12 ലക്ഷത്തിന്റെ കാര്‍ നന്നാക്കാന്‍ 16.50 ലക്ഷം രൂപ! റിപ്പയര്‍ എസ്റ്റിമേറ്റ് കണ്ട് "കിളിപാറി" കുഷാഖ് ഉടമ

നല്ല രീതിയില്‍ മഴ പെയ്താല്‍ വെള്ളപ്പൊക്കമുണ്ടാകുന്ന നിരവധി ഇന്ത്യന്‍ നഗരങ്ങളുണ്ട്. ദക്ഷിണേന്ത്യയിലെ മഹാനഗരങ്ങളായ ചെന്നൈയും ബെംഗളൂരുവും അക്കൂട്ടത്തില്‍ പെടും. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തില്‍ ചെന്നൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു. ആയിരക്കണക്കിനാളുകളാണ് പ്രളയദുരിതം നേരിട്ടനുഭവിച്ചത്. വീടുകള്‍ കൂടാതെ വാഹനങ്ങളും വെള്ളപ്പൊക്കത്തില്‍ നശിച്ചിരുന്നു.

ആയിരക്കണക്കിന് കാറുകളാണ് ചെന്നൈ പ്രളയത്തില്‍ വെള്ളം കയറി നശിച്ചത്. പ്രളയജലത്തില്‍ കാറുകള്‍ ഒഴുകിപ്പോകുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. വെള്ളപ്പൊക്കം ബാധിച്ചാല്‍ കാറുകള്‍ ശരിയാക്കിയെടുക്കാന്‍ നല്ല ചെലവാണെന്ന് നമുക്കറിയാം. എന്നാല്‍ കാര്‍ ശരിയാക്കാന്‍ പുത്തന്‍ കാറിന്റെ തുക ചാര്‍ജായി പറഞ്ഞാല്‍ എങ്ങനെയുണ്ടാകും. സംഭവം ഉള്ളതാണ് കേട്ടോ. കേടായ കാര്‍ അറ്റകുറ്റപ്പണിക്കായി ഗരാജിലേക്ക് കൊണ്ടുപോയ സ്‌കോഡ കുഷാഖ് ഉടമയാണ് മെക്കാനിക്കിന്റെ ചാര്‍ജ് കേട്ട് ഞെട്ടിയത്.

kushaq flood affected

കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തന്റെ കാറ് കേടായതും തുടര്‍ന്നുണ്ടായ അനുഭവവും സ്‌കോഡ കുഷാഖ് ഉടമ ഒരു മാധ്യമത്തിനോടാണ് പങ്കുവെച്ചത്. സ്‌കോഡ കുഷാഖ് എസ്‌യുവിയുടെ വീല്‍ ഹബ് വരെ വെള്ളമെത്തിയ ചിത്രം കാറുടമ പങ്കുവച്ചിട്ടുണ്ട്. രാവിലെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. വൈകുന്നേരത്തോടെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതായി അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. ശേഷം രാത്രി ടോ ട്രക്ക് വിളിച്ച് കുഷാഖ് എസ്‌യുവി കാര്‍ ഡീലറുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇന്‍ഷൂറന്‍സ് പ്രകാരം കാര്‍ നന്നാക്കാമെന്നായിരുന്നു ഉടമ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാറിന്റെ അറ്റകുറ്റപ്പണിക്ക് ഏകദേശം 16.5 ലക്ഷം രൂപ ചെലവാകുമെന്നായിരുന്നു റിപ്പയര്‍ എസ്റ്റിമേറ്റിട്ടത്. വെള്ളപ്പൊക്കത്തില്‍ പെട്ട കാറിന്റെ ഗിയര്‍ബോക്‌സ് തകരാറിലായിട്ടുണ്ടെന്നും ഇത് മാറ്റാന്‍ 6.5 ലക്ഷം രൂപ വേണമെന്നുമാണ് സര്‍വീസ് സെന്റര്‍ അധികൃതര്‍ വ്യക്തമാക്കിയത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സ്‌കോഡ കാര്‍ ആണ് കുഷാഖ്. മുമ്പ് സ്‌കോഡ യെതി എന്ന മോഡല്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു.

