ആറാട്ടണ്ണന് പോകാൻ ആൾട്ടോ! ബഹളങ്ങളൊന്നുമില്ലാതെ ജയിലിൽ നിന്ന് വീട്ടിലേക്ക്

ഒരു സിനിമയുടെ റിവ്യു പറഞ്ഞ് സെലിബ്രിറ്റി ആയ നിരവധി പേരുണ്ട് കേരളത്തിൽ. എന്നാൽ റിവ്യു നടത്തിയും ഫെയ്‌സ്ബുക്ക് വഴി ലൈവിട്ടും ആരാധകരെ നേടാനും പ്രശസ്തനാവാനും ഒരു തൊലിക്കട്ടി തന്നെ വേണം. എന്നാൽ അമിതമായാൽ അമൃതും വിഷമെന്ന പോലെ ലൈവിൽ അധിക്ഷേപം നടത്തിയാൽ അതിനുളള ശിക്ഷ ലഭിക്കുമെന്നും മനസിലായ ഒരാളാണ് സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണൻ. ഒറ്റ സിനിമയുടെ റിവ്യു പറഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ആറാടുകയായിരുന്നു സന്തോഷ് വർക്കി. അതിന് ശേഷം അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയയിലൂടെയുളള ലൈവുകൾ വൈറലായിരുന്നു.എന്നാൽ സന്തോഷ് സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തിയെന്ന കേസിൽ അറസ്റ്റിലാകുകയും 12 ദിവസങ്ങൾക്ക് ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു.

എപ്പോൾ ആറാട്ടണ്ണനെ കണ്ടാലും ഓൺലൈൻ മാധ്യമങ്ങൾ ഈച്ച പൊതിയുന്നത് പോലെ ക്യാമറയുമായി കൂടെ കൂടാറുണ്ട്. എന്നാൽ ജാമ്യത്തിലിറങ്ങിയപ്പോൾ ക്യാമറയുടെയോ ആരാധകരുടെയോ ഒരു പിന്തുണയും കണ്ടില്ല. സാധാരണക്കാരനെ പോലെ കൈയിലൊരു പ്ലാസ്റ്റിക്ക് കവറുമായി ജയിലിൽ നിന്ന് ഇറങ്ങി മാരുതി ആൾട്ടോ കാറിൽ കയറി പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സാധാരണ ആറാട്ടണ്ണനെ ഒരു ഇല്ട്രിക് സ്കൂട്ടറിലാണ് കാണാറുളളത്.

Santhosh varkey spotted in Maruti alto

ഇനി നമ്മുക്ക് ആറാട്ടണ്ണൻ പോയ വാഹനമായ മാരുതി സുസുക്കി ആൾട്ടോയുടെ വിശേഷങ്ങളിലേക്ക് നോക്കാം. ഇന്ത്യയിലെ എല്ലാ വിഭാഗക്കാർക്കിടയിലും വളരെ സുപരിചിതമായ കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. പലരുടേയും ആദ്യ കാറുകളിൽ ഒന്നായിരുന്നിരിക്കാം ആൾട്ടോ. ഇന്ന് സെക്കൻഡ് ഹാൻഡ് വിപണിയിൽ പോലും കാറിന് നല്ല ഡിമാന്റാണ്. ആധുനിക കാലഘട്ടത്തിനൊപ്പം നവീകരിച്ച് ആൾട്ടോ പുറത്തിറങ്ങുന്നുമുണ്ട്. K10 എന്ന അഡ്രസിലാണ് എത്തുന്നതെങ്കിലും കച്ചോടം പൊടിപൊടിക്കുകയാണ് ബ്രാൻഡ്.

നിലവിൽ ഇന്ത്യൻ വിപണിയിൽ വെറും 4.23 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് വാഹനം സ്വന്തമാക്കാനാവുന്നത്. അതേസമയം ആൾട്ടോ K10 ടോപ്പ് എൻഡ് വേരിയന്റിന് 6.21 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. വില കുറഞ്ഞതാണെങ്കിലും സേഫ്റ്റി മുഖ്യമാണെന്ന് മാരുതി സുസുക്കി ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആൾട്ടോ K10 ഹാച്ച്ബാക്കിന് അടുത്തിടെ 6 എയർബാഗുകളും കമ്പനി സമ്മാനിച്ചിരുന്നു.

Santhosh varkey spotted in Maruti alto

കാറിന്റെ എൻട്രി ലെവൽ വേരിയന്റ് മുതൽ ടോപ്പ് വേരിയന്റ് വരെയുള്ള എല്ലാ വേരിയന്റുകളിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. STD, STD (O), LXI, LXI (O), VXI, VXI (O), VXI+, VXI+(O) എന്നിങ്ങനെ എട്ട് വേരിയന്റുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ അവസരമുള്ളത്. 1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് ആൾട്ടോയുടെ ഹൃദയം.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 5,500 ആർപിഎമ്മിൽ 66.62 bhp പവറും 3,500 ആർപിഎമ്മിൽ 89 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയോടെ എത്തുന്ന വാഹനത്തിന് മൈലേജിന്റെ കാര്യത്തിലും പഞ്ഞമൊന്നുമില്ല. പെട്രോളിനൊപ്പം ഒരു സിഎൻജി ബൈ-ഫ്യുവൽ ഓപഷനും ആൾട്ടോയിൽ വരുന്നുണ്ട്.

Santhosh varkey spotted in Maruti alto

പെർഫോമൻസിൽ അൽപം പിശുക്ക് കാട്ടുമെങ്കിലും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ പ്രവർത്തിക്കുമ്പോൾ കാറിന് 34.90 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും. അതേസമയം പെട്രോളിന് ലിറ്ററിന് 24.90 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ 6 എയർബാഗുകൾക്ക് പുറമെ ഇബിഡി ഉള്ള എബിഎസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം തുടങ്ങിയ സുരക്ഷാ സവിശേഷതകളും മാരുതി സുസുക്കി ആൾട്ടോ K10 ഹാച്ച്ബാക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Santhosh varkey spotted in Maruti alto

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 8, 2025, 18:55 [IST]
English summary
Social media fame santhosh varkey spotted in maruti suzuki alto viral video inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X