നെറ്റിസണ്‍സിനെ രസിപ്പിച്ച് റിച്ചായ സോഷ്യല്‍ മീഡിയ കപ്പിള്‍സ്! കോടികള്‍ പൊടിച്ച് ഡിഫെന്‍ഡര്‍ വാങ്ങി
കോവിഡ് കാലത്തിന് ശേഷം രാജ്യത്ത് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്ക് വലിയ താരപരിവേഷം കൈവന്നിട്ടുണ്ട്. ചില ഇൻഫ്ലുവന്‍സര്‍മാര്‍ക്ക് ഇന്‍സ്റ്റഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളേക്കാള്‍ ആരാധക പിന്തുണയുണ്ട്. സോഷ്യല്‍ മീഡിയ പവറിന്റെ ബലത്തില്‍ സിനിമയില്‍ വരെ അവസരം കിട്ടുകയും പിന്നീട് തിരക്കുള്ള അഭിനേതാക്കളായി മാറിയവരും ഒത്തിരിയുണ്ട്. അതുകൊണ്ട് തന്നെ അതിവേഗം പ്രശസ്തരാകാനും പണം സമ്പാദിക്കാനുമായി ഫുള്‍ടൈംഇൻഫ്ലുവന്‍സര്‍ വേഷം ധരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിനൊപ്പം വിവാഹിതരായ ചില ദമ്പതികളും സോഷ്യല്‍ മീഡിയയില്‍ വലിയ ആരാധകവൃന്ദം തീര്‍ക്കുന്നു. അത്തരത്തിലുള്ള ഒരു സോഷ്യല്‍ മീഡിയ കപ്പിളാണ് ശില്‍പ ഖത്വാനിയും സാജിദ് ഷാഹിദും.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ രസകരമായ കണ്ടന്റുകള്‍ പങ്കുവെച്ചാണ് ഈ ദമ്പതികള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഇതില്‍ ശില്‍പയെ ഇന്‍സ്റ്റഗ്രാമില്‍ 1.5 ദശലക്ഷം പേര്‍ പിന്തുടരുമ്പോള്‍ യൂട്യൂബില്‍ 1.3 ദശലക്ഷത്തില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബര്‍മാരുണ്ട്. സാജിദിനാണെങ്കില്‍ യൂട്യൂബില്‍ 2.8 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും ഇന്‍സ്റ്റയില്‍ 2.6 ദശലക്ഷം ഫോളോവേഴ്‌സുമുണ്ട്. ഇപ്പോള്‍ ഇൻഫ്ലുവന്‍സര്‍ കപ്പിള്‍സ് ഒരു അത്യാഡംബര വാഹനം സ്വന്തമാക്കിയത് വാര്‍ത്തയായിരിക്കുകയാണ്.

ടാറ്റ മോട്ടോർസിന്റ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ലക്ഷ്വറി ബ്രാന്‍ഡ് ആയ ലാന്‍ഡ് റോവറിന്റെ ഡിഫെന്‍ഡര്‍ എന്ന എസ്‌യുവി മോഡലാണ് ഇവര്‍ വാങ്ങിയത്. ശില്‍പ ഖത്വാനിയും സാജിദ് ഷാഹിദും പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഷോറൂമില്‍ നിന്ന് ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
ശില്‍പയുടെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഡെലിവറിയുടെ റീല്‍സും ചിത്രങ്ങളും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച പോസ്റ്റിന് 2.20 ലക്ഷം പേര്‍ ലൈക്കടിച്ചു. ഇൻഫ്ലുവന്‍സര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരും ആരാധകരും ഇരുവര്‍ക്കും കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേര്‍ന്നു.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഓഫ്‌റോഡര്‍ എസ്‌യുവികളില്‍ ഒന്നായ ഡിഫെന്‍ഡര്‍ നിലവില്‍ 5 എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 4.4 ലിറ്റര്‍ V8 ട്വിന്‍ ടര്‍ബോ പെട്രോള്‍, 5.0 ലിറ്റര്‍ V8 പെട്രോള്‍ എന്നിവയാണവ. ഈ എല്ലാ എഞ്ചിനുകള്‍ക്കൊപ്പവും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നു.
നിലവില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 98 ലക്ഷം രൂപയാണ്. ടോപ്പ്-എന്‍ഡ് ഒക്ട എഡിഷന്‍ വണ്‍ വേരിയന്റിന് 2.60 കോടി രൂപ വരെ വിലയുണ്ട്. ഡിഫെന്‍ഡര്‍ 90, 110, 130 ബോഡിസ്‌റ്റൈലുകളില്‍ വാങ്ങാം. ഇതില്‍ 5 ഡോര്‍ പതിപ്പായ ഡിഫെന്‍ഡര്‍ 110 ആണ് ദമ്പതികള്‍ സ്വന്തമാക്കിയതെന്നാണ് തോന്നുന്നത്. എന്നാല്‍ ഏത് വേരിയന്റ് ആണെന്ന് വ്യക്തമല്ല.

ഉയര്‍ന്ന വിലയുണ്ടെങ്കിലും അതിന് അനുസരിച്ചുള്ള അത്യാധുനിക ഫീച്ചറുകളും ഡിഫെന്‍ഡറില്‍ ജെഎല്‍ആര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ടെക്‌നോളജി, മെറിഡിയന്‍ പ്രീമിയം സ്പീക്കര്‍ സിസ്റ്റം, ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷന്‍ എന്നിവ ഇതിലെ പ്രധാന സവിശേഷതകളാണ്.
സേഫ്റ്റിയുയുടെ കാര്യത്തിലും ഡിഫെന്‍ഡര്‍ ഒട്ടും പിന്നിലല്ല. 6 എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഈ എസ്‌യുവിയിലുണ്ട്. ഓഫ്-റോഡ് കഴിവുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രീമിയം ഫീച്ചറുകള്‍ നല്‍കുന്നതാണ് പുതിയ ഡിഫെന്‍ഡറിനെ ആകര്‍ഷകമാക്കുന്നത്. ജിഎസ്ടി പരിഷ്‌കരണം കാരണം വില ഗണ്യമായി കുറഞ്ഞതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഡിഫെന്‍ഡര്‍ വാങ്ങുന്നത് നമുക്ക് കാണാം.


Click it and Unblock the Notifications








