ഇവി വിരോധിയായ ട്രംപിന് സൈബർ ട്രക്ക് കൊടുത്തവൻ ചില്ലറക്കാരനല്ല, 23 കാരനായ ഇൻഫ്ലുവൻസറിനെ മനസിലായോ
മുൻ അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഡൊണാൾഡ് ട്രംപിന് ഇലക്ട്രിക് കാറുകളോട് അത്ര മതിപ്പില്ല, അദ്ദേഹത്തിൻ്റെ വാഹന ശേഖരത്തിൽ ഒരൊറ്റ ഇലക്ട്രിക് വാഹനങ്ങൾ പോലുമില്ല എന്നത് അതിൻ്റെ തെളിവാണല്ലോ. എന്നാൽ ഇവികളോട് താൽപ്പര്യമില്ലാത്ത അദ്ദേഹത്തിന് ഒരാൾ ഒരു ടെസ്‌ല സൈബർ ട്രക്ക് സമ്മാനിച്ചാലോ. ഒരാൾ സ്നേഹത്തോടെ സമ്മാനിക്കുന്നതിനെ ഒരിക്കലും തിരസ്കരിക്കുന്ന രീതി ട്രംപിനില്ല. ഇരുപത്തിമൂന്നുകാരനായ ഇൻ്റർനെറ്റ് സെലിബ്രിറ്റിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഡിൻ റോസാണ് ഡൊണാൾഡ് ട്രംപിന് സൈബർട്രക്ക് സമ്മാനിച്ചുത്. വിവാദങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ അറിയാവുന്ന അദ്ദേഹം മുൻപും സമാനമായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ട്രംപിന് പുതിയ സൈബർട്രക്ക് മാത്രമല്ല, പുതിയ റോളക്സ് വാച്ചും അഡിൻ റോസ് സമ്മാനിച്ചു.
സൈബർട്രക്കിനെ നേരിട്ട് കണ്ടതിന് ശേഷം "ഇത് അവിശ്വസനീയമാണെന്ന് ഞാൻ കരുതുന്നു" എന്നാണ് ട്രംപ് പറഞ്ഞത്. ഫ്ലോറിഡയിലെ അദ്ദേഹത്തിൻ്റെ സ്വകാര്യ ക്ലബ്ബിലും വസതിയായ മാർ-എ-ലാഗോയിലെ പോർട്ട്-കോച്ചറിലും പാർക്ക് ചെയ്തിരുന്ന ഇവി ട്രക്ക് അദ്ദേഹം പരിശോധിക്കുന്നത് വീഡിയോയിൽ കാണാം. 2023 ൽ പുറത്തിറക്കിയ ടെസ്‌ല സൈബർട്രക്ക് വളരെ ജനപ്രിയമാണ്.

ട്രംപിന് സമ്മാനിച്ച ട്രക്ക് ശരിക്കും കസ്റ്റമൈസ് ചെയ്തതാണ്. ഇതിന് ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള വ്റാപ് ലഭിക്കുന്നുണ്ട്, ട്രംപിൻ്റെ പ്രചാരണ മുദ്രാവാക്യമാ, "മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ", വാഹനത്തിൻ്റെ ഹുഡിൽ എഴുതിയിട്ടുണ്ട്. ട്രക്കിൻ്റെ ഇരുവശത്തും ഡൊണാൾഡ് ട്രംപിൻ്റെ പോസ്റ്ററും ഉണ്ട്. യഥാർത്ഥത്തിൽ, കഴിഞ്ഞ മാസം ഒരു പ്രചാരണ റാലിയിൽ ട്രംപിനെിരെയുളള വധശ്രമം നടക്കുന്ന സമയത്ത് എുത്ത ചിത്രങ്ങളായിരുന്നു അത്. കാറിൻ്റെ കസ്റ്റമൈസ്ഡ് വ്റാപ്പിന് ഏകദേശം 4,000 ഡോളർ വിലവരും, റോളക്‌സിന് 5,000 ഡോളറും വിലവരും.
സൈബർ ട്രക്കിൻ്റെ വിശേഷങ്ങളിലേക്ക് വന്നാൽ വലിയ പേലോഡുകൾ വഹിക്കാനോ വലിയ വണ്ടികൾ കെട്ടിവലിക്കാനോ കഴിവുള്ള ഈ വാഹനം നിസാരക്കാരനല്ല. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷിയാണ് ഇതിനുള്ളത്. ട്രക്ക് എന്ന സ്വപ്‌നതുല്യമായ സൈബർ ട്രക്കിന്റെ കണ്‍സെപ്റ്റ് പതിപ്പ് 2019-ലാണ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്.
പിന്നീട് കൊവിഡ് മഹാമാരിയെല്ലാം വന്ന് നിർമാണം വൈകിയെങ്കിലും വാഹനം അവതരിപ്പിച്ച് നാല് വർഷത്തിനുശേഷം സൈബർ ട്രക്ക് അമേരിക്കയിലെ ടെക്സാസിലുള്ള ഗിഗ ഫാക്ടറിയിൽ നിന്ന് പുറത്തിറക്കി. സൈബർട്രക്കിന് ഏകദേശം 5,000 കിലോഗ്രാം ടവിംഗ് ശേഷിയുണ്ട്. സിംഗിൾ ചാർജിൽ ഏകദേശം 550 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് ടെസ്‌ല അവകാശപ്പെടുന്നതും. സൈബർബീസ്റ്റ്, ഓൾ-വീൽ-ഡ്രൈവ്, റിയർ-വീൽ-ഡ്രൈവ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിലാണ് സൈബർട്രക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്.
സൈബർബീസ്റ്റ് വേരിയന്റിന് 2.6 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാവും. അതേസമയം 209 കിലോമീറ്റർ വേഗതയാണ് വാഹനത്തിന് പരമാവധി പുറത്തെടുക്കാനാവുക. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 845 bhp പവറും ഏകദേശം 14,000 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ടെസ്‌ല സൈബർട്രക്കിനാവും. ഇത് കാറിൻ്റെ ടോവിംഗ് കപ്പാസിറ്റി ഉറപ്പാക്കുന്ന കാര്യമാണ്. ഇലക്ട്രിക് വാഹനത്തിന്റെ AWD വേരിയൻ്റിന് 600 bhp വരെ നൽകാനാവും വിധമാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
ഇതിന് സിംഗിൾ ചാർജിൽ പരമാവധി 550 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചാണ് കിട്ടുക. RWD പതിപ്പിന് 3,400 കിലോഗ്രാം ടവിംഗ് ശേഷിയും 400 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചുമാണുള്ളത്. ഇത് അടുത്ത വർഷം മുതൽ ഡെലിവറി ചെയ്യുമെന്നാണ് അമേരിക്കൻ വാഹന നിർമാതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ കോണാകൃതിയിലുള്ള ബോഡി വർക്കുകളും കാറിൻ്റെ ചുറ്റുപാടുകളെ പ്രതിഫലിപ്പിക്കുന്ന വ്യക്തമായ ചാരനിറത്തിലുള്ള പാനലുകളുമാണ് പ്രധാന ആകർഷണം.
ഹെവി-ഡ്യൂട്ടി സ്റ്റെയിൻലെസ് സ്റ്റീൽ ബോഡി ഘടനയുള്ള വാഹനമാണ് സൈബർ ട്രക്ക്. കാബിനിൽ 17 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് പേർക്ക് വാഹനത്തിൽ സഞ്ചരിക്കാനാവും. സൈബർട്രക്കിന് ഇതിനകം 10 ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എലോൺ മസ്‌ക് തന്നെയാണ് പറയുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








