ഡ്രൈവിങ്ങ് കുട്ടികളിയല്ല: ക്രെറ്റ ഓടിച്ച് ആറ് വയസുകാരൻ; വീഡിയോ വൈറൽ

പതിനെട്ട് വയസാണല്ലോ രാജ്യത്തെ ഡ്രൈവിങ്ങ് ലൈസൻസിനുളള പ്രായ പരിധി. എന്നാൽ അതിന് മുൻപ് തന്നെ പലരും വാഹനമോടിക്കുകയും യാത്ര ചെയ്യുകയും ചെയ്യാറുണ്ട്. 12 -നും 18 -നും ഇടയിലുളള കുട്ടികളാണ് കൂടുതലും ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. പക്ഷേ അവർക്ക് പിന്തുണയായി മാതാപിതാക്കളും കൂടി ചേർന്നാൽ എന്താണ് അവസ്ഥ. അത്തരമൊരു വീഡിയോ ആണ് കണ്ടത്. ആറ് വയസുകാരനെ തിരക്കുളള സമയത്ത് വാഹനം ഓടിപ്പിക്കുകയാണ് കുട്ടിയുടെ അച്ഛൻ.

പിതാവിൻ്റെ മടിയിലിരുന്നു കൊണ്ടാണ് കുട്ടി വാഹനമോടിക്കുന്നത്. സ്റ്റിയറിങ്ങ് കുട്ടിയാണ് നിയന്ത്രിക്കുന്നത്. എന്നാൽ ആക്സിലേറ്ററും ഗിയറും പിതാവ് തന്നെയാണ് നിയന്ത്രിക്കുന്നത്. വളരെ തിരക്കേറിയ റോഡിൽ കൂടെയാണ് വാഹനം പോകുന്നതെ്നന് വീഡിയോയിലൂടെ മനസിലാകും. അത് മാത്രമല്ല പിതാവ വളരെ സുരക്ഷിതമായ സീറ്റ ബെൽറ്റ് ധരിക്കുകയും കുട്ടിക്ക് ഒരു തരത്തിലുമുളള സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്ന് കൂടി മനസിലാക്കണം. പക്ഷേ കുട്ടി പിതാവിൻ്റെ മടിയിലിരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചാൽ അത് കൂടുതൽ അപകടം ക്ഷണിച്ചു വരുത്തുകയേ ഉളളു.

ഡ്രൈവിങ്ങ് കുട്ടികളിയല്ല: ക്രെറ്റ ഓടിച്ച് ആറ് വയസുകാരൻ; വീഡിയോ വൈറൽ

ഇത്രയും തിരക്കുളള വഴിയിൽ കൂടെ കുട്ടിയെ വാഹനമോടിപ്പിച്ചു എന്നതാണ് പ്രശ്നം. കുട്ടിയെ തെറ്റ് പറയാന സാധിക്കില കാരണം കുട്ടിയെ സംബന്ധിച്ചിടത്തോളം പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്നതിൻ്റെ ഭവിഷ്യത്ത് മനസിലാകണം എന്നില്ല. പക്ഷേ കുട്ടിയുടെ പിതാവിന് എങ്കിലും സാമാന്യം ബോധ്യം ഉളളതല്ലേ. വാഹനം ഒന്ന് അപകടത്തിൽപെട്ടാൽ എയർബാഗ് പുറത്തേക്ക് വരുകയും കുട്ടിയുടെ ജീവന് തന്നെ ഹാനികരമായിരിക്കും.

രാജ്യത്തെ റോഡ് സുരക്ഷ എന്ന് വളരെ വലിയ ഒരു സംഭവം തന്നെയാണ്. എന്നാൽ അതിന് ഒരു വിലയും നൽകാത്ത പ്രവൃത്തിയാണ് പലപ്പോഴും രാജ്യത്ത് കാണാൻ സാധിക്കുന്നത്. ഇത്തരത്തിലുളള വീഡിയോകൾ ഇൻ്റർനെറ്റിൽ വൈറലാകുന്നത് ഇതാദ്യമായിട്ടല്ല. 2020 -ൽ ജൂലൈയിൽ ഒരു അഭിഭാഷകൻ തൻ്റെ 12 വയസുകാരി മകൾ ടൊയോട്ട ഫോർച്യൂണർ ഹൈവേയിലൂടെ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ചത് വൈറലായിരുന്നു. അടുത്തിടെ പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിന് മാതാപിതാക്കളെ മൂന്ന് വർഷം തടവിന് ശിക്ഷിക്കാൻ വിധി വന്നിരുന്നു. പുതുച്ചേരിയിലായിരുന്നു സംഭവം.

