അത്ഭുത പ്രകടനത്തിലൂടെ ആറു വയസുക്കാരൻ ഗിന്നസിലേക്ക്...

Written By:

വെറും ആറ് വയസ് മാത്രം പ്രായമുള്ള ഓം സ്വരൂപ് ഇന്ന് ഏവരും കൊതിക്കുന്ന ഗിന്നസ് റെക്കോർഡിന് ഉടമയാണ്. എന്തായിരുന്നു ഈ അത്ഭുത ബാലന്റെ പ്രകടനം എന്നായിരിക്കും ആലോചിക്കുന്നുണ്ടാവുക.

ഒരു ടയർ വിറ്റഴിച്ചത് നാല് കോടിരൂപയ്‌ക്കോ-വായിക്കൂ

കാറുകൾക്കടിയിലൂടെ ലിംബോ സ്കേറ്റിംഗ് നടത്തിയാണ് ഈ കൊച്ചു മിടുക്കൻ ഗിന്നസിലേക്ക് കടന്നത്. ഒന്നല്ല മുപ്പത്തിയാറ് കാറുകൾക്കടിയിലൂടെ സ്കേറ്റിംഗ് റോളറിൽ നൂണ്ട് പോയാണ് റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്.

അത്ഭുത പ്രകടനത്തിലൂടെ ആറു വയസുക്കാരൻ ഗിന്നസിലേക്ക്...

ബെംഗ്ലുരുവിൽ ഓറിയോൺ മാളിൽ വച്ച് നടത്തിയ മത്സരത്തിൽ 65.283 മീറ്ററോളം നിറുത്താതെ കാറിനടിയിൽകൂടി സഞ്ചരിക്കുക എന്ന കടമ്പകടന്നാണ് ഈ പിഞ്ചുബാലൻ റെക്കോർഡിനുടമയായത്.

അത്ഭുത പ്രകടനത്തിലൂടെ ആറു വയസുക്കാരൻ ഗിന്നസിലേക്ക്...

ഗിന്നസ് റെക്കോർഡിനായുള്ള എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റെക്കോർഡ് വിധികർത്താവ് റിഷി നാഥ് പരിപാടിയൽ സംബന്ധിച്ചിരുന്നു.

അത്ഭുത പ്രകടനത്തിലൂടെ ആറു വയസുക്കാരൻ ഗിന്നസിലേക്ക്...

കൈകളോ വിരലുകളോ നിലത്തുകുത്താൻ പാടില്ല മാത്രമല്ല കാറുകൾ തമ്മിലുള്ള അകലം 20സെ.മിക്ക് കൂടതലാവാനോ പാടില്ലെന്നുള്ള നിബന്ധനകൾ ഉണ്ടായിരുന്നു.

അത്ഭുത പ്രകടനത്തിലൂടെ ആറു വയസുക്കാരൻ ഗിന്നസിലേക്ക്...

ഓം സ്വരൂപിന് ലിംബോ സ്കേറ്റിംഗിൽ ഗിന്നസ് റെക്കോർഡ് നേടാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നാണ് ആർവി സ്കേറ്റിംഗ് ആന്റ് സ്പോർട്സ് ക്ലബ് കോച്ച് രാഘവേന്ദ്ര അറിയിച്ചത്.

അത്ഭുത പ്രകടനത്തിലൂടെ ആറു വയസുക്കാരൻ ഗിന്നസിലേക്ക്...

കാറിനടിയിൽ കൂടി 48.21 മീറ്ററോളം റോളർസ്കേറ്റിംഗ് നടത്തിയ കോലാപൂരിൽ നിന്നുള്ള ശ്രേയ രാകേഷ് ദേശ്പാണ്ഡെ ആയിരുന്നു മുൻ റെക്കോർഡ് ഉടമ.

വീഡിയോ കാണാം

കൂടുതൽ വായിക്കൂ

ഓട്ടോറിക്ഷ രണ്ട് വീലിൽ ഓടിച്ച് തമിഴ്നാട്ടുകാരൻ ഗിന്നസ് റെക്കോഡിട്ടു

കൂടുതൽ വായിക്കൂ

20 സുന്ദരികളും സ്മാർട് കാറും ഗിന്നസ് റെക്കോർഡിലേക്ക്; വീഡിയോ കാണാം

 
English summary
Six-year-old Indian boy skates under 36 cars to set new world record

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark