ജ്യോതികയുടെ യാത്രയ്ക്ക് ഇനി മഹീന്ദ്രയുടെ കൂട്ട്; പുത്തൻ എസ്‌യുവി സ്വന്തമാക്കിയ സുന്ദരിയെ കണ്ടോ
മഹീന്ദ്രയുടെ ഏറ്റവും ഡിമാൻ്റുളള ഒരു മോഡലാണ് XUV 700. അവതരിപ്പിച്ചപ്പോൾ മുതൽ എല്ലാ വണ്ടിപ്രാന്തൻമാരുടേയും മനസിൽ പ്രത്യേക ഇടം സ്വന്തമാക്കിയ ആളാണ് കക്ഷി. പല സെലിബ്രിറ്റികളും മഹീന്ദ്രയുടെ ഈ മോഡൽ സ്വന്തമാക്കിയിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു സുന്ദരി നടിയും കൂടെ ചേർന്നിരിക്കുകയാണ്. റീൽസുകളിലൂടേയും സോഷ്യൽ മീഡിയ വീഡിയോകളിലൂടേയും ഏവരുടേയും മനം കവർന്നു കൊണ്ടിരിക്കുന്ന കന്നഡ സുന്ദരി ജ്യോതിക യാദവാണ് തൻ്റെ യാത്രകൾക്ക് കൂട്ടായി മഹീന്ദ്രയുടെ പുത്തൻ XUV 700 സ്വന്തമാക്കിയിരിക്കുന്നത്. താരം തന്നെയാണ് പേജിലൂടെ സന്തോൽ വാർത്ത പങ്കുവച്ചിരിക്കുന്നത്.
ആദ്യം തന്നെ വാഹനത്തിൻ്റെ പവർ ട്രെയിനുകളിലേക്ക് നോക്കിയാൽ XUV700 രണ്ട് കരുത്തുറ്റ എഞ്ചിനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 200 bhp പവറും 380 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും 155 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനുമാണ് ഓഫറിലുള്ളത്. രണ്ട് എഞ്ചിനുകളും 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

എസ്‌യുവിയുടെ ഡീസല്‍ വേരിയന്റില്‍ ഒരു ഓള്‍-വീല്‍-ഡ്രൈവ് ഓപ്ഷന്‍ ഉള്‍പ്പെടുന്നു. ഇത് വൈവിധ്യമാര്‍ന്ന ഡ്രെവിംഗ് അനുഭവം സമ്മാനിക്കും.പുതിയ മഹീന്ദ്ര എസ്‌യുവികളെ പോലെ ഫീച്ചറുകളുടെ കാര്യത്തിലും XUV700 നിരാശപ്പെടുത്തില്ല. റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ സ്പോയിലര്‍, ഫോളോ-മീ-ഹോം ഹെഡ്ലൈറ്റുകള്‍ എന്നിവ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.
റിയര്‍ വൈപ്പര്‍, ഡീഫോഗര്‍, ഡോര്‍, ബൂട്ട്-ലിഡ് അണ്‍ലോക്ക് ഫംഗ്ഷന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ടോപ്പ്-സ്‌പെക്ക് മോഡലില്‍ ഒരു സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്ക് ഏറെ പ്രധാന്യം കല്‍പ്പിക്കുന്ന മഹീന്ദ്ര ഈ കാറില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് സജ്ജീകരിച്ചിട്ടുണ്ട്. ADAS ഫീച്ചറുകള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് ആക്കിയ കാര്‍ മോഡല്‍ കൂടിയാണ് XUV700.

ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന്‍ തിരിച്ചറിയല്‍ എന്നിവ ഉള്‍പ്പെടുന്ന ADAS സ്യൂട്ടാണ് എസ്‌യുവിയില്‍ വരുന്നത്. ഏഴ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, 360 ഡിഗ്രി വ്യൂ എന്നിവ ഉപയോഗിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന വാഹനം ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിരുന്നു.
ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുൾപ്പെടെയുള്ള സവിശേഷതകളുടെ ഒരു നീണ്ട പട്ടികയുമായാണ് ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് വരുന്നത്. ഇത് ആമസോൺ അലക്സാ കംപാറ്റബിളാണ്, അതിനാൽ നിങ്ങൾക്ക് സിസ്റ്റത്തിലേക്ക് കമാൻഡുകൾ പറയാൻ കഴിയും. ഇതിന് കണക്റ്റുചെയ്‌ത 60-ലധികം സവിശേഷതകളും ഇന്റർനെറ്റ് കണക്റ്റിവിറ്റിക്കായി സ്വന്തം ഇ-സിം കാർഡും ലഭിക്കുന്നു.

5-സീറ്റര്‍, 7-സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ഈ കാര്‍ വാങ്ങാവുന്നതാണ്. ഫാമിലി കാര്‍ അന്വേഷിക്കുന്നവര്‍ക്കും സ്‌റ്റൈലിഷും ശക്തവുമായ എസ്‌യുവിക്കായി തിരയുന്നവര്‍ക്കും അനുയോജ്യമായ ചോയ്‌സാണ് മഹീന്ദ്ര XUV700. ബേസ് വേരിയന്റിന് 13.99 ലക്ഷം രൂപയാണ് വില വരുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 26.04 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. മഹീന്ദ്ര XUV700 അതിന്റെ സ്‌റ്റൈല്‍, പെര്‍ഫോമന്‍സ്, പുത്തൻ സാങ്കേതിക സംവിധാനങ്ങളും സേഫ്റ്റി ഫീച്ചറുകള്‍ എന്നിവയെല്ലാം കൊണ്ട് വിപണി കൈയ്യടിക്കിയിരിക്കുകയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








