നനഞ്ഞ റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്കോഡ കുഷാഖ്, അക്വാപ്ലെയിനിങ്ങിനെ കുറിച്ച് അറിഞ്ഞിരിക്കാം

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം എന്നത് എപ്പോഴും നിങ്ങളുമായി പങ്കുവയ്ക്കാറുളള കാര്യമാണ് , എന്നാൽ ചില സമയത്ത് നമ്മൾ പോലും പ്രതീക്ഷിക്കാതെയാണ് മഴക്കാലത്ത് അപകടമുണ്ടാകുന്നത്. നനഞ്ഞ റോഡിലൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്‌കോഡ കുഷാഖ് എസ്‌യുവി അപകടത്തിൽപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എസ്‌യുവി റോഡിൽ നിന്ന് മാറി ഹൈവേയോട് ചേർന്നുള്ള കുളത്തിലേക്ക് മറിയുകയായിരുന്നു. നിഖിൽ റാണയാണ് വീഡിയോ യുട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. പ്രദേശത്ത് മഴ പെയ്ത് റോഡ് പൂർണ്ണമായും നനഞ്ഞ് കിടക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.

എസ്‌യുവി ഡ്രൈവർ മുന്നിലുള്ള കാറിനെ മറികടക്കാൻ ശ്രമിക്കുന്നതോടെയാണ് നിയന്ത്രണം നഷ്ടപ്പെടുന്നത്. എസ്‌യുവി ഡ്രൈവർ ഡിവൈഡറിൽ ഇടിച്ച വാഹനത്തിൻ്റെ നിയന്ത്രണം തിരിച്ചു പിടിക്കാൻ വീണ്ടും റോഡിലേക്ക് തിരിക്കുന്നതിനിടയ്ക്ക് മറ്റൊരു വാഹനത്തിലും ഇടിക്കുന്നുണ്ട്, ഇതോടെ വാഹനത്തിൻ്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ട് വശത്തുളള കുളത്തിലേക്ക് വീഴുകയായിരുന്നു. അപകടസമയത്ത് കാറിൽ നാല് പേർ ഉണ്ടായിരുന്നുവെന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്.

ഇവരെയെല്ലാം രക്ഷപ്പെടുത്തുകയും നിസാരപരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പാറക്കെട്ടുകളിലോ റോഡരികിലെ മറ്റൊരു വാഹനത്തിലോ കാർ ഇടിച്ചിരുന്നുവെങ്കിൽ അപകടത്തിൻ്റെ വ്യാപ്തി കൂടിയേനെ. ഹൈവേകളിൽ ഒരിക്കലും അശ്രദ്ധമായി വാഹനം ഓടിക്കരുത് എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ഈ വീഡിയോ. അപകടത്തിൻ്റെ മറ്റൊരു കാരണം അക്വാപ്ലെയിനിങ്ങാണ്. ടയറിനും റോഡിനുമിടയിൽ ജലത്തിൻ്റെ നേർത്ത പാളി രൂപപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ഇത് സംഭവിക്കുമ്പോൾ, കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. വാഹനത്തിൻ്റെ വേഗത കൂടുന്നതിനനുസരിച്ച് അക്വാപ്ലെയിനിംഗിൻ്റെ അപകടസാധ്യത വർധിക്കുകയും ചെയ്യും. ടയറിൽ നിന്ന് വെളളം പോകാനുളള സമയം കിട്ടാതെ വരുന്നത് വാഹനം അമിത വേഗത്തിൽ പോകുമ്പോഴാണ്. അത് വഴി നിങ്ങളുടെ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം സംഭവിക്കുകയും ചെയ്യുന്നു.

നിങ്ങൾ എപ്പോഴെങ്കിലും ഇത്തരമൊരു അവസ്ഥയിൽ അകപ്പെട്ടാൽ, ആക്സിലറേറ്ററിൽ നിന്ന് നിങ്ങളുടെ കാൽ മാറ്റി വാഹനത്തിൻ്റെ വേഗത കുറയ്ക്കുക എന്നതാണ് ചെയ്യേണ്ടത്. വേഗത കുറയുമ്പോൾ, കാറിൻ്റെ ടയറുകൾ വീണ്ടും റോഡുമായി സമ്പർക്കം പുലർത്തുകയും നിങ്ങൾക്ക് നിയന്ത്രണം വീണ്ടെടുക്കാൻ സാധിക്കുകയും ചെയ്യും. മഴക്കാലത്തിന് മുമ്പ് നിങ്ങളുടെ കാറിൻ്റെ ടയറുകളുടെ അവസ്ഥ പരിശോധിക്കുക എന്നത് പ്രധാന കാര്യമാണ്.

അക്വാപ്ലെയിനിംഗ് ഒഴിവാക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും എളുപ്പമുള്ള കാര്യം സ്ലോ ഡൗൺ ആണ്. ഇത് ടയറുകൾക്ക് വെള്ളം പുറന്തള്ളാൻ മതിയായ സമയം നൽകും. വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെയായി നിലനിർത്തുക. പിന്നെ ടയറുകളുടെ അവസ്ഥ വളരെ നിർണ്ണായകമായ ഒരു ഫാക്ടറാണ്. ടയറിന്റെ ത്രെഡുകൾക്ക് കുറഞ്ഞത് 4 mm എങ്കിലും ആഴം ഉണ്ടായിരിക്കണം. ടയറുകൾക്ക് ശരിയായ പ്രഷർ ഉണ്ടെന്നും ഉറപ്പാക്കുകയും വേണം.

അത് പോലെ തന്നെ മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട. നിങ്ങൾക്ക് ഇതൊക്കെ അറിയാമായിരിക്കും എന്നാലും ചിലപ്പോൾ മറന്നു പോകാൻ സാധ്യതയുണ്ട്. അത് കൊണ്ടാണ് എപ്പോഴും ഇത് ഓർമിപ്പിക്കുന്നത്. മാമനോട് ഒന്നും തോന്നല്ലേ. മണ്‍സൂണില്‍ കോരിച്ചൊരിയുന്ന മഴയാകുമ്പോള്‍ കാഴ്ചയുടെ പ്രശ്‌നം ചിലര്‍ക്കെങ്കിലും നേരിടേണ്ടി വന്നേക്കാം. ആ സമയങ്ങളില്‍ സഡന്‍ ബ്രേക്കിംഗ് ഇടേണ്ടി വന്നേക്കാം.

എന്നാല്‍ സഡന്‍ ബ്രേക്കിംഗ് ചെയ്യുമ്പോള്‍ നിങ്ങളുടെ കാറിനെ പിന്നില്‍ വരുന്ന വാഹനങ്ങള്‍ ഇടിക്കാനുള്ള സാധ്യത കൂട്ടുന്നു. അതുപോലെ തന്നെ റെവ്‌സ് കുറയുന്നത് കാരണം എക്സ്ഹോസ്റ്റ് പൈപ്പിലൂടെ എഞ്ചിനുള്ളില്‍ വെള്ളം കയറാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു. മഴക്കാലത്ത് സുരക്ഷ മുന്‍നിര്‍ത്തി അപരിചിതമായ റോഡുകള്‍ ഒഴിവാക്കി പരിചയമുള്ള റോഡുകളിലൂടെയാക്കണം യാത്ര. വെള്ളം കയറിയാല്‍ റോഡിന്റെ യഥാര്‍ത്ഥ അവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല.

More from DriveSpark

Article Published On: Tuesday, June 11, 2024, 17:15 [IST]
English summary
Skoda kushaq lost control while trying to overtake on a wet road video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X