Dashboard-ല്‍ കാല്‍കയറ്റി കാറില്‍ യാത്ര ചെയ്യാറുണ്ടോ? ഈ വീഡിയോ കണ്ടിട്ട് ബാക്കി തീരുമാനിക്കൂ

നമ്മുടെ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ ഗതാഗത നിയമങ്ങളും കര്‍ശനമാക്കുന്നുണ്ട്. കേരളത്തില്‍ അങ്ങേളം ഇങ്ങോളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ഇന്നത്തെ മേഡേണ്‍ കാറുകളുടെ പ്രത്യേകത അവയുടെ സേഫ്റ്റി ഫീച്ചറുകള്‍ കൂടിയാണ്. എന്നാല്‍ സേഫ്റ്റി മാത്രം ഉണ്ടായിട്ട് കാര്യമില്ല അതില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ കൂടി ശ്രദ്ധിക്കണം.

ഗതാഗത നിയമങ്ങളും സേഫ്റ്റി ഫീച്ചറുകളും പ്രാഥമികമായി വാഹനാപകട സാധ്യത കുറയ്ക്കുന്നതിനാണ്. എന്നാല്‍ അതിനെല്ലാം മുമ്പ് നമ്മള്‍ യാത്രക്കാരുടെ മനോനില തന്നെ മാറേണ്ടതുണ്ട്. നമ്മള്‍ ഇന്ന് നിരത്തിലേക്ക് ശ്രദ്ധിച്ചാലോ അല്ലെങ്കില്‍ ഫ്രണ്ട്‌സിന്റെ കൂടെ യാത്ര ചെയ്യുമ്പോഴോ ഡാഷ്ബോര്‍ഡിന് മുകളില്‍ കാലുകള്‍ വെച്ച് സുഖമായി ഇരിക്കുന്ന ചില വിരുതന്‍മാരെ കാണാം. ചിലര്‍ അതീവ റൊമാന്റിക്കായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍.

leg on dashboard

ചിലര്‍ സീറ്റ്‌ബെല്‍റ്റ് പോലും ധരിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഇത്തരം ഒരു പ്രവര്‍ത്തി എത്രത്തോളം അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാര്‍ യാത്രക്കിടെ ഡാഷ്ബോര്‍ഡില്‍ കാലുകയറ്റി ഇരിക്കുമ്പോള്‍ എന്ത് സംഭവിക്കുമെന്നതിന്റെ അനന്തരഫലങ്ങള്‍ ഇത് തുറന്ന് കാണിക്കുന്നു. കാറിനുള്ളില്‍ യാത്ര ചെയ്യുന്നതിനിടെ പ്രത്യേകിച്ച് മുന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ എങ്ങനെ കൃത്യമായി ഇരിക്കണം എന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്ത് എന്തണെന്നും ഈ വീഡിയോ വ്യക്തമാക്കുന്നു.

ഈ ഒരു വീഡിയോയില്‍ ഒരു പ്രതിമ അല്ലെങ്കില്‍ ബൊമ്മയെയാണ് യഥാര്‍ത്ഥത്തില്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ കാല്‍ കയറ്റിവെക്കുന്നത്. എന്നാല്‍ പെട്ടെന്ന് വണ്ടി ഇടിക്കുന്നു. പെട്ടെന്നുള്ള കൂട്ടിയിടിയില്‍ മുന്‍സീറ്റ് 'യാത്രക്കാരന്റെ' കാല്‍ രണ്ടായി ഒടിയുന്നു. കാര്‍ യാത്രയില്‍ മുന്‍സീറ്റിലെയും പിന്‍സീറ്റിലെയും യാത്രക്കാന്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം കൂടി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. കാരണം ഈ പരീക്ഷണ വീഡിയോയില്‍ യാത്രക്കാരന്‍ സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍ കൃത്യമായി എയര്‍ബാഗ് വിന്യസിക്കപ്പെടുന്നുണ്ട്.

