ഇതാവണമെടാ ഡീലർഷിപ്പ്; യുട്യൂബർക്ക് നൽകിയ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറൽ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന സംഭവാണ് ഗിവ് എവേ എന്ന പരിപാടി. പല യുട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഇപ്പോൾ ഗിവ് എവേ നൽകുന്നത് കാണാം. നിങ്ങൾക്ക് ഗിവ എവേ ആയി ഒരു സമ്മാനം ലഭിച്ചു എന്ന് നിങ്ങളെ വിളിച്ചു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. സ്പാം കോളായിരിക്കുമെന്ന് വിചാരിച്ച് തളളിക്കളയരുത്. ചെന്നൈയിൽ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ബിഎംഡബ്ല്യുവിൻ്റെ G 310 GS ബൈക്കാണ് സമ്മാനമായി നൽകിയ്. വെറുതേ കൊടുത്തതല്ല കേട്ടോ. ബിഎംഡ്ല്യു കാറുകളെ കുറിച്ച് നല്ല റീൽ നിർമിക്കുന്നവർക്ക് വേണ്ടിയുളള സമ്മാനമായിരുന്നു ഇത്.
ഡീലർഷിപ്പ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പങ്കുവച്ചത്.യോഗേഷ് എന്ന യുട്യൂബർക്കാണ് ബൈക്ക് സമ്മാനമായി ലഭിച്ചത്. മറ്റ് 310 സിസി ടിവിഎസ്, ബിഎംഡബ്ല്യു മോട്ടോർസൈക്കിളുകളിൽ കാണുന്ന അതേ 313 സിസി റിവേഴ്സ്-ഇൻക്ലൈൻഡ്, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് G 310 GS അഡ്വഞ്ചറിനും തുടിപ്പേകുന്നത്. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,500 ആർപിഎമ്മിൽ 34 bhp പവറും 7,500 ആർപിഎമ്മിൽ പരമാവധി 28 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവും.

ഡിസൈനിലേക്ക് നോക്കിയാൽ മുന്നിൽ ഉയർന്ന് നിൽക്കുന്ന മഡ്ഗാർഡ്, ഷാർപ് ആയ ഫ്ലൈലൈൻ, വിൻഡ് ഷീൽഡ്, ഉയർന്ന പിൻ അസംബ്ലി എന്നിവയൊക്കെയാണ് പ്രധാന ആകർഷണം. എൽഇഡി ഹെഡ്‍ലാമ്പ് ആണ് ലഭിക്കുന്നത്. ഇൻഡിക്കേറ്ററുകൾക്കും എൽഇഡി ലൈറ്റ് തന്നെ ആണ്. ഗോൾഡൻ കളറിലുളള മുൻ സസ്പെൻഷൻ ഫോർക്ക്, 5-സ്പോക്ക് അലോയ് വീലുകൾ എന്നിവയൊക്കെ ലഭിക്കുന്നുണ്ട്.
മികച്ച ത്രോട്ടിൽ റെസ്പോൺസ് ലഭിക്കാൻ ഇലക്ട്രോണിക് ത്രോട്ടിൽ ഗ്രിപ് ചേർത്തിട്ടുണ്ട്. ആന്റി-ഹോപ്പിങ് ക്ലച്ച്, നാല് രീതിയിൽ ക്രമീകരിക്കാവുന്ന ക്ലച്ച്,ബ്രേക്ക് ലിവറുകളാണ് മോഡലിന്റെ മറ്റുള്ള ആകർഷണങ്ങൾ. എന്തായാലും ഏതൊരു ഗിവ് എവേ കണ്ടാലും നിങ്ങളെ മെൻഷൻ ചെയ്യുന്ന കൂട്ടുകാരോട് ദേഷ്യപ്പെടുകയൊമ്മും ചെയ്യല്ല്. ചിലപ്പോൾ ബിരിയാണി കൊടുത്താലോ.
ബിഎംഡബ്ല്യു മോട്ടോറാഡിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ ബ്രാൻഡിൻ്റെ ഇലക്ട്രിക് സ്കൂട്ടറാണ് ഇപ്പോൾ ട്രെൻഡ്. ബിഎംഡബ്ല്യു CE 02 എന്ന മോഡല്‍ 4.5 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറക്കിയിരിക്കിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വില കൂടിയ ഇരുചക്ര വാഹനങ്ങളില്‍ ഒന്നായി ബിഎംഡബ്യു CE 02 മാറി. ബിഎംഡബ്ല്യു CE 04 എന്ന മോഡലിന് ശേഷം ജര്‍മന്‍ ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്.
ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ഉല്‍പ്പന്ന നിരയില്‍ CE 04-ന് താഴെയാണ് CE 02 സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരു ഈസി റൈഡ് സിറ്റി സ്‌കൂട്ടര്‍ തേടുന്നവരെയാണ് പ്രീമിയം ബ്രാന്‍ഡ് ലക്ഷ്യംവെക്കുന്നത്. വിദേശ വിപണികളില്‍ ഇതിനകം വില്‍പ്പനയ്ക്കെത്തിയ CE 02 തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ടിവിഎസിന്റെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. കോസ്മിക് ബ്ലാക്ക്, കോസ്മിക് ബ്ലാക്ക് 2 എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ബിഎംഡബ്ല്യു CE 02 വാങ്ങാന്‍ സാധിക്കുക.

പ്രീമിയം മോഡല്‍ ആണെങ്കിലും വളരെ മിനിമലിസ്റ്റിക്കായ ഡിസൈനിലാണ് ഈ വാഹനം വരുന്നത്. മറ്റ് ഇരുചക്രവാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറച്ച് ബോഡി പാനലുകളോട് കൂടിയ ബെയര്‍ബോണ്‍ ഡിസൈനാണ് ഇവിക്കുള്ളത്. ഇത് ഒരു ഇ-മോട്ടോര്‍ ബൈക്കോ ഇ-സ്‌കൂട്ടറോ അല്ല, മറിച്ച് ഒരു 'ഇപാര്‍ക്കൗറര്‍' ആണെന്നാണ് ബിഎംഡബ്ല്യു പറയുന്നത്. ഒരൊറ്റ ഫ്‌ലാറ്റ് സീറ്റും ദീര്‍ഘചതുരാകൃതിയിലുള്ള ഫ്രണ്ട് എല്‍ഇഡി ഹെഡ്ലാമ്പുകളും മറ്റ് സ്‌റൈ്‌ലിംഗ് സൂചകങ്ങളില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








