ഡ്രൈവ് ചെയ്യുമ്പോള്‍ ഉറങ്ങുന്നവരെ ഉണര്‍ത്തുവാന്‍ ഗവേഷര്‍

എംപിമാര്‍ പാര്‍ലമെന്റില്‍ കിടന്നുറങ്ങുന്നത് രാജ്യത്തിന് വരുത്തുന്നത് വലിയ നഷ്ടം വരുത്തുന്നുവെന്നാണ് തിയറി. എന്നാല്‍, ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയില്‍ ഡ്രൈവര്‍മാര്‍ കിടന്നുറങ്ങുന്നത് വരുത്തുന്നത്രയും വലിയ നാശനഷ്ടങ്ങള്‍ പാര്‍ലമെന്റില്‍ കിടന്നുറങ്ങുന്നത് വരുത്തില്ലെന്നാണ് വഴിയരികിലൂടെ നടക്കുന്നവരും ഉറങ്ങാതെ വണ്ടിയോടിക്കാന്‍ ശ്രദ്ധിക്കുന്നവരുമായ ആളുകള്‍ അഭിപ്രായപ്പെടുന്നത്. റോഡില്‍ തികച്ചും 'അണ്‍പാര്‍ലമെന്ററിയായ' ഈ പരിപാടിക്ക് തടയിടാന്‍ കഴിയാത്ത വിധം നമ്മളെല്ലാം മനുഷ്യരായിരിക്കുന്നു!

സാങ്കേതികത ഉപയോഗിച്ച് ഈ പ്രശ്‌നത്തെ മറികടക്കാനുള്ള ഒരു ശ്രമം ലണ്ടനില്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയിലെ നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഡ്രൈവ് ചെയ്യുമ്പോള്‍ ഉറങ്ങുന്നത് തടയുന്ന ഒരു സാങ്കേതികത വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്.

കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ഒരു ഇലക്ട്രോകാര്‍ഡിയോഗ്രാം (ഇസിജി) ഘടിപ്പിക്കാന്‍ സാധിക്കുവാനുള്ള ശ്രമമാണ് ഗവേഷകര്‍ നടത്തുന്നത്. ഈ സെന്‍സര്‍ ഡ്രൈവറുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കും. ഡ്രൈവര്‍ക്ക് ജാഗ്രത നഷ്ടപ്പെടുന്നതിന്റെ സിഗ്നലുകള്‍ ലഭിക്കുമ്പോള്‍ ഈ സെന്‍സറുകള്‍ വഴി അലര്‍ട്ട് നല്‍കുവാനുള്ള സംവിധാനമാണ് ഗവേഷകര്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നത്.

Smart car seats alert sleepy drivers

ഈ സിസ്റ്റത്തെ ക്രൂയിസ് കണ്‍ട്രോളുമായി ലേന്‍ ഡീപാര്‍ചര്‍ സാങ്കേതികതയുമായുമെല്ലാം സംയോജിപ്പിച്ച് അപകടങ്ങള്‍ പരമാവധി കുറയ്ക്കുവാനും സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഡ്രൈവര്‍ അലര്‍ട്ട് കേട്ടുണര്‍ന്നില്ലെങ്കിലും വന്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് സാരം.

ഇന്നത്തെ വീഡിയോ:
3000 കുതിരശക്തിയുള്ള മസറ്റാങ് പറക്കുന്നു!

ഡ്രാഗ് റേസിങ് കാറുകളുടെ കുതിരശക്തി ആയിരത്തിന്റെ പല മടങ്ങുകളാണ്. എട്ടും പത്തും ആയിരം കുതിരശക്തിയുള്ള ഡ്രാഗ് റേസിങ് കാറുകളോടിക്കാന്‍ അസാധ്യമായ മനക്കട്ടി ആവശ്യമാണ്. കാറിന്റെ വലിപ്പത്തിന് ആനുപാതികമല്ലാത്ത കുതിരശക്തി എപ്പോഴും അപകടത്തെ മുന്നില്‍ കൊണ്ടുനിറുത്തുന്നു. ഇവിടെ 3000 കുതിരശക്തി ശേഷിയുള്ള ഒരു ഫോഡ് മസ്റ്റാങ് കാറിന് സംഭവിച്ചത് കാണുക. സ്വന്തം കരുത്തിനെ നിയന്ത്രിക്കാന്‍ കഴിയാതെ പോയ മസ്റ്റാങ് കാര്‍ ട്രാക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ പറക്കുകയാണ് ചെയ്യുന്നത്.

<iframe width="600" height="450" src="//www.youtube.com/embed/XK3jWvNIqK4?rel=0&showinfo=0&autoplay=0" frameborder="0" allowfullscreen></iframe>

More from DriveSpark

Article Published On: Monday, July 21, 2014, 12:19 [IST]
English summary
The dangers of falling asleep while driving may soon become a thing of the past, thanks to new smart car seats which can detect when a driver is beginning to nod off and alert them.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X