leg on dashboard

കാറിന് സേഫ്റ്റിയുണ്ടെന്ന് പറയുമ്പോഴും ഇവ ഓരോന്നിന്റെ പ്രവര്‍ത്തനവും പരസ്പര ബന്ധിതമാണെന്ന് അറിയാമല്ലോ. സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ എയര്‍ബാഗ് പ്രവര്‍ത്തനക്ഷമമാകുകയുള്ളൂ. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എയര്‍ബാഗുകള്‍ മതിയായ പരിരക്ഷ നല്‍കുന്നില്ലെന്ന് നിരവധി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ എയര്‍ബാഗ് തുറന്ന് അതിടിച്ചാണ് യാത്രക്കാരന്റെ കാലിന് മാരകമായി പരിക്കേല്‍ക്കുന്നത്. ആധുനിക കാറുകള്‍ നിരവധി പാസീവ്, ആക്ടീവ് സേഫ്റ്റി ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് വരുന്നത്.

EBD, ABS, ADAS , ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, കോര്‍ണറിംഗ് ഹെഡ്ലാമ്പ് എന്നിവ ആക്ടീവ് സേഫ്റ്റി ഫീച്ചറുകളില്‍ വരുന്നു. പ്രധാനമായും എയര്‍ബാഗുകളും സീറ്റ് ബെല്‍റ്റുകളുമാണ് പാസീവ് സേഫ്റ്റി ഫീച്ചറുകളില്‍ വരുന്നത്. ഇനി നിങ്ങള്‍ കൂട്ടുകാരുടെയോ സഹപ്രവര്‍ത്തകരുടെയോ ബന്ധുക്കളുടെയോ കൂടെ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് കണ്ടാല്‍ എങ്ങനെയാകും പ്രതികരിക്കുക. അവ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.

നിങ്ങള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്ന ആളുകളാണെങ്കില്‍ ഇനി അതീവ ശ്രദ്ധപാലിക്കേണ്ടതാണ്. കാരണം സംസ്ഥാനത്തുടനീളം 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അത് നിലവില്‍ പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ ഈ മാസം 20 മുതല്‍ ഈ ക്യാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ തുടങ്ങുകയാണ്. ഇപ്പോള്‍ ദിവസം അഞ്ച് ലക്ഷത്തോളാം നിയമലംഘനങ്ങളാണ് ക്യാമറ കണ്ണില്‍ പതിയുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം ക്യാമറകള്‍ സ്ഥാപിക്കാന്‍ 230 കോടിയോളം രൂപയോളമാണ് മുടക്കിയത്.

പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള 8,000 ക്യാമറകള്‍ക്കു പുറമേയാണ് ഏകീകൃത ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിലെ ക്യാമറ നിരീക്ഷണത്തിലായത്. റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകളാണുണ്ടാകുക. 800 മീറ്റര്‍ ദൂരപരിധിയിലെ നിയമലംഘനങ്ങളാണ് ക്യാമറ കണ്ണില്‍ കുടുങ്ങുക. അമിതവേഗത, സീറ്റ് ബെല്‍റ്റ്, ഇന്‍ഷുറന്‍സ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ് എന്നിവ ഇല്ലാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അതുപോലെ അനധികൃത പാര്‍ക്കിങ്ങ് എന്നീ കുറ്റങ്ങള്‍ക്ക് പിഴ ഈടാക്കും.

സംസ്ഥാനത്തെ വാഹനാപകട കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ 2,269 അപകടങ്ങളാണ് നടന്നത്. ഇതില്‍ 769 സംഭവങ്ങള്‍ നഗരത്തിലും 1,500 എണ്ണം ഗ്രാമപ്രദേശങ്ങളിലുമാണ് നടന്നത്. ഈ അപകടങ്ങളില്‍ 201 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. മൊത്തം അപകടങ്ങളുടെ എണ്ണം 28,000 ആയിരുന്നു. റാഡ് സേഫ്റ്റിയുടെ ഭാഗമായി സംസ്ഥാനത്തെ പൊലീസ് അടക്കമുള്ള അധികാരികള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, April 18, 2023, 8:30 [IST]
English summary
Sitting with legs on top of car dashboard this viral video shows result
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X