മൂർഖനൊപ്പം ഒരു റൈഡ്; സ്കൂട്ടറിനുളളിൽ പാമ്പ് ഒളിഞ്ഞിരിക്കുന്ന വീഡിയോ വൈറൽ
മഴക്കാലമാണ് അത് കൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ ഇഴജന്തുക്കൾ ഒക്കെ കാണും എന്ന് എപ്പോഴും വീട്ടിലെ മുതിർന്നവർ പറയുന്നത് ചിലപ്പോൾ അരോചകമായി തോന്നിയേക്കാം, പക്ഷേ നിങ്ങൾ സ്കൂട്ടർ എടുക്കാൻ ചെല്ലുമ്പോൾ വാഹനത്തിൻ്റെ ഉളളിൽ ഒരു മൂർഖൻ പാമ്പ് സുഖമായി കിടക്കുകയാണെങ്കിലോ. ഞെട്ടിത്തരിച്ചു നിൽക്കുന്ന സന്ദർഭമാണ്, എന്നാൽ വളരെ സംയമനത്തോടെ നേരിടേണ്ട ഒരു സമയമാണ്. അത്തരത്തിലൊരു ഞെട്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഒരു യുവാവ് ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സംഭവം നടന്നത് കേരളത്തിലാണ് ഒരു വീടിന്റെ പുറത്ത് ഹോണ്ട ആക്ടിവ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. സ്കൂട്ടറിന്റെ മുൻ കവറിൽ വാൽ പുറത്തേക്ക് തള്ളി നിൽക്കുന്നത് സ്കൂട്ടറിന്റെ ഉടമ ശ്രദ്ധിച്ചു. അതൊരു പാമ്പാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ തന്നെ ഒരു വിദഗ്ദ്ധനെ വിളിച്ചു. പാമ്പുപിടിത്തക്കാരൻ സ്ഥലത്തെത്തി, സ്കൂട്ടറിന്റെ മുൻ കവർ ശ്രദ്ധാപൂർവ്വം നീക്കം ചെയ്തു. അവൻ കവർ നീക്കിയപ്പോൾ അതിനുള്ളിൽ ചുറ്റിപിണഞ്ഞ് കിടക്കുന്ന പാമ്പിനെ കാണാം. മൂർഖൻ പാമ്പാണെന്നും അത് അതീവ വിഷമുള്ളതാണെന്നും പാമ്പ് പിടിത്തക്കാരൻ വീഡിയോയിൽ പറയുന്നത് കേൾക്കാം.

പാമ്പ് പിടിത്തക്കാരൻ പാമ്പിനെ സുരക്ഷിതമായി ഒരു ചാക്കിലേക്ക് മാറ്റുകയും അതിനെ കാട്ടിൽ കൊണ്ട് തുറന്നു വിടുകയും ചെയ്യാനാണ് സാധ്യത. പാമ്പ് പോലുള്ള ഉരഗങ്ങൾ തണുത്ത രക്തമുള്ള മൃഗങ്ങളാണ്. അന്തരീക്ഷം തണുത്തുറഞ്ഞാൽ, ശരീരത്തിന്റെ ഊഷ്മാവ് നിലനിറുത്താൻ പലപ്പോഴും ചൂട് തേടി പുറത്തിറങ്ങാറുണ്ട്. വരണ്ടതും ചൂടുള്ളതുമായ സ്ഥലം തേടി പാമ്പ് സ്കൂട്ടറിനുള്ളിലേക്ക് ഇഴഞ്ഞു കയറിയതാകാം. നിങ്ങൾ എപ്പോഴെങ്കിലും അത്തരമൊരു സാഹചര്യത്തിൽ സ്വയം കണ്ടെത്തുകയാണെങ്കിൽ, പാമ്പിനെ സ്വയം നീക്കം ചെയ്യാൻ ശ്രമിക്കരുത്, കാരണം അത് അപകടകരമാണ്.
എല്ലായ്പ്പോഴും ഒരു വിദഗ്ദൻ്റെ സഹായം നേടുകയാണ് ഉത്തമം. കൂടാതെ, ഈ ജീവികളെ മനപ്പൂർവ്വം ഉപദ്രവിക്കാനോ കൊല്ലാനോ ശ്രമിക്കരുത്, കാരണം വനം വകുപ്പിന് നിങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാം. നമ്മുടെ രാജ്യത്ത് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമല്ല. അത് കൊണ്ട് തന്നെ മഴക്കാലത്ത് ഇത്തരം സംഭവങ്ങൾ ഒരുപാട് നടക്കുന്നുണ്ട്, അത് കൊണ്ട് വാഹനം എപ്പോഴൊക്കെ എടുക്കുന്നതിന് മുൻപ് വളരെ ശ്രദ്ധിക്കണം.
