ശിവകാർത്തികേയൻ ബോളിവുഡിലേക്കോ! സജ്ഞയ് ലീല ബൻസാലിയെ കാണാൻ വെൽഫയറിൽ വന്നിറങ്ങി തമിഴിലെ ഹിറ്റ് നായകൻ
നടൻ,ഗാനരചയിതാവ്,പിന്നണി ഗായകൻ, പ്രൊഡ്യൂസർ എന്നീങ്ങനെ തമിഴ് സിനിമയിലെ ഒരു ഓൾ റൗണ്ടർ ആണ് ശിവകാർത്തികേയൻ. ജൂനിയർ ആർട്ടിസ്റ്റായും നായകൻ്റെ കൂട്ടുകാരനുമൊക്കെ ആയി ഇപ്പോൾ നായക സ്ഥാനത്തേക്ക് ഉയർന്ന് വന്നിട്ട് നാളുകൾ ഏറെയായി. നിരവധി ഹിറ്റ് സിനിമകൾ സമ്മാനികുകയും ചെയ്തിട്ടുണ്ട്. 2021-ൽ പുറത്തിറങ്ങിയ ഡോക്ടർ എന്ന ചിത്രം 100 കോടി നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിനെ പ്രശസ്ത ബോളിവുഡ് സംവിനായകനായ സജ്ഞയ് ലീല ബൻസാലിയുടെ ഓഫീസിൽ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരം കറുത്ത ടൊയോട്ട വെൽഫയറിൽ വന്നിറങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്.
അണിയറയിൽ എന്തോ ഒരുങ്ങുന്നുണ്ട് എന്നാണ് ആരാധകർ കമൻ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകനായ സജ്ഞയ് ലീല ബൻസാലിയെ പ്രത്യേകം ഒരു പരിചയപ്പെടുത്തൽ വേണ്ടല്ലോ, ദേവദാസ് എന്ന ചിത്രം തന്നെ ധാരാളമാണ് അദ്ദേഹത്തിൻ്റെ സംവിധാന മികവ് മനസിലാക്കാൻ. ഇപ്പോൾ വീഡിയോയിലെ മറ്റൊരു താരം ശിവകാർത്തികേയൻ വന്നിറങ്ങിയ ടൊയോട്ട വെൽഫയർ എന്ന ആഡംബര എംവിപിവിയാണ്. നമ്പർപ്ലേറ്റിൽ നിന്ന് മനസിലാകുന്നത് അതൊരു റെൻ്റ് വാഹനമാണെന്നതാണ്.

ടൊയോട്ട വെല്‍ഫയറിനെ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. ആദ്യത്തെ ഹൈ വേരിയന്റിന് 1.22 കോടി രൂപയാണ് വില. കൂടുതല്‍ പ്രീമിയം വേരിയന്റായ വിഐപി വിത്ത് എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജിന് 1.32 കോടി രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകള്‍ ആണിതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണേ.
സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനവുമായി ഇണചേര്‍ത്ത 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ടെയോട്ട വെല്‍ഫെയര്‍ എംപിവിയുടെ ഹൃദയം. ഈ എഞ്ചിന്‍ ഏകദേശം 193 PS പവറും 240 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ ഒരു e-CVT ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. പ്രീമിയം കാര്‍ ആണെങ്കിലും ഇതിന് ലിറ്ററിന് 19 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ആഡംബര എംപിവിക്ക് 4,995 mm നീളവും 1,850 mm വീതിയും 1,950 mm ഉയരവുമുണ്ട്. ഇത് 3,000 mm വീല്‍ബേസ് വാഗ്ദാനം ചെയ്യുന്നു. ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ഹെഡ്ലാമ്പുകളും വലിയ ഫ്രണ്ട് ഗ്രില്ലും എംപിവിക്ക് അതിമനോഹരമായ ലുക്ക് നല്‍കുന്നു. സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോള്‍ വെല്‍ഫയറിന് താഴത്തെ വിന്‍ഡോ ലൈനില്‍ ഒരു കിങ്ക് ലഭിക്കുന്നു, ഇത് ഒരു തണ്ടര്‍ബോള്‍ട്ടിന്റെ രൂപകല്‍പ്പനയോട് സാമ്യമുള്ളതാണ്. ക്രോം ഗാര്‍ണിഷുകളും ഉള്ള ബ്ലാക്ക് പില്ലറുകളാണ് വെല്‍ഫെയറിന് ലഭിക്കുന്നത്.
ടൊയോട്ട വെല്‍ഫയറിന് ബീജ് നിറമുള്ള ഇന്റീരിയറുകള്‍ ലഭിക്കുന്നു. ഇത് ക്യാബിന്‍ വെന്റിലേഷന്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രീമിയം ഫീല്‍ ഉയര്‍ത്തുന്നു. ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹീറ്റഡ്-വെന്റിലേഷന്‍ ഫംഗ്ഷനുകളുള്ള സീറ്റുകള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീല്‍, 360 ഡിഗ്രി ക്യാമറ, ADAS തുടങ്ങിയ പ്രീമിയം സവിശേഷതകള്‍ കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
രണ്ടാമത്തെയും മൂന്നാമത്തെയും നിര യാത്രക്കാര്‍ക്ക് ഇലക്ട്രിക് വിന്‍ഡോ കര്‍ട്ടനുകള്‍ കാറില്‍ ലഭ്യമാണ്. പിന്‍ സീറ്റുകളില്‍ രണ്ട് ക്യാപ്റ്റന്‍ സീറ്റുകളും ലഭിക്കുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍ക്ക് റിക്ലൈനിംഗ് ഫംഗ്ഷനുമുണ്ട്. യാത്രക്കാര്‍ക്ക് വിനോദത്തിനായി റൂഫ് മൗണ്ട് എന്റര്‍ടെയിന്‍മെന്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. സ്പ്ലിറ്റ് ഗ്ലാസ് റൂഫ് ക്യാബിനിലെ വായുസഞ്ചാരം വര്‍ധിപ്പിക്കുന്നതിനാല്‍ യാത്രകള്‍ ആസ്വാദ്യകരമായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








