സ്മാര്‍ട്‌വാച്ച് നിരോധനവുമായി റെയില്‍വേ! തീരുമാനത്തിലെത്തിച്ചത് ലോക്കോ പൈലറ്റുമാരുടെ ഈ പ്രവര്‍ത്തി

ഇന്ന് 5G വേഗതയില്‍ പായുന്ന ലോകത്ത് ഗാഡ്ജറ്റുകള്‍ കൂടാതെ ആര്‍ക്കും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഫോണുകള്‍ മാറി സ്മാര്‍ട്‌ഫോണുകള്‍ ആയ പോലെ തന്നെ സ്മാര്‍ട്‌വാച്ചുകള്‍ വാച്ചുകളെ മറികടന്ന് കൈത്തണ്ടയില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ദക്ഷിണ റെയില്‍വേയിലെ മധുര ഡിവിഷനിലെ ലോക്കോ പൈലറ്റുമാര്‍ക്ക് ജോലി സമയത്ത് ഇനി മുതല്‍ സ്മാര്‍ട് വാച്ചുകള്‍ ഉപയോഗിക്കാന്‍ പറ്റില്ല. അതിനെ കുറിച്ച് വിശദമായി നോക്കാം.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബാലോസറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. 290-ന് അടുത്ത് ആളുകള്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. രാജ്യത്തെയാകെ ദുഖത്തിലാഴ്ത്തിയ ദുരന്തത്തിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ റെയില്‍വേ മന്ത്രാലയം സോണുകള്‍ക്കും ഡിവിഷനുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്തുടനീളം ഇതിന്റെ ഭാഗമായി സുരക്ഷ യജ്ഞവും നടത്തി വരുന്നു.

train arrives at night station

ഈ സാഹചര്യത്തിലാണ് ട്രെയിനിലെ ലോക്കോ പൈലറ്റുമാരില്‍ ചിലര്‍ ജോലി സമയത്ത് സ്മാര്‍ട് വാച്ചുകള്‍ ധരിക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ജോലി സമയത്ത് ലോക്കോ പൈലറ്റുമാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ട്രെയിന്‍ ലോക്കോ പൈലറ്റുമാര്‍ എന്തുകൊണ്ടാണ് സ്മാര്‍ട്ട് വാച്ചുകള്‍ ധരിച്ച് ജോലി ചെയ്യുന്നതെന്ന് ആരാഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചപ്പോള്‍ അതിലെ പഴുതുകള്‍ കണ്ടെത്തിയ ചില വിരുതന്‍മാരാണ് സ്മാര്‍ട് വാച്ച് ടെക്‌നിക്ക് കണ്ടെത്തിയത്. സ്മാര്‍ട് വാച്ച് വഴി ചില ലോക്കോ പൈലറ്റുമാര്‍ തങ്ങളുടെ സെല്‍ഫോണ്‍ ഉപയോഗിക്കുന്നതായാണ് പുറത്തുവന്നത്. എന്നാല്‍ ഏതാനും ചിലര്‍ മാത്രമാണ് ആരോഗ്യ വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്നത്. ട്രെയിന്‍ ഓടിക്കുമ്പോള്‍ ലോക്കോ പൈലറ്റുമാര്‍ക്ക് അവരുടെ സെല്‍ഫോണുകള്‍ കീശയിലോ അവരുടെ സമീപത്തോ സൂക്ഷിക്കാന്‍ അനുവാദമില്ല.

smartwatch

മറിച്ച് സ്വന്തം ബാഗുകളിലോ വസ്തുക്കളിലോ സ്വിച്ച് ഓഫോ അല്ലെങ്കില്‍ സൈലന്റ് മോഡിലോ ആക്കി സൂക്ഷിക്കാന്‍ മാത്രമേ പറ്റുകയുള്ളൂവെന്നാണ് നിയമം. ട്രെയിന്‍ ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്നത് ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധ തെറ്റിക്കുമെന്നതിനാലാണ് മൊബൈല്‍ ഫോണ്‍ നിയന്ത്രണം കൊണ്ടുവന്നത്. ഈ ഉത്തരവ് ഉടനടി പ്രാബല്യത്തില്‍ വന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ തീരേ പറ്റാത്ത ജീവനക്കാരാണ് ഇതിന് വേറെ ഉപായം കണ്ടെത്തിയത്.

