Skoda Slavia ചെറിയ അപകടങ്ങൾ ഒന്നും എനിക്ക് പുത്തരിയല്ല;സേഫ്റ്റിയാണ് ഇവൻ്റെ മെയിൻ

ഒരു വാഹനത്തിൽ യാത്ര ചെയ്യുമ്പോഴോ അല്ലെങ്കിൽ വാഹനമോടിക്കുമ്പോഴോ നമ്മൾ എപ്പോഴും സുരക്ഷയ്ക്ക് തന്നെയാണ് മുൻഗണന കൊടുക്കുന്നത്. സുരക്ഷയുടെ കാര്യത്തിൽ ഒന്നാമതാണ് സ്കോഡ. അത്തരമൊരു വൈറൽ ആക്സിഡൻ്റാണ് സ്കോഡാ സ്ലാവിയ്ക്ക് സംഭവിച്ചത്. അതിൻ്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അലഹബാദിൽ വച്ചാണ് അപകടം ഉണ്ടായത്. ടയർ പൊട്ടിത്തെറിച്ച് മുന്നിൽ പോയ ട്രാക്ടറിൻ്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു കാർ. എന്നാൽ യാത്രക്കാർക്ക് ഒരു പോറൽ പോലും ഉണ്ടായില്ല എന്നതാണ് അത്ഭുതം. വാഹനത്തിൻ്റെ സുരക്ഷ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. ഇന്ത്യയിൽ സെഡാനുകൾക്ക് പുതിയ മുഖം സമ്മാനിച്ചവരാണ് ചെക്ക് റിപ്പബ്ലിക്കൻ വാഹന നിർമാതാക്കളായ സ്കോഡ (Skoda). ഒക്‌ടാവിയയിലൂടെ പടുത്തുയർത്തിയ കോട്ട ഇടയ്ക്കൊന്ന് തകർക്കപ്പെട്ടുവെങ്കിലും പിന്നീട് കുഷാഖും (Kushaq) സ്ലാവിയയും (Slavia) നിന്നതങ്ങ് ഉരുക്ക്കോട്ടയാക്കി.

Skoda Slavia ചെറിയ അപകടങ്ങൾ ഒന്നും എനിക്ക് പുത്തരിയല്ല;സേഫ്റ്റിയാണ് ഇവൻ്റെ മെയിൻ

അങ്ങനെ സ്കോഡയ്ക്കുണ്ടായിരുന്ന സ്വീകാര്യത സാധാരണക്കാരിലേക്കും ഇറങ്ങിയെത്തി. നിലവിൽ കമ്പനിയുടെ ജീവശ്വാസമായി ഈ മോഡലുകൾ നിൽക്കുകയാണ്. സെഡാൻ കാറുകൾക്ക് പ്രിയം കുറഞ്ഞുവരികയാണെ ചിന്താഗതിയെല്ലാം സ്ലാവിയ ഉൾപ്പടെയുള്ള ചില പുതുമുറക്കാർ പൊളിച്ചെഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സ്ലാവിയ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആഭ്യന്തര വിപണിക്കായി സ്കോഡ പ്രത്യേകം തയാറാക്കിയ മിഡ്-സൈസ് സെഡാനാണിത്.

നിരവധി സാങ്കേതിക, സുരക്ഷാ സംവിധാനങ്ങളുമായെത്തുന്ന സ്ലാവിയയെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. ഇന്ന് രാജ്യത്ത് വിൽക്കുന്ന ഏറ്റവും സുരക്ഷയേറിയ വാഹനമെന്ന പേരും സ്കോഡയുടെ ഈ സെഡാനുള്ളതാണ്. 2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സ്‌കോഡ സ്ലാവിയ അടുത്തിടെ അതിന്റെ എഞ്ചിൻ ലൈനപ്പ് പുതുക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സെഡാന്റെ ഇന്ധനക്ഷമതയിൽ വർധനവ് കൈവരിക്കാൻ കമ്പനിക്ക് സാധിച്ചിരിക്കുന്നത്. നവീകരണങ്ങൾ സ്വീകരിച്ച കാറിന്റെ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എന്നീ രണ്ട് ഓപ്ഷനിലും വർധനവുണ്ടായിട്ടുണ്ട്.

