ഫ്രീയായി നാട്ടുകാരെ മൊത്തം കാര്‍ മുതലാളിയാക്കിയവന്‍..! ഒടുവില്‍ പുത്തന്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കി ജോജി തമ്പി

ആരും കൊതിക്കുന്ന വാഹനങ്ങളും മറ്റും ഗിവ് എവേയായി നല്‍കിക്കൊണ്ടും നിരവധി സാമൂഹിക ഇടപെടലുകള്‍ നടത്തിയും മലയാളി സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്ക് ഏറെ സുപരിചിതനായ ഇന്‍ഫ്‌ലുവന്‍സര്‍ ജോജി തമ്പി (Joji Thampi) തന്റെ സ്വപ്‌ന വാഹനമായ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കി. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് താരം പുതിയ വാഹനം കുടുംബത്തോടൊപ്പം ഡെലിവറി സ്വീകരിക്കുന്നതിന്റെ മനോഹരമായ വീഡിയോ ദൃശ്യങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ദശലക്ഷക്കണക്കിന് ആരാധകരുള്ള ജോജി തമ്പിയുടെ ഈ പുതിയ വാഹന വിശേഷം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഏറെ നാളത്തെ സ്വപ്‌നത്തിനും കാത്തിരിപ്പിനും ശേഷം സ്വന്തമാക്കിയ ഈ വാഹനത്തിന്റെ താക്കോല്‍ സ്വീകരിക്കാന്‍ പിതാവ് ഇല്ലാത്തതിന്റെ സങ്കടം മാത്രമേ തനിക്കുള്ളൂവെന്നാണ് ജോജി ഇന്‍സ്റ്റ റീലില്‍ പറയുന്നത്. ജോജിയുടെ ഏറ്റവും വലിയ കരുത്തായ അമ്മയാണ് പുത്തന്‍ വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരുമടക്കം നിരവധിയാളുകള്‍ പങ്കെടുത്ത ഡെലിവറി ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ആഘോഷമായിരുന്നു.

joji thampi land rover defender

ഓഫ്റോഡ് റൈഡിംഗിനും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരേപോലെ അനുയോജ്യമായ ഡിഫെന്‍ഡര്‍ എന്ന ഈ ബ്രിട്ടീഷ് ലക്ഷ്വറി എസ്‌യുവി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ജനപ്രിയ മോഡലുകളില്‍ ഒന്നാണ്. മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ അതിന്റെ അസാധ്യമായ ഓഫ്-റോഡ് ശേഷിക്കും കരുത്തുറ്റ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കുമാണ് ലോകപ്രശസ്തമായത്.

ഇന്ത്യന്‍ വിപണിയില്‍ 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലും കൂടാതെ അതിശക്തമായ 5.0 ലിറ്റര്‍ V8 എഞ്ചിന്‍ പതിപ്പുകളിലും ഈ ആഡംബര എസ്‌യുവി നിലവില്‍ ലഭ്യമാകുന്നുണ്ട്. സുഗമമായ ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിനായി ഇതിലെ എല്ലാ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കുമൊപ്പം അത്യാധുനികമായ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കുന്നത്.

joji thampi land rover defender

മികച്ച ഗ്രിപ്പും നിയന്ത്രണവും ഉറപ്പാക്കുന്ന ലാന്‍ഡ് റോവറിന്റെ സിഗ്‌നേച്ചര്‍ ഫോര്‍-വീല്‍ ഡ്രൈവ് (4WD) സിസ്റ്റം ഏത് കഠിനമായ ഭൂപ്രകൃതിയിലും വാഹനത്തിന് മികച്ച റോഡ് പ്രസന്‍സ് നല്‍കാന്‍ സഹായിക്കുന്നു. ആഡംബരവും ആഡുനിക സാങ്കേതികവിദ്യകളും ഒത്തുചേരുന്ന ഡിഫെന്‍ഡറിന്റെ ക്യാബിന്‍ പൂര്‍ണമായും പ്രീമിയം മെറ്റീരിയലുകളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വലിപ്പമേറിയ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ് സീറ്റുകള്‍, പ്രീമിയം സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റം തുടങ്ങി നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഈ വാഹനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും യാതൊരുവിധ വിട്ടുവീഴ്ചകളും ഇല്ലാത്ത വാഹനമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എന്ന് പറയാം.

joji thampi land rover defender

ക്രൂയിസ് കണ്‍ട്രോള്‍, 3D സറൗണ്ട് ക്യാമറ, എയര്‍ സസ്‌പെന്‍ഷന്‍ കണ്‍ട്രോള്‍, ഒന്നിലധികം എയര്‍ബാഗുകള്‍, കൂടാതെ ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ് ഉള്‍പ്പെടെയുള്ള നൂതന ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ഇതില്‍ യാത്രക്കാരുടെ സുരക്ഷ പൂര്‍ണമായി ഉറപ്പാക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1 കോടി രൂപ മുതല്‍ 2.30 കോടി രൂപ വരെ എക്‌സ്-ഷോറൂം വിലവരുന്ന ഈ പ്രീമിയം വാഹനം ജോജി തമ്പിയുടെ വാഹന ശേഖരത്തിലെ ഏറ്റവും മികച്ച ഒന്നായി മാറിയിരിക്കുകയാണ്.

താരത്തിന്റെ ഈ പുതിയ നേട്ടത്തില്‍ ആശംസകളറിയിച്ച് നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ സിനിമാ താരങ്ങള്‍, സെലിബ്രിറ്റികള്‍, ബിസിനസ പ്രമുഖര്‍, യംഗ് പ്രഫഷനലുകള്‍ എന്നിവര്‍ക്കിടയില്‍ അടുത്ത കാലത്തായി ഡിഫെന്‍ഡര്‍ ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. തനതായ ഡിസൈനും വിട്ടുവീഴ്ചയില്ലാത്ത പെര്‍ഫോമന്‍സും കാരണം പ്രീമിയം എസ്‌യുവി വിപണിയില്‍ ഡിഫെന്‍ഡര്‍ അതിന്റെ ആധിപത്യം ഓരോ ദിവസവും ശക്തമാക്കുകയാണ് ചെയ്യുന്നത്.

Article Published On: Tuesday, June 30, 2026, 16:04 [IST]
English summary
Social media influencer joji thampi buys new land rover defender
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X