New Car Interior പുത്തൻ കാറിനുളളിലെ മണം ശ്വസിച്ചാൽ കാൻസറെന്ന് പഠനം

പുത്തൻ വാഹനത്തിൽ കറങ്ങാൻ പോകണമെന്ന് ആഗ്രഹമില്ലാത്തവരായി ആരാണ് ഉളളത്. പക്ഷേ പുത്തൻ കാറിൽ അധിക നേരം യാത്ര ചെയ്താൽ കാൻസർ വരുമെന്ന് പുതിയ പഠനം. കേൾക്കുമ്പോൾ ഞെട്ടലുണ്ടാകുമെന്ന് അറിയാം, പക്ഷേ പഠനങ്ങൾ ഇങ്ങനെയാണ് പറയുന്നത്. ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെയും ചൈനയിലെ ബെയ്‌ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ഗവേഷകർ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഈ കാര്യം പ്രതിപാദിക്കുന്നത്.

പുത്തൻ കാറുകളിലെ രാസപദാർത്ഥങ്ങളിൽ നിന്ന് ഉണ്ടാകുന്ന മണം യാത്ര ചെയ്യുന്നവർക്ക് ദോഷമാണ് എന്നാണ് ഗവേഷകർ പറയുന്നത്.ആദ്യമായിട്ട് അല്ല ഇത്തരത്തിലൊരു പഠനം നടത്തുന്നത്. കാലിഫോർണിയയിലെ സർവകലാശാലയിലെ ഗവേഷകരും ഒരു പുതിയ വാഹനം അധികനേരം ഓടിച്ചാൽ കാൻസർ വരാനുളള സാധ്യത കൂടുതലാണ് എന്നാണ് കണ്ടുപിടിച്ചത്.

New Car Interior പുത്തൻ കാറിനുളളിലെ മണം ശ്വസിച്ചാൽ കാൻസറെന്ന് പഠനം

ഇങ്ങനെയുളള പഠനങ്ങൾ കേൾക്കുമ്പോൾ പേടിക്കേണ്ട, കുറച്ച് കാര്യങ്ങൾ ചെയ്താൽ ഇതിൽ നിന്ന് എല്ലാം രക്ഷപ്പെടാൻ സാധിക്കും, കാര്യം എന്താണെന്ന് വച്ചാൽ, നിങ്ങളുടെ കാറിനുളളിൽ എയർ പ്യൂരിഫൈയർ ഘടിപ്പിക്കുക എന്നത് ഒരു മികച്ച തീരുമാനമാണ്. അത് പോലെ തന്നെ നിങ്ങളുടെ കാർ അധിക നേരം വെയിലത്ത് കിടക്കുകയാണെങ്കിൽ, നിങ്ങൾ കാറിലേക്ക് കയറിയാൽ ഉടനെ തന്നെ ഏസി ഓൺ ചെയ്യാതിരിക്കുക. കാരണം സൂര്യപ്രകാശമേറ്റ് വാഹനത്തിൻ്റെ ഇൻ്റീരിയറിലെ ഡാഷ്ബോർഡ് ചൂടായി ഇരിക്കുകയായിരിക്കും.

അങ്ങനെ ചൂടായി ഇരിക്കുമ്പോൾ ശരീരത്തിന് ദോഷകരമായ രാസപദാർത്ഥങ്ങൾ ഉണ്ടാകും. അത് കാൻസർ വരാനുളള സാധ്യത കൂട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇന്റീരിയർ നിർമിക്കാനുപയോഗിക്കുന്ന ഘടകങ്ങളിൽ നിന്നാണ് ഈ രാസപദാർത്ഥങ്ങൾ കാറിനുള്ളിൽ നിറയുന്നത്. ലെഡ്, കാഡ്മിയം, ക്ലോറിൻ, ആഴ്സെനിക്, മെർക്കുറി എന്നിങ്ങനെയുള്ള രാസപദാർഥങ്ങളാണ് പുത്തൻ മണത്തിനു കാരണം. നാലു മാസത്തോളമെടുക്കും ഇതു കാറിനുള്ളിൽനിന്നു മാറാൻ എന്നാണു പഠനങ്ങൾ പറയുന്നത്.