അത് പോലെ തന്നെയാണ് കഴിഞ്ഞ വർഷം കുട്ടികളെ ഡിക്കിയിൽ ഇരുത്തി വാഹനമോടിച്ചതിന് തെലങ്കാനയിലെ ഡ്രൈവർക്ക് ഫൈൻ അടിച്ചത്. ഹൈദരാബാദില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സോന്‍ചോ സാറ എന്ന ട്വിറ്റര്‍ ഹാന്‍ഡ്‌ലില്‍ നിന്നാണ് വീഡിയോ മൈക്രോബ്ലോഗിങ് സൈറ്റില്‍ പോസ്റ്റ് ചെയ്തത്. ഒരു ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 അതിന്റെ ടെയില്‍ഗേറ്റ് പൂര്‍ണ്ണമായും തുറന്നിരിക്കുന്ന രീതിയില്‍ റോഡിലൂടെ പോകുന്നത് കാണാം. ഡിക്കിയില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നുണ്ട്.

'അവര്‍ എത്ര നിരുത്തരവാദപരമായ മാതാപിതാക്കളാണ്. ദയവായി അവലോകനം ചെയ്ത് നടപടിയെടുക്കുക'എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തെലങ്കാനയിലെ മന്ത്രിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകനുമായ കെ.ടി രാമറാവുവിനെയും തെലങ്കാന പൊലീസിനെയും മറ്റും പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ ആ പോസ്റ്റ് വലിയ രീതിയിൽ വൈറലായിരുന്നു.

ഡ്രൈവിങ്ങ് കുട്ടികളിയല്ല: ക്രെറ്റ ഓടിച്ച് ആറ് വയസുകാരൻ; വീഡിയോ വൈറൽ

കാറിനുള്ളില്‍ കുട്ടികള്‍ക്ക് ഇരിക്കാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഇടമില്ലായിരുന്നുവെന്ന് തോന്നുന്നു. ടെയില്‍ ഗേറ്റ് പൂര്‍ണ്ണമായും തുറന്നതിനാല്‍ കാറിലെ മറ്റ് യാത്രക്കാരെ വ്യക്തമായി കാണാനാകും. കാറിന്റെ പിന്നില്‍ മൂന്ന് യാത്രക്കാരും മുന്‍വശത്ത് രണ്ട് പേരും ഇരിക്കുന്നു. ബൂട്ടില്‍ ഇരുത്തി ഡ്രൈവര്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കിയത് ഗുരുതരമായ കുറ്റമാണ്. വീഡിയോയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിച്ചതായും പൊലീസ് ട്വീറ്റിന് മറുപടി നല്‍കിയിരുന്നു.

ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 ന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചതിന് പിന്നാലെ ഡ്രൈവറുടെയും മാതാപിതാക്കളുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ കമൻ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനും, മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിലേക്കുമായി പൊതുനിരത്തുകളിൽ കാണിക്കുന്ന ഇത്തരം പ്രകടനങ്ങൾ നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇത് ഇത്തരക്കാരുടെ മാത്രമല്ല, റോഡിലെ മറ്റ് യാത്രക്കാരുടെയും ജീവന് ഭീഷണിയാണ്.

ആളുകളെ കുത്തിനിറച്ച് കാറുകളില്‍ യാത്ര ചെയ്യുന്ന കാഴ്ച ഇന്ത്യയില്‍ സാധാരണമാണ്. യഥാര്‍ത്ഥത്തില്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ ആളുകളുമായി നിങ്ങള്‍ ഒരു കാറില്‍ സഞ്ചരിക്കുമ്പോള്‍ അത് സസ്‌പെന്‍ഷനിലും എഞ്ചിനും വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നു. കാറിന്റെ മൊത്തത്തിലുള്ള ഭാരം വര്‍ദ്ധിക്കും. അതോടൊപ്പം അത് കാറിന്റെ സ്വഭാവസവിശേഷതകളിലും അത് കൈകാര്യം ചെയ്യുന്നതിലും മാറ്റമുണ്ടാകും.

More from DriveSpark

Article Published On: Wednesday, May 17, 2023, 11:15 [IST]
English summary
Six year old boy drives hyundai creta on heavy conjested road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X