സീല്‍ക്കാരം കേട്ട് ബൈക്ക് സൈഡാക്കി; സ്പീഡോമീറ്ററിനുള്ളില്‍ കണ്ടത് ഉഗ്രന്‍ വിഷപ്പാമ്പിനെ-VIDEO

ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുവരില്‍ ചിലര്‍ രാവിലെ പുറത്തുപോകുകയാണെങ്കില്‍ വലിയ ശ്രദ്ധയൊന്നും ഇല്ലാതെ നേരെ വാഹനം എടുത്ത് പോകുന്നത് കാണം. ഹെല്‍മെറ്റ് പോലും ഒന്ന് പൊടിതട്ടുക പോലും ചെയ്യാത്തവരുണ്ട്. ഇതെല്ലാം വലിയ മണ്ടത്തരങ്ങളാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്.

സീല്‍ക്കാരം കേട്ട് ബൈക്ക് സൈഡാക്കി; സ്പീഡോമീറ്ററിനുള്ളില്‍ കണ്ടത് ഉഗ്രന്‍ വിഷപ്പാമ്പിനെ

പാമ്പ് പോലെയുള്ള ഇഴജന്തുക്കള്‍ വാഹനങ്ങളുടെ പല ഭാഗങ്ങളിലും നുഴഞ്ഞു കയറാന്‍ മിടുക്കരാണ്. അത്തരത്തില്‍ മോട്ടോര്‍ ബൈക്കിന്റെ സ്പീഡോമീറ്ററില്‍ പാമ്പ് കുടുങ്ങിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സീല്‍ക്കാരം കേട്ട് ബൈക്ക് സൈഡാക്കി; സ്പീഡോമീറ്ററിനുള്ളില്‍ കണ്ടത് ഉഗ്രന്‍ വിഷപ്പാമ്പിനെ

പാമ്പുകള്‍ ഭയങ്കര കഴിവുകളുള്ള ഒര ജീവിയാണെന്ന് യാതൊരു സംശയവുമില്ലാതെ പറയാം. ഏറ്റവും ദുഷ്‌കരമായ ഇടങ്ങളില്‍ പോലും ഒളിക്കാനും കയറിപ്പറ്റാനും അവക്ക് വൈദഗ്ധ്യമുണ്ട്. അസ്വാസ്ഥ്യമുണ്ടാക്കുന്ന ഈ ഉരഗങ്ങള്‍ വീടുകളില്‍ നുഴഞ്ഞുകയറുണ്ട്. പെട്ടെന്ന് നമ്മള്‍ വിചാരിക്കാത്ത ഇടത്ത് നിന്നായിരിക്കും പാമ്പിന്റെ സീല്‍ക്കാര ശബ്ദം കേള്‍ക്കുക. അത്തരത്തില്‍ ഒരു സംഭവമാണ് വൈറലായത്. ഒരു മോട്ടോര്‍ സൈക്കിളിന്റെ സ്പീഡോമീറ്ററില്‍ പാമ്പ് കുടുങ്ങിക്കിടക്കുന്ന വൈറല്‍ വീഡിയോ മധ്യപ്രദേശിലെ നര്‍സിങ്പൂരില്‍ നിന്നുള്ളതാണ്.

സീല്‍ക്കാരം കേട്ട് ബൈക്ക് സൈഡാക്കി; സ്പീഡോമീറ്ററിനുള്ളില്‍ കണ്ടത് ഉഗ്രന്‍ വിഷപ്പാമ്പിനെ

രാവിലെ ജോലിക്ക് പോകുമ്പോള്‍ ആണ് ബൈക്കുടമ നസീര്‍ഖാന്‍ ഇഴജന്തുവിനെ കണ്ടത്. പാമ്പിനെ കാണുന്നതിന് മുമ്പ് സീല്‍ക്കാര ശബ്ദം കേട്ടു. പിന്നാലെ നോക്കിയപ്പോഴാണ് ബൈക്കിന്റെ സ്പീഡോ മീറ്ററില്‍ പാമ്പിരിക്കുന്നത് കാണാനായത്.

സീല്‍ക്കാരം കേട്ട് ബൈക്ക് സൈഡാക്കി; സ്പീഡോമീറ്ററിനുള്ളില്‍ കണ്ടത് ഉഗ്രന്‍ വിഷപ്പാമ്പിനെ

മോട്ടോര്‍ ബൈക്കില്‍ പാമ്പിനെ കണ്ടയുടന്‍ നസീര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി അത് മാറ്റി പാര്‍ക്ക് ചെയ്തു. ബൈക്കിന്റെ സ്പീഡോമീറ്ററില്‍ പാമ്പ് കുടുങ്ങിയത് കാണാന്‍ നിരവധി പേര്‍ സ്ഥലത്തെത്തി. അതിന്റെ വീഡിയോ പകര്‍ത്താന്‍ ആളുകള്‍ തിക്കിത്തിരക്കി. ചിലര്‍ സ്പീഡോ മീറ്ററിനുള്ളില്‍ നിന്ന് പാമ്പിനെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തി.