Skoda Slavia ചെറിയ അപകടങ്ങൾ ഒന്നും എനിക്ക് പുത്തരിയല്ല;സേഫ്റ്റിയാണ് ഇവൻ്റെ മെയിൻ

മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്കുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിന്റെ മൈലേജ് 0.66 മുതൽ 0.85 കിലോമീറ്റർ വരെയാണ് ഉയർന്നിരിക്കുന്നത്. അങ്ങനെ ചെറിയ ശേഷിയുള്ള ടിഎസ്ഐ എഞ്ചിന്റെ ഇന്ധനക്ഷമത യഥാക്രമം 20.32 കി.മീ, 18.73 കി.മീ എന്നിങ്ങനെയായി ഉയർന്നു. കൂടുതൽ ശക്തമായ 1.5 ലിറ്റർ പെട്രോൾ ഇപ്പോൾ 19 കി.മീ, 19.36 കി.മീ ഇന്ധനക്ഷമത നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളുടെ മൈലേജിൽ യഥാക്രമം 0.28 കിലോമീറ്റർ, 0.95 കിലോമീറ്റർ എന്നിവയുടെ വർധനവുണ്ടായിട്ടുണ്ട്.

പവർ കണക്കുകളിലൊന്നും വ്യത്യാസം വന്നിട്ടില്ലെന്നും സ്കോഡ പറയുന്നു. 1.0 ലിറ്റര്‍ ലിറ്റർ ടിഎസ്ഐ യൂണിറ്റിന് 113 bhp കരുത്തിൽ പരമാവധി 175 Nm torque വരെ നൽകാനാവും. അതേസമയം 1.5 ലിറ്റർ ടിഎസ്ഐ 148 bhp പവറിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിഎസ്ജി എന്നിവയാണ് സ്ലാവിയയിൽ തെരഞ്ഞെടുക്കാനാവുന്ന ഗിയർബോക്‌സ് കോമ്പിനേഷനുകൾ.

വിപണിയിലെത്തി ഒരു വർഷം പൂർത്തീകരിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സ്ലാവിയ ആനിവേഴ്‌സറി എഡിഷൻ സ്കോഡ പുറത്തിറക്കിയിരുന്നു. ഇതിന്റെ മാനുവൽ വേരിയന്റിന് 17.28 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 18.68 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. ഒക്ടാവിയ, സൂപ്പർബ് സെഡാനുകൾ, കോഡിയാക് എന്നിവയ്‌ക്കൊപ്പം ലഭിച്ചുകൊണ്ടിരുന്ന സ്കോഡയുടെ വളരെ ജനപ്രിയമായ നിറമായ ലാവ ബ്ലൂ ഷേഡിൽ അണിഞ്ഞൊരുങ്ങിയാണ് ഈ സ്പെഷ്യൽ പതിപ്പ് നിരത്തിലേക്ക് എത്തുന്നത്.

സാധാരണ മോഡലിനെ അപേക്ഷിച്ച് ചില എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങൾ സ്ലാവിയയുടെ ആനിവേഴ്‌സറി എഡിഷനിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. അതൊഴിച്ചു നിർത്തിയാൽ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും മിഡ്-സൈസ് സെഡാനിൽ കമ്പനി പരിചയപ്പെടുത്തുന്നില്ല. എന്തായാലും സ്ലാവിയ പോലെ സ്ലാവിയ മാത്രമേ വിപണിയിലുള്ളൂവെന്ന് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പറയാതെ പറയുകയാണ്. മോശമല്ലാത്ത രീതിയിൽ വിൽപ്പന പിടിച്ച് മോഡൽ അതിവേഗം മുന്നോട്ടു കുതിക്കുകയാണ്.

More from DriveSpark

Article Published On: Saturday, April 22, 2023, 11:05 [IST]
English summary
Skoda slavia accident with tractor video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X