ബ്ലൂടൂത്ത് കണക്ടിവിറ്റി വഴി ഈ സ്മാര്‍ട്ട് വാച്ചുകള്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച് നമുക്ക് കോളുകള്‍ എടുത്ത് സംസാരിക്കാനും മെസേജുകള്‍ അയക്കാനുമെല്ലാം കഴിയും. ഈ സൗകര്യമാണ് പല ജീവനക്കാരും ഉപയോഗിച്ചത്. ഇതിന് പിന്നാലെയാണ് മധുര റെയില്‍വേ ഡിവിഷന് കീഴില്‍ ലോക്കോ പൈലറ്റുമാര്‍ സ്മാര്‍ട് വാച്ചുകള്‍ ധരിച്ച് ജോലി ചെയ്യരുതെന്ന് നിര്‍ദേശം വന്നത്. ഈ മേഖലയില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്.

മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഡ്യൂട്ടിയിലുള്ള ഒരു ലോക്കോ പൈലറ്റ് ഇടക്കിടെ തന്റെ സ്മാര്‍ട്ട് വാച്ചിലേക്ക് നോക്കുന്നത്പരിശോധനക്കിടെ റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടു. ഉയര്‍ന്ന വേഗതയില്‍ ട്രെയിന്‍ ഓടിക്കുമ്പോള്‍ ലോക്കോ പൈലറ്റുമാര്‍ ട്രാക്കില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. ഒരു നിമിഷം ശ്രദ്ധ തെറ്റിയാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇതേത്തുടര്‍ന്നാണ് ലോക്കോ പൈലറ്റുമാര്‍ ജോലിക്കിടെ ജാഗ്രത പാലിക്കാനായി പുതിയ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നത്.

മുകളില്‍ പറഞ്ഞ പോലെ ചിലര്‍ സ്മാര്‍ട്‌വാച്ചുകള്‍ ആരോഗ്യ വിവരങ്ങള്‍ ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നതിനാലാണ് അധികൃതര്‍ ഇത് നിരോധിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒഡീഷ ട്രെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയിലാണ് ജീവനക്കാര്‍ നിയമത്തിലെ പഴുതുകള്‍ വിദഗ്ധമായി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇപ്പോള്‍ മധുര റെയില്‍വേ ഡിവിഷനില്‍ നടപ്പാക്കിയ സ്മാര്‍ട് വാച്ച് നിരോധനം വൈകാതെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ചേക്കും.

വാഹനം ഏതായാലും അതിലെ യാത്രക്കാരുടെ സുരക്ഷ അതിന്റെ ഡ്രൈവര്‍മാരുടെ കൈകളിലാണ്. ഇന്ത്യയില്‍ ഓരോ ദിവസവും ലക്ഷക്കണക്കിന് യാത്രക്കാരാണ് പൊതുഗതാഗത സംവിധാനമായ ട്രെയിനിനെ ആശ്രയിക്കുന്നത്. അതിനാല്‍ തന്നെ ട്രെയിനിലെ ലോക്കോ പൈലറ്റുമാര്‍ വാഹനം ഓടിക്കുമ്പോള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണം. ഇപ്പോള്‍ മധുര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തിയ സംഭവം അതീവ പ്രാധാന്യമര്‍ഹിക്കുന്നത് അതുകൊണ്ടാണ്.

More from DriveSpark

Article Published On: Saturday, June 10, 2023, 12:32 [IST]
English summary
Smartwatches are banned for loco pilots in madurai railway division reason is this
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X