വിദ്യാർത്ഥികളെ വിദേശത്തേക്ക് വിട്ട് സഹായിക്കുന്ന മുതലാളിമാർ; സ്വന്തമാക്കിയത് ഒരേ മോഡൽ ആഡംബര എസ്‌യുവികൾ
ഇന്നത്തെ കാലത്ത് പ്ലസ് ടു കഴിയുമ്പോഴേ വിദേശത്തേക്ക് പോകാനാണ് എല്ലാ വിദ്യാർത്ഥികളും ശ്രമിക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ആവേശം കൂടി ഏജൻസികളുടെ ചതിക്കുഴിയിൽ പെടുന്നവരുടെ എണ്ണവും കുറവല്ല, എന്നാൽ എല്ലാ ഏജൻസികളും മോശക്കാരല്ല കേട്ടോ, വിദ്യാർത്ഥികളുടെ നല്ല ഭാവിക്ക് വേണ്ടി വിദേശത്ത് പോയി വിദ്യാഭ്യാം നടത്താൻ അവരെ സഹയിക്കുന്നത് പ്രധാന ലക്ഷ്യമായി കണ്ട് പ്രവർത്തിക്കുന്ന ഒരു സ്ഥാപനാണ് സ്കൈമാർക്ക് എഡ്യൂക്കേഷൻ. വിദേശ പഠനം എന്ന ലക്ഷ്യമുളള വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും,വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുകയുമാണ് സ്കൈമാർക്ക് ചെയ്യുന്നത്.
സ്ഥാപനത്തിൻ്റെ നട്ടെല്ല്എന്ന് വിശേഷിപ്പിക്കാവുന്ന രണ്ട് ഡയറക്ടർമാരുണ്ട്.റനീഷ് ചെറുകാട്, ഷെഫീഖ് പിപി എന്നീ രണ്ട് പേരുടെ അഭിനിവേശവും സമർപ്പണവും സ്കൈമാർക്കിനെ ഒരു വിശ്വസനീയമായ ആഗോള കൺസൾട്ടൻസിയാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ട്, ആയിരക്കണക്കിന് വിദ്യാർത്ഥികളെ അന്താരാഷ്ട്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇവർ പ്രാപ്തരാക്കിയിട്ടുണ്ട്.

ഇരുടെ പുതിയ വിശേഷത്തിലേക്ക് വന്നാൽ രണ്ട് പേരും പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. അതും ബിഎംഡബ്ല്യുവിൻ്റെ ആഡംബര എസ്‌യുവിയായ X1 എന്ന മോഡലാണ് യാത്രകൾക്ക് കൂട്ടായി കൂടെ കൂട്ടിയിരിക്കുന്നത്. രണ്ട് പേരും ഒരേ മോഡൽ തന്നെയാണ് തെരഞ്ഞെടുത്തതെങ്കിലും ഒരാൾ വെളള നിറവും മറ്റൊരാൾ കറുപ്പ് നിറവുമാണ് സ്വന്തമാക്കിയിരിക്കുന്നത്.ഇവിഎം ഡീലർഷിപ്പിൽ നിന്നും വാഹനത്തിൻ്റെ ഡെലിവറിക്ക് കുടുംബസമേതമാണ് ഇരുവരും എത്തിയത്.
ബാവേറിയന്‍ ബ്രാന്‍ഡിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ എസ്‌യുവിയാണ് X1. എസ്‌യുവി X1 sDrive18i പെട്രോള്‍, X1 sDrive18d ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 50.90 ലക്ഷം മുതല്‍ 53.80 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതില്‍ ഇരുവരും തെരഞ്ഞെടുത്തിരിക്കുന്നത് ഏത് വേരിയന്റാണെന്ന് വ്യക്തമല്ല. X1 പെട്രോള്‍ ആണെങ്കില്‍ 64.71 ലക്ഷം രൂപയും ഡീസലാണെങ്കില്‍ 68.77 ലക്ഷം രൂപയുമാണ് ഓണ്‍-റോഡ് വിലയായി മുടക്കേണ്ടത്.
വാഹനത്തിൻ്റെ പവർട്രെയിൻ വിശേഷങ്ങളിലേക്ക് നോക്കിയാൽ വാഹനത്തിൻ്റെ ആദ്യത്തെ 1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റ് 136 bhp പവററും 230 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മറുവശത്ത് 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ 150 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി വരുമ്പോള്‍ ഡീസലില്‍ 7-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ലഭിക്കുക.
വലിയ കിഡ്നി ഗ്രില്‍, മെലിഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബമ്പറിന് ബ്ലാക്ക്-ഔട്ട് ഇന്‍സേര്‍ട്ടുകളോട് കൂടിയ കോണാകൃതിയിലുള്ള ക്രീസുകള്‍ എന്നിവയാണ് മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് വശങ്ങളിലെ പ്രധാന ആകർഷണം. പിന്‍ഭാഗത്ത് സ്ലിം റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍-ലാമ്പുകളും ബമ്പറില്‍ സില്‍വര്‍ ഇന്‍സെര്‍ട്ടുകളുള്ള ഒരു സ്‌കള്‍പ്പ്ഡ് ടെയില്‍ ഗെയിറ്റും കാണാം. M സ്പോര്‍ട്ട് വേരിയന്റുകളിലെ ബമ്പറുകള്‍ക്ക് സ്പോര്‍ട്ടിയര്‍ ഡിസൈനും വരുന്നു.

10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ എസി, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിങ്ങനെ ആഡംബര ഫീച്ചറുകളുടെ നിര തന്നെ എസ്‌യുവിയുടെ അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








