പിന്നിൽ നിന്ന് ഇടിച്ചു വീഴ്ത്താമെന്ന് കരുതിയോ; സ്കോഡാ കുഷാഖിൻ്റെ പിന്നിൽ ലോറിയിടിച്ച അവസ്ഥ കണ്ടോ
വാഹനങ്ങൾ വാങ്ങുമ്പോൾ സുരക്ഷയ്ക്കാണ് എപ്പോഴും മുൻഗണന നൽകുന്നത്. പ്രത്യേകിച്ച് ഇന്ത്യയിൽ, അത് മറ്റൊന്നും കൊണ്ടല്ല ഇന്ത്യയിലെ ആളുകളുടെ ഡ്രൈവിങ്ങ് രീതിയും റോഡുകളുടെ അവസ്ഥയും റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ കാരണം കൂടിയാണ്. സുരക്ഷയുടെ കാര്യത്തിൽ ഒന്നാമതാണ് സ്കോഡ. അത്തരമൊരു വൈറൽ ആക്സിഡൻ്റാണ് സ്കോഡാ കുഷാഖിന് സംഭവിച്ചത്. അതിൻ്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മുംബൈ എക്സ്പ്രസ് ഹൈവേയിൽ സ്കോഡാ കുഷാഖിൻ്റെ പിന്നിൽ ലോഡ് കയറ്റി വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇടതുവശം പൂർണമായും തകർന്നതായി ഉടമ പറയുന്നുണ്ട്. അപകടത്തിൽ ട്രക്കിന്റെ മെറ്റൽ ബമ്പറും തകർന്നു. പിൻ ബമ്പർ, ടെയിൽ ലൈറ്റ്, ടെയിൽഗേറ്റ്, പിൻ ഫെൻഡറുകൾ എന്നിവയെല്ലാം കേടായതായി വീഡിയോയിൽ പങ്കുവെച്ച ചിത്രങ്ങളിൽ നമുക്ക് കാണാൻ കഴിയും. സി പില്ലറിനും മേൽക്കൂരയ്ക്കും പിന്നിൽ നിന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

അപകടത്തിന് ശേഷം, കുഷാഖിൻ്റെ ബിൽഡ് ക്വാളിറ്റിക്ക് ഉടമ സ്കോഡയ്ക്ക് നന്ദി പറയുകയായിരുന്നു, കാരണം, ഇത്രയും ഗുരുതരമായ അപകടത്തിന് ശേഷവും, കാറിനുള്ളിലെ യാത്രക്കാരും ഡ്രൈവറും സുരക്ഷിതരായിരുന്നു. ആഘാതം കാബിനിൽ എത്തിയില്ല എന്നതാണ് പ്രത്യേകത, വലിയ പരിക്കുകളൊന്നും കൂടാതെ ഉടമ കാറിൽ നിന്ന് പുറത്തിറങ്ങുകയും.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയാണ് സ്കോഡ കുഷാക്ക്. ഒരേ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന സ്‌കോഡ കുഷാക്കും ഫോക്‌സ്‌വാഗൺ ടൈഗൂണും അടുത്തിടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളായി മാറി. ഇരു കാറുകളും മുതിർന്നവരുടെ സുരക്ഷയ്ക്കായി 34-ൽ 29.64 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്കായി 49-ൽ 42 പോയിന്റും നേടി. രണ്ട് കാറുകളും മുൻവശത്തെ എയർബാഗുകളും ESC സ്റ്റാൻഡേർഡുമായി വരുന്നു, ഇത് കാറുകൾക്ക് ഉയർന്ന റേറ്റിംഗ് ലഭിക്കാൻ സഹായിച്ചു. കൂടുതൽ കർശനമായ പുതിയ പ്രോട്ടോക്കോളുകൾ ഉപയോഗിച്ചാണ് കാറുകൾ പരീക്ഷിച്ചത്.
കോംപ്കാട് എസ്‌യുവി സെഗ്മെന്റിലെ മിന്നും താരമാണ് ഇന്ന് കുഷാക്ക്, മാത്രമല്ല, ബ്രാന്‍ഡിന്റെ നിലവിലെ ബെസ്റ്റ് സെല്ലറാണ് ഇത്, ഗ്ലോബല്‍ NCAP പരീക്ഷിച്ച പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും സുരക്ഷിതമായ കാറായി അടുത്തിടെ റേറ്റുചെയ്യുകയും ചെയ്തിരുന്നു. എസ്‌യുവി അടുത്തിടെ ഇന്ത്യയില്‍ അതിന്റെ ആദ്യ വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു പ്രത്യേക വാര്‍ഷിക പതിപ്പിനെ അവതരിപ്പിച്ചിരുന്നു.
കിയ സെല്‍റ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവരാണ് കുഷാക്കിന്റെ വിപണിയിലെ മുഖ്യഎതിരാളികള്‍. ഹണി ഓറഞ്ച്, ടൊര്‍ണാഡോ റെഡ്, കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ നിറങ്ങളിലാണ് വാഹനം വിപണിയില്‍ ലഭ്യമാകുന്നത്. നിലവില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സ്‌കോഡ കുഷാക്ക് എത്തുന്നത്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന്‍ 115 bhp പവറും 178 NM ടോര്‍ക്കും നല്‍കുന്നു. കൂടുതല്‍ ശക്തമായ 1.5 ലിറ്റര്‍ TSI എഞ്ചിന്‍ 150 bhp കരുത്തും 250 Nm ടോര്‍ക്കുമാണ് സൃഷ്ടിക്കുന്നത്.
ഏത് എസ്‌യുവി വന്നാലും സെഡാനുകളുടെ തട്ട്താണിരിക്കാനുള്ള കാരണവും യാത്രയിൽ നൽകുന്ന കംഫർട്ടാണ്. ഇന്ത്യയിൽ സെഡാനുകൾക്ക് പുതിയ മുഖം സമ്മാനിച്ചവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ (Skoda). ഒക്‌ടാവിയയിലൂടെ പടുത്തുയർത്തിയ കോട്ട ഇടയ്ക്കൊന്ന് തകർക്കപ്പെട്ടുവെങ്കിലും പിന്നീട് കുഷാഖും സ്ലാവിയയും നിന്നതങ്ങ് ഉരുക്ക്കോട്ടയാക്കി. അങ്ങനെ സ്കോഡയ്ക്കുണ്ടായിരുന്ന സ്വീകാര്യത സാധാരണക്കാരിലേക്കും ഇറങ്ങിയെത്തി. നിലവിൽ കമ്പനിയുടെ ജീവശ്വാസമായി ഈ മോഡലുകൾ നിൽക്കുകയാണ്.
കാറിന്റെ മൈലേജും വർധിച്ചിട്ടുണ്ടെന്ന് പറയുകയാണ് സ്കോഡ. 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സ്‌കോഡ സ്ലാവിയ അടുത്തിടെ അതിന്റെ എഞ്ചിൻ ലൈനപ്പ് പുതുക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സെഡാന്റെ ഇന്ധനക്ഷമതയിൽ വർധനവ് കൈവരിക്കാൻ കമ്പനിക്ക് സാധിച്ചിരിക്കുന്നത്. നവീകരണങ്ങൾ സ്വീകരിച്ച കാറിന്റെ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എന്നീ രണ്ട് ഓപ്ഷനിലും വർധനവുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications








