മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലുമില്ല ഇത്രയും ഫോളോവേഴ്‌സ്! ബിഎംഡബ്ല്യു വാങ്ങിയ സുന്ദരിയെ മനസ്സിലായോ?
ഇന്ത്യയിലെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും മോഡലും നടിയുമാണ് ഗരിമ ചൗരസ്യ (Garima Chaurasia). ടിക്‌ടോക്, ഇന്‍സ്റ്റഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഡാന്‍സ് വീഡിയോസ്, ലിപ്‌സിങ്ക് വീഡിയോസ്, ഫാഷനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ എന്നിവ പങ്കുവെച്ചാണ് പ്രശസ്തിയാര്‍ജ്ജിച്ചത്. ഇന്ന് ഇന്‍സ്റ്റഗ്രാമലില്‍ മാത്രം 14.6 ദശലക്ഷം ആളുകളാണ് ഗരിമയെ പിന്തുടരുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും വരെ ഇതിന്റെ പകുതിയില്‍ താഴെ ഫേളോവേഴ്‌സ് മാത്രമേയുള്ളൂ. ഐശ്വര്യ റായ്, നയന്‍താര എന്നീ ലേഡി സൂപ്പര്‍ സ്റ്റാറുകളും സോഷ്യല്‍ മീഡിയ സ്വാധീനത്തിന്റെ കാര്യത്തില്‍ ഗരിമയുടെ പിന്നില്‍ നില്‍ക്കണം.
ചൈനീസ് വിഡിയോ ഷെയറിംഗ് ആപ്പിലൂടെയാണ് ഗരിമയുടെ തുടക്കമെങ്കിലും ഈ ആപ്പിന് നിരോധനം വന്നതോടെ ഇന്‍സ്റ്റഗ്രാമില്‍ സജീവമാകുകയായിരുനനു. ആളുകളെ രസിപ്പിക്കുന്ന ക്രിയേറ്റീവ് ഉള്ളടക്കങ്ങള്‍ പങ്കുവെച്ചാണ് ഗരിമ സൂപ്പര്‍ സ്റ്റാറുകളേക്കാള്‍ ആരാധക സമ്പത്ത് നേടിയെടുത്തത്. ബഹുത് ഹാര്‍ഡ് എന്ന വൈറല്‍ ഗാനത്തിന്റെ വീഡിയോ ആണ് ഗരിമയുടെ പ്രശസ്തി വാനോളം ഉയര്‍ത്തിയത്. ടാറ്റു, മാഷാ അല്ലാ, രാഞ്ചേയാ എന്നിവയാണ് ഗരിമയുടെ മറ്റ് ശ്രദ്ധിക്കപ്പെട്ട വീഡിയോകള്‍.

സോഷ്യല്‍ മീഡിയയിലെ തന്റെ ലക്ഷക്കണക്കിന് വരുന്ന ഫാന്‍ ഫോളോയിംഗ് കാരണം വിവിധ ബ്രാന്‍ഡുകളാണ് ഗരിമയുമായി സഹകരിക്കുന്നു. ഇത്തരം പരസ്യങ്ങളിലൂടെ ലക്ഷങ്ങളാണ് ഗരിമ സമ്പാദിക്കുന്നത്. തന്റെ വ്യക്തി ജീവിതത്തിലുണ്ടാകുന്ന ഓരോ സ്‌ന്തോഷങ്ങളും ഗരിമ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സ്വന്തം വീട്ടിലേക്ക് ഒരു പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ് താരം. മറ്റൊന്നുമല്ല ഒരു പുത്തന്‍ ആഡംബര കാറാണ് ഗരിമ സ്വന്തമാക്കിയത്.
ബിഎംഡബ്ല്യു 3 സീരീസ് ആഡംബര സെഡാനിലായിരിക്കും ഇന്‍സ്റ്റഗ്രാമിലെ ഹോട്ട് മോഡലിന്റെ ഇനിയുള്ള സഞ്ചാരം. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പോര്‍ട്ടിമാവോ ബ്ലൂ മെറ്റാലിക് ഷെയ്ഡാണ് ഗരിമ തെരഞ്ഞെടുത്തിരിക്കുന്നത്. 5 സീറ്റര്‍ ആഡംബര സെഡാനിനെ കുറിച്ച് പറയുമ്പോള്‍ 60.60 ലക്ഷം രൂപ മുതല്‍ 62.60 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. 3 വേരിയന്റുകളില്‍ ഇത് വാങ്ങാന്‍ സാധിക്കും.

എന്നാല്‍ ആഡംബര കാറിന്റെ ഏത് വേരിയന്റാണ് ഗരിമ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. ബിഎംഡബ്ല്യു ഇന്ത്യ പുതിയ 2023 മോഡല്‍ 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഫെയ്സ്ലിഫ്റ്റ് മോഡല്‍ ഈ വര്‍ഷം ജനുവരിയിലാണ് ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തിയത്. 2021 ജനുവരിയില്‍ ലോഞ്ച് ചെയ്തതിന് ശേഷമുള്ള ആഡംബര സെഡാന്‍ ലഭിക്കുന്ന ആദ്യ അപ്ഡേറ്റ് ആയിരുന്നു ഇത്. സെലിബ്രിറ്റികള്‍ അടക്കം ഒത്തിരി പേര്‍ ഈ കാര്‍ വാങ്ങിയിട്ടുണ്ട്.
ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫ് ആണ് ഈ ലക്ഷ്വറി ലിമോസിന്‍ സ്വന്തമാക്കിയ സെലിബ്രിറ്റികളില്‍ ഒരാള്‍. 330Li പെട്രോള്‍, 320Ld ഡീസല്‍ എന്നീ രണ്ട് വേരിയന്റുകളിലും M സ്പോര്‍ട്ട് പാക്കേജ് സ്റ്റാന്‍ഡേര്‍ഡായി വരുന്നു. പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ആദ്യത്തെ 330Li M സ്‌പോര്‍ട്ട് 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

258 bhp കരുത്തില്‍ പരമാവധി 400 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 320Ld ഡീസല്‍ പതിപ്പിലെ 2.0 ലിറ്റര്‍ എഞ്ചിന് 190 bhp പവറില്‍ 400 Nm ടോര്‍ക്ക് വരെ നല്‍കുന്നു. രണ്ട് എഞ്ചിനും ഒരു 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്റെ 330Li പെട്രോള്‍ എഞ്ചിന് 6.2 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. അതേസമയം 320Ld ഡീസലിന് 0-100 കി.മീ വേഗത തൊടാന്‍ 7.6 സെക്കന്‍ഡ് സമയം വേണം. പെട്രോള്‍ വേരിയന്റ് ലിറ്ററിന് 15.39 കിലോമീറ്ററും ഡീസല്‍ വേരിയന്റ് 19.61 കിലോമീറ്ററുമാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.
സുഖകരവും ആഡംബരപൂര്‍ണവുമായ യാത്രക്കായി കാറില്‍ ഒട്ടനവധി ഫീച്ചറുകള്‍ ജര്‍മന്‍ ഓട്ടോ ഭീമന്‍ വാഗ്ദാനം ചെയ്യുന്നു. ഡ്രൈവര്‍ ഡിസ്പ്ലേക്കായുള്ള 12.3 ഇഞ്ച് യൂണിറ്റും ഫ്രെയിംലെസ് 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും കര്‍വ്ഡ് സ്‌റ്റൈലില്‍ ഒരുക്കിയിരിക്കുന്നതിനാല്‍ ആദ്യകാഴ്ച്ചയില്‍ തന്നെ ആരുടെയും മനംകവരും. 3 സീരീസ് പവര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഒരു ഹര്‍മന്‍ കാര്‍ഡണ്‍ സ്റ്റീരിയോ സിസ്റ്റം, പാര്‍ക്കിംഗ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകളും കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
സെന്റര്‍ കണ്‍സോളില്‍ പുതുതായി രൂപകല്‍പന ചെയ്ത ഡ്രൈവ് സെലക്ടര്‍ ലിവര്‍, ടച്ച് അല്ലെങ്കില്‍ വോയ്സ് കണ്‍ട്രോള്‍ ഉപയോഗിച്ച് ക്രമീകരിക്കാന്‍ കഴിയുന്ന ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സൗകര്യങ്ങളും കാറിന്റെ ഭാഗമാണ്. ഔഡി A4, മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ് എന്നീ മോഡലുകളുമായാണ് ബിഎംഡബ്ല്യു 3 സീരീസ് പ്രധാനമായും ഇന്ത്യയില്‍ മത്സരിക്കുന്നത്.


Click it and Unblock the Notifications








