സോഷ്യൽ മീഡിയയിലെ 'ക്രേസി കപ്പിൾസ്'! സ്വന്തമാക്കിയത് മഹീന്ദ്രയുടെ പ്രീമിയം 7 സീറ്റർ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഇൻഫ്ലുവൻസർമാരുടെ തിക്കും തിരക്കുമാണ്. എങ്ങനെയെങ്കിലും പ്രശസ്തി പിടിച്ചു പറ്റാൻ വേണ്ടി വീഡിയോകൾ ചെയ്യുന്നവരാണ് പലരും. എന്നാൽ അതിൽ നിന്ന് എല്ലാം വ്യത്യസ്തമായി ഒരു നാടകീയതയുമില്ലാതെ വളരെ തന്മയത്വത്തോടെ വീഡിയോ ചെയ്യുന്നവരാണ് ക്രേസികപ്പിൾസ്4എവർ എന്ന ദമ്പതികൾ. ബാങ്ക് ഉദ്യോഗസ്ഥനായ വിഘ്നേഷും ഡോക്ടറായ അശ്വതിയും തങ്ങളുടെ ജോലി തിരക്കുകൾക്കിടയിലും തങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് വേണ്ടി മികച്ച രീതിയിൽ തന്നെ വീഡിയോകളും പുതിയ പുതിയ കാര്യങ്ങൾ പങ്കുവയ്ക്കുന്നവരിൽ മുന്നിൽ തന്നെയുണ്ട്. ഇപ്പോൾ തങ്ങളുടെ യാത്രയ്ക്ക് വേണ്ടി മഹീന്ദ്രയുടെ പ്രീമിയം 7 സീറ്റർ മോഡൽ സ്വന്തമാക്കിരിക്കുകയാണ് ജനപ്രിയ ദമ്പതികൾ.

M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ വേരിയന്റുകളിലായി ആകെ മൊത്തത്തിൽ 46 വകഭേദങ്ങളിലാണ് ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ഇതിൽ 22 പെട്രോൾ, 24 ഡീസൽ വേരിയന്റുകളാണ് ഉൾപ്പെടുന്നത്. ഇനി വില നോക്കുകയാണെങ്കിലും ആശാൻ അടിപൊളിയാണ്. ദമ്പതികൾ ഏത് വേരിയൻ്റാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല.

youtube fame couples buys Mahindra xuv 700

നിലവിൽ 14.49 ലക്ഷം മുതൽ 25.14 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് XUV700 വാങ്ങാനാവുക. എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സും 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അണിനിരത്തിയിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മഹീന്ദ്ര XUV700 എസ്‌യുവിയിലെ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം വാഹനത്തിലെ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിൽ ഡീസൽ ബേസ് മോഡലുകൾ 155 bhp പവറിൽ പരമാവധി 360 Nm ടോർക്ക് നൽകുമ്പോൾ ടോപ്പ് വേരിയന്റുകൾ 185 bhp കരുത്തിൽ 420 Nm ടോർക്കാണ് വികസിപ്പിക്കുന്നത്.

youtube fame couples buys Mahindra xuv 700

മോണോകോക്ക് പ്ലാറ്റ്‌ഫോമിൽ നിർമിച്ചിരിക്കുന്ന XUV700 ഫീച്ചറുകളാൽ സമ്പന്നമാണെന്ന് നേരത്തെ പറഞ്ഞല്ലോ. ഇൻസ്ട്രുമെൻ്റ് കൺസോളിനും ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനുമുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്ക്രീനുകൾ, അഡ്രിനോക്‌സ് യൂസർ ഇൻ്റർഫേസ്, അലെക്‌സ ബിൽറ്റ്-ഇൻ ഫംഗ്‌ഷണാലിറ്റി, സോണി സൗണ്ട് സിസ്റ്റം, ലെവൽ 2 ADAS, പനോരമിക് സൺറൂഫ്, വോയ്‌സ് കമാൻഡുകൾ, ആംബിയൻ്റ് ലൈറ്റിംഗ് പോലുള്ള കാര്യങ്ങളെല്ലാം എസ്‌യുവിയിൽ ലഭിക്കുന്നുണ്ട്.

അതേസമയം വെൻ്റിലേറ്റഡ് സീറ്റുകൾ, മെമ്മറി ഫംഗ്‌ഷനോടുകൂടിയ ORVM-കൾ, OTA അപ്‌ഡേറ്റുകൾ എന്നിവ പോലുള്ള ഫീച്ചറുകളും ഒപ്പമുണ്ടാവും. ഇത്രയും നീണ്ട സവിശേഷതകളോടൊപ്പം ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയാണ് XUV700 വരുന്നത്. ഒന്നിലധികം എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, സ്പീഡ് സെൻസിറ്റീവ് ഡോർ ലോക്കുകൾ, ISOFIX എന്നീ സേഫ്റ്റി ഫീച്ചേഴ്‌സുകളാണ് വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.

youtube fame couples buys Mahindra xuv 700

2025 സാമ്പത്തിക വർഷത്തിൽ ഇതുവരെ വിറ്റഴിക്കപ്പെട്ട XUV700 എസ്‌യുവികളിൽ 75 ശതമാനവും ഡീസൽ എഞ്ചിനായിരുന്നു. ബാക്കി 25 ശതമാനം ആളുകൾ മാത്രമാണ് വാഹനത്തിന്റെ പെട്രോൾ പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ഒപ്പം വാഹനം 5-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ഓപ്ഷനിൽ വാങ്ങാമെന്നതും മോഡലിന്റെ പ്രായോഗികത വർധിപ്പിക്കുന്ന സംഗതികളാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 29, 2025, 21:09 [IST]
English summary
Social media fame crazy couple 4 ever brings home new mahindra xuv 700 images goes viral
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X