സിനിമ നടിമാരേക്കാള്‍ സുന്ദരിയായ ഇൻഫ്ലുവൻസർ! ഇഷ്ടവാഹനം സ്വന്തമാക്കിയുള്ള നില്‍പ്പ് കണ്ടോ?
എന്തും ഏതും വിരല്‍തുമ്പില്‍ കിട്ടുന്ന ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ബഹളമാണ്. ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍, ഫുഡ്, ട്രാവല്‍ എന്നിങ്ങനെയുള്ള മേഖലകളില്‍ വ്യത്യസ്തമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിച്ച് ഒരു കരിയര്‍ കൊണ്ടുപോകുന്ന ആളുകള്‍ ഉണ്ട്. ഈ വിഭാഗങ്ങളിലെല്ലാം ഒത്തിരി പെണ്‍പുലികളെയും നമുക്ക് കാണാം. എന്നാല്‍ പെണ്‍കുട്ടികള്‍ അധികം കടന്ന് വരാത്ത ഒരു മേഖലയാണ് ഓട്ടോമോട്ടീവ് രംഗം. ഓട്ടോമോട്ടീവ് ഇന്‍ഫ്‌ലുവന്‍സര്‍മാരായി വളരെ കുറച്ച് പെണ്‍കുട്ടികള്‍ മാത്രമേ മാറുന്നുള്ളൂ. എന്നാല്‍ ഉള്ളവരെല്ലാം പുലിക്കുട്ടികളാണ്. അത്തരത്തില്‍ ഒരാളാണ് മെഹ്‌റീന്‍ ഗാന്ധി (mehreen gandhi).
ഇന്‍ഫ്‌ലുവന്‍സര്‍ എന്നതിന് പുറമെ ഒരു കാര്‍ ഡീറ്റെയിലിംഗ്, മോഡിഫിക്കേഷന്‍ സ്ഥാപനവും നടത്തിവരുന്നുണ്ട് മെഹ്‌റീന്‍. കഴിഞ്ഞ വര്‍ഷം മിഡ്‌ഡേ ഇന്ത്യ ഓട്ടോമോട്ടീവ് ഇന്‍ഫ്‌ലുവന്‍സര്‍ അവാര്‍ഡ്, ഇന്‍ഫ്‌ലുവന്‍സ്EX 2023 പെട്രോള്‍ഹെഡ് ഇന്‍ഫ്‌ലുവന്‍സര്‍ ഓഫ് ദ ഇയര്‍ (വനിത) എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 8.68 ലക്ഷം പേരാണ് മെഹ്‌റീനെ പിന്തുടരുന്നത്. വളയിടുന്ന കൈകൊണ്ട് വളയം പിടിക്കാന്‍ മാത്രമല്ല വണ്ടി പണിയാനും അറിയാമെന്ന് നമുക്ക് അവരുടെ സോഷ്യല്‍ മീഡിയ പേജ് പരിശോധിക്കുമ്പോള്‍ മനസ്സിലാകും.

വണ്ടിപ്രാന്തിയാണെന്ന് നിസ്സംശയം പറയാന്‍ പറ്റുന്ന മെഹ്‌റീന്‍ ഇപ്പോള്‍ തന്റെ സ്വപ്‌ന വാഹനം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ എസ്‌യുവി നിര്‍മാതാക്കളായ ജീപ്പിന്റെ ലോകോത്തര മോഡലായ റാംഗ്ലര്‍ റൂബിക്കോണ്‍ ആണ് ഇന്‍ഫ്‌ലുവന്‍സര്‍ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ പുതിയ ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ മെഹ്റിന്‍ പങ്കിവെച്ചിട്ടുണ്ട്. ജീപ്പ് ഡീലര്‍ഷിപ്പില്‍ എത്തിയ ശേഷം പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അവര്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു.
തൊട്ടുപിന്നാലെ പുതിയ എസ്‌യുവിയുടെ കവര്‍ നീക്കം ചെയ്ത ശേഷം മതപരമായ ആചാരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡെലിവറി പ്രക്രിയ അവസാനിപ്പിക്കുന്നു. ക്ലാസി ബ്ലാക്ക് ഷെയ്ഡിലുള്ള റാംഗ്ലര്‍ റൂബിക്കോണ്‍ ആണ് ഇവിടെ മെഹ്‌റീന്‍ വാങ്ങിയിരിക്കുന്നത്. ഈ വര്‍ഷമാണ് ജീപ്പ് റാംഗ്ലര്‍ റൂബിക്കോണിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് പുറത്തിറക്കിയത്.

67.65 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഈ എസ്‌യുവി വാങ്ങാം. റാംഗ്ലര്‍ അണ്‍ലിമിറ്റഡ് വേരിയന്റിന് 71.65 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് റാംഗ്ലറിന് തുടിപ്പേകുന്നത്. 270 bhp പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇണചേര്‍ത്തിരിക്കുന്നു.
കൂടാതെ, മെക്കാനിക്കലി ലോക്കിംഗ് ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിഫറന്‍ഷ്യലുകള്‍, ഫുള്‍ ഫ്ലോട്ട് 44 എച്ച്ഡി ഡാന റിയര്‍ സോളിഡ് ആക്‌സില്‍, 4:1 ലോ റേഷ്യോ റോക്ക്-ട്രാക്ക് ട്രാന്‍സ്ഫര്‍ കെയ്‌സ്, ബിഎഫ്ഗുഡ്രിച്ച് M/T ടയറുകള്‍ എന്നിവയാണ് റാംഗ്ലര്‍ റൂബിക്കോണ്‍ എസ്‌യുവിയില്‍ വരുന്ന ഓഫ്-റോഡ് ആട്രിബ്യൂട്ടുകള്‍.

ഫീച്ചറുകളുടെ കാര്യത്തില്‍ പുതിയ 2024 ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുമായി വരുന്നു. ഈ ഐക്കണിക്ക് ഓഫ്-റോഡ് എസ്‌യുവിയിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം U കണക്റ്റ് 5 സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റിയറിംഗ് വീലും ഗിയര്‍ നോബും ഒരേ ലെതറില്‍ പൂര്‍ത്തിയാക്കിയ നാപ്പ ലെതര്‍ ഇന്റീരിയറും ഇതിന് ലഭിക്കുന്നു.
7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഗേജ് ക്ലസ്റ്ററും 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റവും അണ്‍ലിമിറ്റഡ് വേരിയന്റിലുണ്ട്. കൂടാതെ റൂബിക്കോണ്‍ വേരിയന്റിനൊപ്പം ആല്‍പൈന്‍ പ്രീമിയം 9-സ്പീക്കര്‍ ഓഡിയോ സിസ്റ്റവുമുണ്ട്. റൂബിക്കോണ്‍ വേരിയന്റിന് 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു, അതേസമയം, അണ്‍ലിമിറ്റഡ് വേരിയന്റിന് 18 ഇഞ്ച് വീലുകളും ലഭിക്കുന്നു. ലെവല്‍-2 ADAS ഉള്‍പ്പെടെ 85 സേഫ്റ്റി ഫീച്ചറുകള്‍ എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