സീല്‍ക്കാരം കേട്ട് ബൈക്ക് സൈഡാക്കി; സ്പീഡോമീറ്ററിനുള്ളില്‍ കണ്ടത് ഉഗ്രന്‍ വിഷപ്പാമ്പിനെ

ബര്‍ഹത്ത സ്വദേശിയായ നസീര്‍ രാത്രി വീടിന് പുറത്താണ് ബൈക്ക് നിര്‍ത്തിയിടാറുള്ളത്. എന്നിരുന്നാലും എങ്ങനെയാണ് പാമ്പ് തന്റെ വാഹനത്തിനുള്ളില്‍ കയറിക്കൂടിയതെന്ന് അദ്ദേഹത്തിന് ഉറപ്പില്ല. അവിടെയുണ്ടായിരുന്നവര്‍ സ്പീഡോമീറ്ററില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു.

പാമ്പിനെ ബൈക്കില്‍ നിന്ന് പുറത്തെത്തിക്കാന്‍ സ്ഥലത്ത് ചുറ്റുംകൂടിയവര്‍ എല്ലാവരും നസീറിനെ സഹായിക്കാന്‍ ശ്രമിക്കുന്നത് വൈറല്‍ വീഡിയോയില്‍ കാണാം. ബെക്കിന്റെ സ്പീഡോമീറ്ററിന്റെ ചില്ല് തകര്‍ക്കാനും ആളുകള്‍ ശ്രമിച്ചു. ഒത്തിരി പ്രയത്‌നിച്ചാണ് ഒടുവില്‍ പാമ്പിനെ പുറത്തെടുക്കാനായത്.

സീല്‍ക്കാരം കേട്ട് ബൈക്ക് സൈഡാക്കി; സ്പീഡോമീറ്ററിനുള്ളില്‍ കണ്ടത് ഉഗ്രന്‍ വിഷപ്പാമ്പിനെ

എന്നിരുന്നാലും ഇത്തരമൊരു പാമ്പ് വീഡിയോ വൈറലാകുന്നത് ഇതാദ്യമായല്ല. കര്‍ണാടകയിലെ മൈസൂരിലെ ഒരു വീടിന് പുറത്ത് സൂക്ഷിച്ചിരിക്കുന്ന ചെരുപ്പിനുള്ളില്‍ ഒരു വലിയ മൂര്‍ഖന്‍ ചുരുണ്ടിരിക്കുന്ന വീഡിയോ മുമ്പ് ട്വിറ്ററില്‍ വൈറലായിരുന്നു. ചെരുപ്പ് ധരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അതിനുള്ളില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരു വടി ഉപയോഗിച്ച് നീക്കിയ ശേഷം ഷൂവില്‍ നിന്ന് ആക്രമണാത്മകമായി പുറത്തുവരുന്ന പാമ്പിനെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ കാണാനാകുക.

സീല്‍ക്കാരം കേട്ട് ബൈക്ക് സൈഡാക്കി; സ്പീഡോമീറ്ററിനുള്ളില്‍ കണ്ടത് ഉഗ്രന്‍ വിഷപ്പാമ്പിനെ

പിന്നീട് മൂര്‍ഖനെ കൊണ്ടുപോകാന്‍ പാമ്പ് പിടുത്തക്കാരനെ വിളിച്ചു. ഒരാള്‍ പാമ്പിനെ പിടികൂടി അതിവേഗം അരികില്‍ നിന്ന് മാറ്റുന്നതാണ് വീഡിയോയിലുള്ളത്. മൂര്‍ഖന്‍ പാമ്പ് പുറത്തേക്ക് വന്ന് പത്തി വിടര്‍ത്തുമ്പോള്‍ കാഴ്ചക്കാര്‍ അലറുന്നത് കേള്‍ക്കാം. ഇത്രയും വലിയ പാമ്പിന് ഒരു പാത്രത്തില്‍ കയറാന്‍ കഴിയുമെന്നത് പലര്‍ക്കും വിചിത്രമായി തോന്നാം. എന്നാല്‍ അത് ഒരു ഷൂവിനുള്ളിലും ഇത്തരം ബൈക്കിന്റെ സ്പീഡോമീറ്ററിനുള്ളിലും കയറിപ്പറ്റാന്‍ കഴിയുന്ന ജീവിക്ക് ഈസിയായ ഒരു പാത്രത്തില്‍ ഒതുങ്ങാം.

More from DriveSpark

Article Published On: Thursday, October 20, 2022, 11:24 [IST]
English summary
Snake stuck in bike speedometer video from madhya pradesh goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X