ഗിവ്എവേ രാജകുമാരൻ്റെ ഗാരേജിലേക്ക് ഫോർച്ച്യൂണറും; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഗിവ്എവേ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്ന ചിത്രമാണ് ജോജി തമ്പിയുടേത്. സോഷ്യൽ മീഡിയയിൽ ഇത്രയും ആരാധകരുള്ള ഒരു വണ്ടപ്രാന്തൻ വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ വാഹനപ്രേമികളുടെ പല പ്രിയപ്പെട്ട മോഡലുകളും ജോജി തൻ്റെ ഗിവ് എവേയിലൂടെ നൽകിയിട്ടുണ്ട്. വെറുമൊരു വാഹനപ്രേമിയെന്ന ലേബലിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരാളല്ല ജോജി. പല ജീവകാരുണ്യപ്രവർത്തനങ്ങളും മുൻകൈ എടുത്ത് നടത്തുന്ന ഒരു മനുഷ്യസ്നേഹി കൂടിയാണ് കേട്ടോ. പ്രത്യേകിച്ച് പ്രളയത്തിന് മുന്നിൽ കേരക്കര ഞെട്ടി നിന്ന സമയത്ത് പോലും തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിൻ്റെ ഗാരേജിലേക്ക് ടൊയോട്ടയുടെ പുത്തൻ കൊമ്പനെ എത്തിച്ചിരിക്കുകയാണ്.

ടൊയോട്ട ഫോർച്ച്യൂണറാണ് അദ്ദേഹം പുതിയതായി സ്വന്തമാക്കിയിരിക്കുന്നത്. മോഡിഫൈ ചെയ്ത് കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു എന്നുള്ള കമൻ്റുകളാണ് പോസ്റ്റിന് കീഴിൽ വന്നു കൊണ്ടിരിക്കുന്നത്. ജോജി വാങ്ങിയിരിക്കുന്നത് 4x2 ആണോ 4x4 ആണോ എന്ന് വ്യക്തമല്ല. നിലവില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ 4x2 പെട്രോള്‍ വേരിയന്റിന് 35.37 ലക്ഷം രൂപ മുതലും 4x4 എടി വേരിയന്റിന് 42.72 ലക്ഷം രൂപ വരെയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. എസ്‌യുവി നിരത്തിലെത്തിക്കാന്‍ കുറച്ച് പണം കൂടി അധികം പൊടിക്കേണ്ടി വരും.

joji thampi buys Toyota fortuner

ഫോര്‍ച്യൂണറിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജി ഉപയോഗിച്ചാണ് ഫോര്‍ച്യൂണര്‍ എസ്‌യുവി പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V, ലെജന്‍ഡര്‍ നിയോ ഡ്രൈവ് 48V എന്നീ രണ്ട് വേരിയന്റുകളിലാണ് മൈല്‍ഡ് ഹൈബ്രിഡ് എസ്‌യുവി വാങ്ങാന്‍ സാധിക്കുക.

ഇവയ്ക്ക് യഥാക്രമം 44.72 ലക്ഷം രൂപ, 50.09 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ നിയോ ഡ്രൈവ് വേരിയന്റുകളുടെ ബുക്കിംഗ് 2025 ജൂണ്‍ 02 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ മൂന്നാം വാരം മുതല്‍ ഡെലിവറി തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡിസൈനില്‍ മാറ്റമൊന്നുമില്ലാതെയാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവ് 48V വേരിയന്റുകള്‍ കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

പുതിയ ഫോര്‍ച്യൂണര്‍ വേരിയന്റുകളില്‍ സജ്ജീകരിച്ചിരിക്കുന്ന നൂതമായ 48-വോള്‍ട്ട് സിസ്റ്റം മെച്ചപ്പെട്ട മൈലേജ്, മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് പെര്‍ഫോമന്‍സ്, കൂടുതല്‍ സുഖസൗകര്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഫുള്‍സൈസ് എസ്‌യുവിയുടെ നിയോ ഡ്രൈവ് 48V പതിപ്പില്‍ മുമ്പുണ്ടായിരുന്ന അതേ 2.8 ലിറ്റര്‍, 4-സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 48-വോള്‍ട്ട് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. അതില്‍ ബെല്‍റ്റ്-ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലിഥിയം-അയണ്‍ ബാറ്ററിയും ഉള്‍പ്പെടുന്നു.

അടുത്തിടെയാണ് ജോജി ഒരു മെർസിഡീസ് ബെൻസ് സ്വന്തമാക്കിയത്. മെര്‍സിഡീസ് ബെന്‍സ് C 220d മോഡലായിരുന്നു അദ്ദേഹം വാങ്ങിയത്. സഫാരി കാര്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ ജോജി തമ്പിയുടെ കാര്‍ ഡെലിവറിയുടെ വീഡിയോ പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ബെന്‍സ് കാറുകളില്‍ ഒന്നാണ് C-ക്ലാസ്.

നിലവില്‍ ബെന്‍സ് C-ക്ലാസിന്റെ എന്‍ട്രി ലെവല്‍ C200 മോഡലിന് വില 59.40 ലക്ഷം രൂപയാണ്. മെര്‍സിഡീസ് ബെന്‍സ് C 220d വേരിയന്റിന്റെ വില 60.30 ലക്ഷം രൂപയാണ്. ഇവ കൂടാതെ 66.25 ലക്ഷം രൂപ വില വരുന്ന C 300 എന്ന വേരിയന്റിലും ഈ ആഡംബര സെഡാന്‍ വാങ്ങാനാകും. ഇന്ത്യന്‍ വിപണിയില്‍ ഔഡി A4, ബിഎംഡബ്ല്യു 3 സീരീസ് തുടങ്ങിയ കാറുകളോടാണ് ബെന്‍സിന്റെ C-ക്ലാസ് മത്സരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, September 30, 2025, 14:30 [IST]
English summary
Social media influencer joji thampy buys toyota fortuner images goes viral
കൂടുതല്‍... #celebrity story #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X