ മലയാളികളുടെ മനംകവര്‍ന്നു. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് പ്രശസ്തയായതെങ്കിലും ജെനീലിയയുടെ അരങ്ങേറ്റം ബോളിവുഡിലായിരുന്നു. തന്റെ ആദ്യ സിനിമയായ തുജേ മേരി കസമിലെ (2003) നായകനായ റിതേഷിനെ തന്നെയാണ് ജെനീലിയ ജീവിതപങ്കാളിയാക്കിയത്.

ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. വിവാഹം കഴിഞ്ഞ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു ജെനീലിയ. 10 വര്‍ഷങ്ങള്‍ക്ക് ശേഷം 2022-ല്‍ ഹിന്ദി, മറാത്തി സിനിമകളിലൂടെ തിരിച്ചുവന്നെങ്കിലും ഒരു വമ്പന്‍ ഹിറ്റടിച്ചത് ഇപ്പോഴാണ്. ആമിര്‍ ഖാന്‍ ശക്തമായി തിരിച്ചുവന്ന 'സിതാതെ സമീന്‍ പര്‍' ബോക്സ്ഓഫീസില്‍ നിന്ന് പണംവാരിക്കൂട്ടുകയാണ്. സാക്‌നിക്കിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം 15 ദിവസം കൊണ്ട് 137.90 കോടി രൂപ നേടി.

ഏറ്റവും പുതിയ പടം ഹിറ്റായതിന്റെ സന്തോഷം വൈറല്‍ വീഡിയോയില്‍ ജെനീലിയയുടെ മുഖത്ത് നമുക്ക് കാണാന്‍ പറ്റും. അതേസമയം താരദമ്പതികളുടെ പക്കലുള്ള ആദ്യത്തെ ഇലക്ട്രിക് കാര്‍ അല്ല ഇത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെനീലിയ റിതേഷിന് ടെസ്ല മോഡല്‍ X സമ്മാനിച്ചിരുന്നു. അത് നിലവില്‍ അമേരിക്കയിലാണ് ഉള്ളത്. ഇതില്‍ നിന്നും ഇലക്ട്രിക് കാറുകള്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരുമെന്ന് മനസിലാക്കാം. സെലിബ്രിറ്റികള്‍ ഇവികള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും പൊതുജനങ്ങള്‍ക്ക് അവയോട് താല്‍പര്യം വര്‍ധിക്കാന്‍ സഹായിക്കും.

More from DriveSpark

Article Published On: Saturday, July 5, 2025, 16:49 [IST]
English summary
Sitaare zameen par actress genelia dsouza and husband riteish deshmukh spotted in bmw ix
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X