മഴക്കാലം ഇരുചക്ര വാഹന യാത്രക്കാരെ സംബന്ധിച്ച് വളരെ ദുഷ്ക്കരമാണ്. മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘര്‍ഷണം കുറയാൻ കാരണമാവുന്നുണ്ട്. കാഴ്ച്ചയാണ് ഡ്രൈവിംഗിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്ന്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകൾ, ടെയിൽലൈറ്റുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവ ഉപയോഗിച്ച് മറ്റ് വാഹന യാത്രക്കാരെ നിങ്ങളുടെ സാന്നിധ്യം അറിയിക്കണം. കുറഞ്ഞ വെളിച്ചത്തിൽ നിങ്ങളുടെ ദൃശ്യപരത വർധിപ്പിക്കുന്നതിനായി റിഫ്ലക്‌ട് ചെയ്യുന്ന അല്ലെങ്കിൽ കടും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും പരിഗണിക്കണം.
നല്ലമഴയുള്ള സമയത്ത് കാഴ്ച്ച വ്യക്തമാവുന്നില്ലെങ്കിൽ ഇരുചക്ര വാഹനങ്ങൾ സൈഡിൽ ഒതുക്കി എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലങ്ങളിൽ കയറി നിൽക്കുന്നതാവും ഉചിതം. സാധാരണ ഗതിയിൽ നിന്നും വ്യത്യസ്‌തമായി അല്‍പ്പം വേഗത കുറച്ച് വാഹനമോടിക്കാനും ശ്രമിക്കേണം. സ്‌കിഡ്ഡിങ്ങ് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ ഉദേശിച്ച സ്ഥലത്ത് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. ആയതിനാൽ വേഗതയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധവേണം. അതോടൊപ്പം തന്നെ ബ്രേക്കുകൾ സൗമ്യമായി ഉപയോഗിക്കാനും പഠിക്കണം. ഇവയെല്ലാം ഇരുചക്ര വാഹനത്തിൽ മികച്ച നിയന്ത്രണം നിലനിർത്താൻ റൈഡറിനെ സഹായിക്കും.
നല്ല നിലവാരമുള്ള റൈഡിംഗ് ഗിയറുകൾ ഉപയോഗിക്കാനും ശ്രമിക്കണം. നിലവാരമുള്ള ഫുൾ ഫെയ്‌സ് ഹെൽമറ്റ്, നല്ല ഗ്രിപ്പുള്ള ഗ്ലൗസുകൾ, വാട്ടർപ്രൂഫ് റൈഡിംഗ് ബൂട്ടുകൾ എന്നിവ വാങ്ങുക. കൂടാതെ മഴക്കാലത്ത് ഒരു റെയിൻ കോട്ട് എപ്പോഴും കൈയിൽ കരുതുന്നതും നല്ലതാണ്. ചെറിയ മഴകളിൽ നിന്നും നനയുന്നതും ഇത് തടയും. പിന്നെ മഴപെയ്യുന്നതിനു മുമ്പ് സുരക്ഷിതമായ സ്ഥലത്തെത്താൻ തിരക്കുപിടിക്കുകയും ചെയ്യരുത്. റെയിൻ കോട്ടുണ്ടെങ്കിൽ ഇക്കാര്യം ഒഴിവാക്കാൻ സഹായിക്കും.
മറ്റ് വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. നനഞ്ഞ റോഡുകൾ വാഹനത്തിന്റെ ബ്രേക്കിംഗ് കാര്യക്ഷമത കുറയ്ക്കുന്ന ഒന്നാണ്. അതിനാൽ മറ്റ് വണ്ടികളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങളോടും തടസങ്ങളോടും പ്രതികരിക്കാൻ കൂടുതൽ സമയം നൽകും. ഇത് അപകട സാധ്യത കുറക്കാനും സുരക്ഷിതമായ യാത്രക്കും റൈഡർമാർ മനസിൽ ഓർമിക്കേണ്ട കാര്യമാണ്.


Click it and Unblock the Notifications








