ഒരു കാലത്ത് യുട്യൂബ് ഭരിച്ചിരുന്ന കപ്പിൾസ്! ബിസിനസ് യാത്രകൾക്ക് കൂട്ടായി 35 ലക്ഷത്തിൻ്റെ പുതിയ ഇവി വാങ്ങി

മലയാളികൾക്ക് അന്നും ഇന്നും എന്നും സോഷ്യൽ മീഡിയ തന്നെയാണ് പ്രധാന വിനോദം. ഇപ്പോൾ നിറയെ യുട്യൂബർമാരും കൂടെ ആയപ്പോൾ എങ്ങും റീൽസ് മയമാണ്. എന്നാൽ മലയാളികൾക്കൊരു പ്രത്യേകതയുണ്ട്. തങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കൂടെ കൂട്ടും, എന്നാൽ വെറുപ്പിച്ചാലോ ആ ഭാഗത്തേക്ക് പിന്നെ തിരിഞ്ഞുനോക്കില്ല. ചുമ്മാ ചളിയടിച്ച് വീഡിയോ ഇട്ടാൽ ഒന്നും ആളുകൾക്ക് താൽപ്പര്യമുണ്ടാവില്ല. എന്നാൽ ജനങ്ങളെ ചിരിപ്പിക്കുന്ന വീഡിയോകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയ ദമ്പതികളാണ് അനുരാജും പ്രീനയും. പ്രീനയുടെ കുഞ്ഞ് അബദ്ധങ്ങളും അനുരാജിൻ്റേയും മകൻ്റേയും കുറുമ്പും കുസൃതികളും പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

ഇപ്പോൾ ദമ്പതികൾക്ക് ബിസിനസ് തിരക്കുകളായത് കൊണ്ട് വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് കുറവാണ്. കേരളത്തിലെ തന്നെ ഏറ്റവും മികച്ചതും വിശ്വസ്തവുമായ ജ്വല്ലറിയായ അനശ്വര ജുവലേഴ്സ് ആൻ്റ് ഋതു ഡയമൻഡ്സ് എന്ന സ്ഥാപനം ഇവരുടെ കൈയിൽ ഭദ്രമാണ്. കേരളത്തിൻ്റെ പ്രധാന നഗരങ്ങളിൽ എല്ലാം ഇവരുടെ ബ്രാഞ്ചുകളുണ്ട്. യുട്യൂബും ബിസിനസും പോലെ തന്നെ ഇ ദമ്പതികൾക്ക് വാഹനങ്ങളോടും അൽപ്പം പ്രിയം കൂടുതലാണ്. ലെക്സസിൻ്റെ കേരളത്തിലെ ആദ്യത്തെ RX 350h ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവി ഇവരാണ് സ്വന്തമാക്കിയത്. ഇപ്പോൾ വീണ്ടും ഒരു കിടിലൻ എസ്‌യുവി കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇവർ.

social media fame preena anuraj buys Mahindra xev 9e

യാത്രകളെ ഇഷ്ടപ്പെടുന്ന ഇവർ ഇപ്പോൾ കൂടെ കൂട്ടിയിരിക്കുന്നത് മഹീന്ദ്രയുടെ കരുത്തനായ ഇവിയായ XEV 9E ആണ്. തിരുവനന്തപുരത്തെ മഹീന്ദ്രയുടെ ഡീലർഷിപ്പായ SS mahindra -യിൽ നിന്നാണ് ദമ്പതികൾ വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. വാഹനത്തിൻ്റെ കറുപ്പ് നിറമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മഹീന്ദ്ര എസ്‌യുവി കൂപ്പെ ശൈലിയിലുള്ള 'ഇന്ത്യന്‍ ടെസ്‌ല' പുറത്തിറക്കിയത്.

കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 23.20 ലക്ഷം രൂപ മാത്രമാണ് വില. മോഡേണ്‍ ഫീച്ചറുകളും അതിശയിപ്പിക്കുന്ന ഡിസൈനുമുള്ള ഈ കാര്‍ രാജ്യത്തെ സെലിബ്രിറ്റികളെയും സമ്പന്നരെയും ഒരുപോലെ ആകര്‍ഷിച്ചിട്ടുണ്ട്. ഇവിയുടെ ടോപ് സ്‌പെക് പായ്ക്ക് 3 വേരിയന്റുകളുടെ വിതരണം മാത്രമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

മഹീന്ദ്രയുടെ INGLO പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. സിംഗിള്‍ മോട്ടോറിനൊപ്പം 59kWh ബാറ്ററി പായ്ക്കും ചേര്‍ന്നാണ് കാറിന് കരുത്ത് പകരുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 656 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്നാണ് മഹീന്ദ്ര പറയുന്നത്. 228 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ വാഹനം 6.7 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെ തങ്ങളുടെ ഷോറൂമുകളിലേക്ക് പോകാനും മറ്റുമായിട്ടായിരിക്കണം റേഞ്ച് കൂടുതലുളള ഈ കരുത്തെ തന്നെ ദമ്പതികൾ തെരഞ്ഞെടുത്തത്. ദമ്പതികളുടെ പക്കലിരിക്കുന്ന ലെക്‌സസ് RX 350h ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിക്ക് 95.80 ലക്ഷം രൂപ എക്സ്ഷോറൂം വിലയും 1.21 കോടി രൂപയോളം വരും ഓൺ-റോഡ് വില.

യൂട്യൂബർ ദമ്പതികൾ വാങ്ങിയ RX 350h ഹൈബ്രിഡ് കാറിന് 2.5 ലിറ്റർ ഇൻ-ലൈൻ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഒരു ഇലക്ട്രിക് മോട്ടോറിനൊപ്പം ജോടിയാക്കിയ എഞ്ചിന് 248 bhp കരുത്തിൽ പരമാവധി 242 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്ന വാഹനത്തിന് 7.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 14, 2025, 16:52 [IST]
English summary
Social media fame and entrepreneur preena anuraj brings home mahindra xev 9e video viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X