New Car Interior പുത്തൻ കാറിനുളളിലെ മണം ശ്വസിച്ചാൽ കാൻസറെന്ന് പഠനം

ഫോർമാൽഡിഹൈഡ് പോലുള്ള ബാഷ്പീകരിക്കുന്ന ജൈവസംയുക്തങ്ങൾ പുതിയ കാറിനുള്ളിൽ കൂടുതലാണ്. പുതിയ വാഹനത്തിൽ അധികനേരം അടച്ചിരുന്നു യാത്ര ചെയ്താൽ അലർജി, ശ്വാസം മുട്ടൽ എന്നിവയുണ്ടാകും. ആസ്മയുള്ളവർക്കു അതു കൂടാനുമുളള സാധ്യതയുണ്ട്. ലെഡ് പോലുള്ള ഖനലോഹങ്ങൾ‌ അധിക നാൾ ശ്വസിച്ചാൽ നാഡീ സംബന്ധമായ രോഗങ്ങളും കാൻസർ പോലുള്ള മാരക രോഗങ്ങളും വരാൻ ഇടയാക്കും. പ്രായമായവർക്കും കുട്ടികൾക്കുമാണ് ഈ രാസപദാർഥങ്ങൾ കൂടുതൽ ഹാനികരമായിട്ടുളളത്.

പുത്തൻ കാർ വാങ്ങിയിട്ടു സീറ്റിലെയും സൺ ബ്ലൈൻഡറിലെയും പ്ലാസ്റ്റിക് കവറുകളും മറ്റും മാറ്റാതെ കൊണ്ടുനടക്കുന്നവരാണ് പലരും. സീറ്റിൽ ചെളി പിടിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത് എങ്കിലും ഇത് ആരോഗ്യത്തിന് ഹാനികരമായിട്ടേ വരു. വീടിനകം വൃത്തിയായി സൂക്ഷിക്കുന്നതുപോലെ തന്നെയാണ് കാറിനകവും. കാറിന്റെ ഫ്ലോർ, ഡാഷ് ബോർഡ്, എസി വെന്റുകൾ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ബാക്ടീരിയകളും ഫംഗസുകളുമുള്ളത്.

അത് കൊണ്ട് തന്നെ ഈർപ്പവും പൊടിയുമാണ് കാറുകളിലെ പ്രധാന വില്ലൻ. അലർജിയും മറ്റു ശ്വാസകോശരോഗങ്ങളും ഉണ്ടാകാൻ ഇതു തന്നെ ധാരാളമല്ലേ. മാസത്തിലൊരിക്കലെങ്കിലും ഇന്റീരിയർ വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുകയും എസിയുടെ എയർ ഫിൽറ്റർ കൃത്യമായ ഇടവേളകളിൽ മാറുകയും അത് പോലെ തന്നെ എസി വെന്റ് വൃത്തിയാക്കുകയും വേണം.

എല്ലാം സുരക്ഷിതമായി വയ്ക്കാവുന്ന സ്ഥലമായിട്ടാണ് ചിലർ കാറിനെ കാണുന്നത്. കുടിവെള്ളം, മരുന്നുകൾ, ഭക്ഷണപദാർഥങ്ങൾ, പാനീയങ്ങൾ എന്നിവ ഒരിക്കലും വെയിലത്തു പാർക്ക് ചെയ്ത വാഹനത്തിൽ വയ്ക്കരുതെന്ന് പലപ്പോഴും ഞങ്ങൾ പറയാറുണ്ട്. കാറിനുള്ളിൽ ചൂട് കൂടി ഇവ കേടുവരാം, വിഷമയമാകാം. മിനറൽ വാട്ടറും മറ്റു പാനീയങ്ങളും കാറിനുള്ളിലെ അമിത ചൂടിൽ കേടാകും. രുചിവ്യത്യാസം, നിറം മാറൽ എന്നിവയിലൂടെ ഇതു പെട്ടെന്നു തിരിച്ചറിയാൻ കഴിയും.

More from DriveSpark

Article Published On: Saturday, April 15, 2023, 17:40 [IST]
English summary
Smell of new car s interior causes cancer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X