സര്‍വീസിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും റിപ്പയര്‍ എസ്റ്റിമേറ്റ് കിട്ടിയ നിമിഷം ഇനി ഒരു സ്‌കോഡ കാര്‍ വാങ്ങുകയില്ലെന്ന് താന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. വണ്ടി അറ്റകുറ്റപ്പണിക്ക് വിധേയമാക്കുന്ന സമയത്ത് വേറെ കാര്‍ വാങ്ങാമെന്നാണ് ഇദ്ദേഹം പറയുന്നത്. യഥാര്‍ത്ഥത്തില്‍ കുഷാഖിന് എന്താണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല. കാര്‍ പാര്‍ക്ക് ചെയ്തതായിരുന്നുവെന്നും ഓടിച്ചിട്ടില്ലെന്നുമാണ് ഉടമ പറയുന്നത്.

ഒരുപക്ഷേ കാറിന്റെ എയര്‍ഇന്‍ടേക്ക് വഴി വെള്ളം എഞ്ചിനില്‍ കയറിയതാകാം കാരണം. കുഷാഖിന്റെ മോശം ഡിസൈനിംഗാണ് പ്രശ്നത്തിന് കാരണമെന്നാണ് ഉടമ കുറ്റപ്പെടുത്തുന്നത്. വെള്ളക്കെട്ടുണ്ടായിട്ടും തന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന മെര്‍സിഡീസ് ബെന്‍സ് തടസങ്ങളൊന്നുമില്ലാതെ സ്റ്റാര്‍ട്ടായതായി അദ്ദേഹം പറയുന്നു. തന്റെ വീട്ടിലുള്ള മറ്റൊരു കാറായ ജീപ്പ് കോമ്പസിനും പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. കുഷാഖ് മാത്രമാണ് തകരാറിലായത്.

പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് കാര്‍ സംരക്ഷിക്കാനായി സമഗ്രമായ ഇന്‍ഷൂറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കണം. നല്ല ഇന്‍ഷുറന്‍സ് പോളിസി എടുത്തുകഴിഞ്ഞാല്‍ സാധാരണയായി ഇടിമിന്നല്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള നാശനഷ്ടങ്ങളില്‍ നിന്ന് വാഹനത്തിന് പരിരക്ഷ ലഭിക്കുന്നു. വെള്ളം കയറിയ കാറുകള്‍ പൊതുവേ സ്റ്റാര്‍ട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

എയര്‍ഇന്‍ടേക്ക് വഴി എഞ്ചിനിലേക്ക് വെള്ളം എത്താന്‍ സാധ്യതയുണ്ട്. എഞ്ചിനിലേക്ക് വെള്ളം കയറിയതിന് ശേഷം കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇതിനെയാണ് ഹൈഡ്രോലോക്കിംഗ് എന്ന് വിളിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ വിദഗ്ധ സഹായം തേടുന്നതാണ് ബുദ്ധി. വണ്ടി സ്റ്റാര്‍ട്ട് ചെയ്യാതെ ക്രെയിനോ അല്ലെങ്കില്‍ ടോ ട്രക്കോ ഉപയോഗിച്ച് വണ്ടി സര്‍വീസ് സെന്ററിലെത്തിക്കാം.

വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്താണ് നിങ്ങള്‍ ജീവിക്കുന്നതെങ്കില്‍ ഇക്കാര്യങ്ങള്‍ മനസ്സിലുണ്ടായിരിക്കുന്നത് നന്നാകും. മാത്രമല്ല സമഗ്ര കവറേജുള്ള ഒരു ഇന്‍ഷൂറന്‍സ് പോളിസിയും എടുക്കാന്‍ ശ്രമിക്കുക. ദൗര്‍ഭാഗ്യവശാല്‍ വണ്ടിയെ പ്രളയം ബാധിച്ചാല്‍ അറ്റകുറ്റപ്പണി ചെലവില്‍ വലിയൊരു തുക ലാഭിക്കാന്‍ ഇതുവഴി സാധിക്കും. ഇവിടെ സ്‌കോഡ കുഷാഖ് ഉടമക്ക് നേരിടേണ്ടി വന്ന പോലുള്ള അനുഭവം മാന്യ വായനക്കാരില്‍ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ?. ഉണ്ടെങ്കില്‍ അത് കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.

More from DriveSpark

Article Published On: Wednesday, January 17, 2024, 14:30 [IST]
English summary
Skoda kushaq owner got rs 16 5 lakh estimate to repair flood affected car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X