പരിഹാസങ്ങൾ വളമാക്കി വളർന്ന പെണ്ണിവൾ! സെക്കൻഡ് ഹാൻഡെങ്കിലും രേണു സുധിക്ക് ഈ സ്വിഫ്റ്റ് ബെൻസാണ്
സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ഏറ്റവും ഡിമാൻ്റുളള ഒരു മോഡലാണ് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ്. ഇന്ത്യൻ കാർ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സുസൂക്കി സ്വിഫ്റ്റ്. 2005-ൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്വിഫ്റ്റ്, ഡിസൈൻ, പെർഫോമൻസ്, ഹാൻഡ്‌ലിങ്ങ്, വിശ്വാസ്യത എന്നിവ കൊണ്ടെല്ലാം വിപണിയിൽ മുന്നിൽ തന്നെയുണ്ട് ഇപ്പോഴും. നിരവധി അപ്ഡേറ്റുകളും മുഖം മിനുക്കലുകൾക്കും ശേഷം നാലാം തലമുറയിൽ എത്തി നിൽക്കുമ്പോഴും ജനപ്രീതിക്ക് ഒട്ടും കുറവില്ല. ഇപ്പോഴിതാ സ്വിഫ്റ്റിനെ സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല വീട്ടമ്മമാരുടെ പ്രിയപ്പെട്ട വ്യക്തിത്വവും ബിഗ് ബോസ് സീസൺ 7-ലെ മത്സരാർത്ഥിയുമായ രേണു സുധിയാണ്.
അനശ്വര കലാകാരനായ കൊല്ലം സുധിയുടെ ഭാര്യയായ രേണു ഒരുപട് പരിഹാസങ്ങൾ നേരിടേണ്ടി വന്ന ഒരാൾ കൂടിയാണ്. തനിക്ക് നേരെ വന്ന പരിഹാസങ്ങളെ ഒു പുഞ്ചിരി കൊണ്ട് നേരിട്ട് തൻ്റെ ലക്ഷ്യത്തിലേക്കുളള യാത്ര തുടരുകയാണ് രേണു. നാലാം തലമുറ മോഡൽ സ്വിഫ്റ്റാണ് രേണു സ്വന്തമാക്കിയിരിക്കുന്നത്. കോട്ടയത്തെ തന്നെ ഏറ്റവും പ്രശസ്തവും വിശ്വാസ്യതയ്ക്ക് പേരുകേട്ടതുമായ ഡീലർഷിപ്പായ ചെത്തിമറ്റം പ്രീ ഓൺഡ് കാർ ഷോറൂമിൽ നിന്നാണ് കാർ ഡെലിവറി എടുത്തിരിക്കുന്നത്.

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ 5.78 ലക്ഷം രൂപ മാത്രമാണ് വില. അതേസമയം, ഈ കാറിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വില 8.50 ലക്ഷം രൂപയാണ് മുടക്കേണ്ടത്. ഇവ എക്‌സ്-ഷോറൂം വിലകളാണ് എന്ന് പ്രത്യേകം ഓർക്കണം കേട്ടോ.
തലമുറ മാറ്റാം സംഭവിച്ചിട്ട് പോലും കാറിന്റെ വിലയില്‍ കാര്യമായ മാറ്റം വരുത്താത്തത് മാരുതിയുടെ ഒരു പ്രധാന തന്ത്രമെന്നേ പറയാൻ പറ്റു. പുതുമയാര്‍ന്ന സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും അതോടൊപ്പം ആകര്‍ഷകമായ ഡ്യുവല്‍-ടോണ്‍ നിറങ്ങളാലും സ്വിഫ്റ്റ് വാങ്ങാം സിസ്ലിംഗ് റെഡ്, ലസ്റ്റര്‍ ബ്ലൂ, നോവല്‍ ഓറഞ്ച്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍, പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നിവയാണ് സ്വിഫ്റ്റിലെ കളര്‍ ഓപ്ഷനുകള്‍. ലസ്റ്റർ ബ്ലു നിറമാണ് രേണു വാങ്ങിയത്.

പുതിയ Z12E 1.2 ലിറ്റര്‍ 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റിന്റെ ഹൃദയം. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 80 bhp പവറില്‍ പരമാവധി 112 Nm ടോര്‍ക്ക് വികസിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിലണ്ടര്‍ ഒന്ന് കുറഞ്ഞെങ്കിലും കാറിന്റെ മൈലേജ് നന്നായി കൂടി. സ്വിഫ്റ്റ് പെട്രോള്‍/മാനുവല്‍ വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 24.80 കിലോമീറ്ററാണ്.
അതേസമയം പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 25.75 കിലോമീറ്ററാണ്.പെട്രോള്‍ വേരിയന്റ് പുറത്തിറക്കി ഏതാനും മാസങ്ങള്‍ക്ക് ശേഷം മാരുതി സ്വിഫ്റ്റിന്റെ സിഎന്‍ജി വേരിയന്റും വിപണിയില്‍ എത്തിച്ചിരുന്നു. സ്വിഫ്റ്റ് VXI സിഎന്‍ജിയുടെ വില 8.20 ലക്ഷം രൂപയാണ്. ഇതിന് കിലോഗ്രാമിന് 32.85 കിലോമീറ്ററാണ് ഇന്ധനക്ഷമത വാാഗ്ദാനം ചെയ്യുന്നത്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാറുകളില്‍ ഒന്നായി സ്വിഫ്റ്റ് സിഎന്‍ജി മാറി.

മൈലേജ് മാത്രമല്ല അപ്‌ഡേറ്റിന്റെ സമയത്ത് കാറിന്റെ സേഫ്റ്റിയും മാരുതി കൂട്ടിയിട്ടുണ്ട്. 45 ശതമാനം ഹൈ-ടെന്‍സൈല്‍ സ്റ്റീലും 20 ശതമാനം അള്‍ട്രാ-ഹൈ ടെന്‍സൈല്‍ സ്റ്റീലും ഉപയോഗിച്ചാണ് സ്വിഫ്റ്റ് നിര്‍മിച്ചിരിക്കുന്നതെന്നാണ് മാരുതി സുസുക്കി പറയുന്നത്. 6 എയര്‍ബാഗുകള്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ഇബിഡിയുള്ള എബിഎസ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകളോടെയാണ് കാര്‍ വരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








