മോഷ്ടിച്ച കാര്‍ ഇങ്ങനെയും കടത്താം

By Santheep

മോഷ്ടിക്കുന്നതിനെക്കാള്‍ പ്രയാസം മോഷണമുതല്‍ ഒളിപ്പിക്കുന്നതാണെന്ന് ഏതു മോഷ്ടാവും സമ്മതിക്കും. മോഷണമുതല്‍ വലിപ്പമേറിയ സാധനമാണെങ്കില്‍ സംഗതി ഒരു വലിയ പ്രതിസന്ധി തന്നെയാണ്. വാഹനമോഷ്ടാക്കള്‍ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണിത്.

റോമാനിയയിലെ ഒരു കള്ളന്‍ ഇങ്ങനെയൊരു വലിയ പ്രതിസന്ധിയില്‍ പെട്ടതാണ് വാര്‍ത്ത. മോഷ്ടിച്ച ആഡംബര കാര്‍ ഇറ്റലിയില്‍ നിന്ന് നിന്ന് റോമാനിയയിലേക്ക് കടത്തവെ ഹംഗറിയുടെ അതിര്‍ത്തിയില്‍ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. കാറിനെ മുഴുവനായും അഴിച്ചെടുത്ത് ഒരു മിനി വാഗണിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്.

മോഷ്ടിച്ച കാര്‍ ഇങ്ങനെയും കടത്താം

ബിഎംഡബ്ല്യു എക്‌സ്6 കാറായിരുന്നു മിനി വാഗണിനുള്ളില്‍ കുത്തിനിറച്ചിരുന്നത്. ഒരു ഫോക്‌സ്‌വാഗണ്‍ എല്‍ടി പാനല്‍ വാനാണ് മോഷ്ടാവ് കടത്തലിനായി ഉപയോഗിച്ചത്.

മോഷ്ടിച്ച കാര്‍ ഇങ്ങനെയും കടത്താം

റോമാനിയക്കാരനാണ് മോഷ്ടാവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നും വാങ്ങിയ കാര്‍ റൊമാനിയയിലേക്ക് കൊണ്ടുപോകുകയാണെന്നാണ് ഇദ്ദേഹം ആദ്യ വാദിച്ചത്. ഹംഗേറിയന്‍ പൊലീസ് ഇറ്റാലിയന്‍ അധികൃതരുമായി ബന്ധപ്പെട്ടതോടെ കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നു വ്യക്തമായി.

മോഷ്ടിച്ച കാര്‍ ഇങ്ങനെയും കടത്താം

മോഷ്ടാവിന്റെ യാത്ര അതിസാഹസികമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഇറ്റലിയില്‍ നിന്ന് ഓസ്ട്രിയയിലേക്കും അവിടെ നിന്നും സ്ലോവേനിയയിലേക്കും വാഹനത്തെ സുരക്ഷിതമായി എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. സ്ലോവേനിയയില്‍ നിന്നം ഹംഗറിയിലേക്കും തുടര്‍ന്ന് റോമാനിയയിലേക്കും കടക്കാനായിരുന്നു പ്ലാന്‍. ഹംഗേറിയന്‍ പൊലീസ് അതിര്‍ത്തിയില്‍ വെച്ച് വണ്ടി പിടിച്ചെടുത്തതോടെ പ്ലാനുകളെല്ലാം പൊളിഞ്ഞു.

മോഷ്ടിച്ച കാര്‍ ഇങ്ങനെയും കടത്താം

ഫ്‌ലോറിന്‍ വസിലെസ്‌കു എന്ന ഇരുപത്തൊമ്പതുകാരനും കാലിന്‍ ദോബ്രെ എന്ന നാല്‍പത്തിമൂന്നുകാരനും ചേര്‍ന്നാണ് ഈ സാഹസസംരംഭം ആസൂൂത്രണം ചെയ്തത്. യൂറോപ്പിലുടനീളം ഇത്തരം മോഷണങ്ങള്‍ സാധാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റോമാനിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ ഇത്തരം മാഫിയകള്‍ തഴച്ചുവളരുന്നുണ്ട്.

More from DriveSpark

Article Published On: Thursday, June 5, 2014, 10:56 [IST]
English summary
This Romanian man managed to fit a fully dismantled BMW X6 in the back of his van.
കൂടുതല്‍... #off beat #ഓഫ് ബീറ്റ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X