കാര്‍ ചോദിച്ചപ്പോള്‍ വേണ്ടപ്പെട്ടയാള്‍ അപമാനിച്ചു; വണ്ടി വാങ്ങി വാശിതീര്‍ക്കുന്ന 'ഗിവ്എവേ' രാജകുമാരന്‍

ചില ആഗ്രഹങ്ങള്‍ നമ്മള്‍ മറന്നാലും ദൈവം മറക്കില്ലെന്ന് പറയാറുണ്ട്. പലര്‍ക്കും ഇത് അനുഭവമുണ്ടാകാം. ഇപ്പോള്‍ ഇതേ കാര്യം എടുത്ത് പറയുകയാണ് 'ഗിവ്എവേ'കളുടെ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സറായ ജോജി തമ്പി. ഇദ്ദേഹത്തിന്റെ ജീവിതം പലര്‍ക്കും പ്രചോദനമാണ്. ചെറുപ്പകാലത്ത് പള്ളിപ്പെരുന്നാളിന് പോകുമ്പോള്‍ കളിപ്പാട്ട കാര്‍ കിട്ടാത്തതിന് മണ്ണില്‍ ഉരുണ്ട പയ്യന് വാഹനങ്ങള്‍ എന്ന് വെച്ചാല്‍ ഭ്രാന്തായിരുന്നു. വളര്‍ന്ന് വലുതായപ്പോള്‍ വേണ്ടപ്പെട്ട ഒരാളോട് കാര്‍ ഉപയോഗിക്കാന്‍ ചോദിച്ചപ്പോള്‍ നേരിട്ട പ്രതികരണം ജോജിയെ ഏറെ വിഷമിപ്പിച്ചു. ഇന്ന് ജീവിതത്തില്‍ വിജയങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍ തന്റെ ദുരനുഭവങ്ങളോട് പ്രതികാരം ചെയ്യുകയാണ് ജോജി.

സിമ്പിളായി പറഞ്ഞാല്‍ അന്ന് കാര്‍ ലഭിക്കാത്തതിനുള്ള പ്രതികാരം കാറുകള്‍ വാങ്ങിക്കൂട്ടിയും ഗിവ്എവേകളിലൂടെ ഫ്രീയായി നല്‍കിയുമൊക്കെയാണ് ജോജി വീട്ടുന്നത്. ഇതിനോടകം ഒന്നിലേറെ വാഹനങ്ങള്‍ സ്വന്തമായുള്ള ഇൻഫ്ലുവന്‍സര്‍ തന്റെ സ്വപ്‌നമായ ഒരു ആഡംബര കാര്‍ ഗരാജിലെത്തിച്ചിരിക്കുകയാണ്. മെര്‍സിഡീസ് ബെന്‍സ് C 220d എന്ന മോഡലാണ് ജോജി തമ്പി സ്വന്തമാക്കിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ കരുവാരകുണ്ടുള്ള സഫാരി കാര്‍സില്‍ നിന്നാണ് ജോജി ഈ കാറിന്റെ ഡെലിവറിയെടുത്തത്.

joji thampi buys mercedes-benz c220d

കേരളത്തിലെ പ്രമുഖ പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പുകളില്‍ ഒന്നാണ് സഫാരി കാര്‍സ്. സഫാരി കാര്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ ജോജി തമ്പിയുടെ കാര്‍ ഡെലിവറിയുടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വണ്ടിപ്രാന്തന്‍ എന്നതിലുപരി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കുന്ന മനുഷ്യസ്‌നേഹി കൂടിയായ ജോജി തമ്പിയെ 40 ലക്ഷത്തോളം േപരാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനായ ഡോ. സിജെ റോയിയെ പോലുള്ള പ്രമുഖര്‍ അടക്കം ജോജിക്ക് കമന്റ് ബോക്‌സിലൂടെ ആശംസകള്‍ നേര്‍ന്നു.

കാര്‍പ്രേമികളായ എല്ലാവര്‍ക്കും തങ്ങളുടെ യൗവനത്തില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്നും തന്റെ പാഷനെ പിന്തുടരുന്ന ജോജിക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് റോയി കമന്റ് ബോക്‌സില്‍ കുറിച്ചത്. സഫാരി കാര്‍സിന്റെ ഡെലിവറി വീഡിയോക്ക് 1.13 ലക്ഷത്തിലധികം പേരാണ് ലൈക്ക് അടിച്ചത്. വീഡിയോക്ക് ഈ ലേഖനം എഴുതുന്ന സമയം വരെ 2.1 ദശലക്ഷം കാഴ്ചക്കാരെയും ലഭിച്ചു.

joji thampi buys mercedes-benz c220d

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ബെന്‍സ് കാറുകളില്‍ ഒന്നാണ് C-ക്ലാസ്. നിലവില്‍ ബെന്‍സ് C-ക്ലാസിന്റെ എന്‍ട്രി ലെവല്‍ C200 മോഡലിന് വില 59.40 ലക്ഷം രൂപയാണ്. മെര്‍സിഡീസ് ബെന്‍സ് C 220d വേരിയന്റിന്റെ വില 60.30 ലക്ഷം രൂപയാണ്. ഇവ കൂടാതെ 66.25 ലക്ഷം രൂപ വില വരുന്ന C 300 എന്ന വേരിയന്റിലും ഈ ആഡംബര സെഡാന്‍ വാങ്ങാനാകും.

എത്ര രൂപ മുടക്കിയാണ് ജോജി ഈ കാര്‍ സ്വന്തമാക്കിയിരിക്കുന്നത് എന്ന കാര്യം അറിവില്ല. ഇന്ത്യന്‍ വിപണിയില്‍ ഔഡി A4, ബിഎംഡബ്ല്യു 3 സീരീസ് തുടങ്ങിയ കാറുകളോടാണ് ബെന്‍സിന്റെ C-ക്ലാസ് മത്സരിക്കുന്നത്. സെഡാന്റെ C 220d വേരിയന്റിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 200 bhp പവറും 440 Nm ടോര്‍ക്ക് സൃഷ്ടിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

joji thampi buys mercedes-benz c220d

ഇതില്‍ 48V മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും സ്റ്റാന്‍ഡേര്‍ഡായി തന്നെ ഒരുക്കിയിട്ടുമുണ്ട്. ഡീസല്‍ പതിപ്പ് വെറും 5.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗത. 1.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മെര്‍സിഡീസ് ബെന്‍സ് C-ക്ലാസിലെ പ്രധാന സവിശേഷതകള്‍.

710W 15-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ പ്രീമിയം സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആറ് 100W ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി പോര്‍ട്ടുകള്‍ എന്നീ ഫീച്ചറുകളും ലഭിക്കുന്നു. ഒന്നിലധികം എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ് എന്നിവയാണ് ആഡംബര സെഡാന്റെ സേഫ്റ്റി കിറ്റില്‍ വരുന്നത്. പെര്‍ഫോമന്‍സ്, ലക്ഷ്വറി, സേഫ്റ്റി എന്നിവ സമന്വയിക്കുന്ന ഈ സെഡാന്‍ സെലിബ്രിറ്റികളുടെ ഇഷ്ട ചോയ്‌സാണ്.

More from DriveSpark

Article Published On: Thursday, August 7, 2025, 19:27 [IST]
English summary
Social media influencer joji thampi gifted himself mercedes benz c 220d luxury car
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X