ഫോട്ടോ പോസിംഗിലൂടെ ഫെയ്മസായ സ്റ്റാര്‍ കിഡ്‌സിന്റെ പൊന്നോമന! 1.5 കോടിയുടെ ജി-ക്ലാസ് മാറ്റിയ കളര്‍ നോക്കിക്കേ...

ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടാന്‍ സിനിമയിലോ സീരിയലിലോ അഭിനയിക്കേണ്ട കാര്യമില്ലെന്ന് നമുക്കറിയാം. സിനിമാ മേഖലയുമായി നേരിട്ട് ബന്ധമില്ലാതെ സെലിബ്രിറ്റികളുടെ കൂടെ ചുറ്റിക്കറങ്ങിയും സിനിമ നിരൂപണങ്ങള്‍ ചെയ്തും പ്രശസ്തരായി മാറിയ ഒത്തിരി പേരുണ്ട്. മോളിവുഡില്‍ മാത്രമല്ല ബോളിവുഡിലും അത്തരം ചിലയാളുകള്‍ ഉണ്ട്. ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ ഒരു നാമമാണ് 'ഓറി' (Orry). ഓര്‍ഹാന്‍ അവത്രമണി (Orhan Awatramani) എന്നാണ് ഇദ്ദേഹത്തിന്റെ പേര്. സോഷ്യല്‍ മീഡിയയിലെ വളരെ പ്രശസ്തനായ ഇന്‍ഫ്‌ലുവന്‍സറാണ് കക്ഷി. ബോളിവുഡ് (Bollywood) താരപുത്രിമാരുടെയും താരപുത്രന്‍മാരുടെയും അടുപ്പക്കാരനാണ് ഓറി.

സ്റ്റാര്‍ കിഡ്‌സിന്റെ കൂടെയുള്ള ചിത്രങ്ങളിലെ ഓറിയുടെ വ്യത്യസ്തമായ പോസുകളും ഏറെ ചര്‍ച്ചയാകാറുണ്ട്. ഇന്ത്യയില്‍ മറ്റാരും ഫോട്ടോകള്‍ക്ക് ഓറിയെ പോലെ പോസ് ചെയ്യാറില്ലെന്നാണ് നെറ്റിസണ്‍സ്പറയുന്നത്. ഓറിയുടെ വസ്ത്രധാരണവും ഫാഷന്‍ സെന്‍സും ഇന്റര്‍നെറ്റ് പലപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. ഓറിയുടെ അസാധാരണമായ ഫാഷന്‍ സെന്‍സ് അദ്ദേഹത്തിന്റെ വാഹനങ്ങളിലും കാണാം.

orry pink colour mercedes g-wagen

ഓറിക്ക് പിങ്ക് നിറം വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് അദ്ദേഹം പലപ്പോഴും പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം തന്റെ മെര്‍സിഡീസ് ബെന്‍സ് ജി-ക്ലാസ് കടും പിങ്ക് നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്. പിങ്ക് സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള കളറാണ്. അതുകൊണ്ട് പിങ്ക് നിറത്തിലുള്ള വാഹനം അധികം പുരുഷന്‍മാര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഓറിയുടെ ജി-ക്ലാസ് എപ്പോഴും റോഡില്‍ വേറിട്ടുനില്‍ക്കുന്നു.

ഈ പിങ്ക് ജി-ക്ലാസ് കാറില്‍ ഓറി സഞ്ചരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു.ബോളിവുഡിലെ മുന്‍നിര നടനല്ലെങ്കില്‍ കൂടി ഓറിയുടെ കൂടെ ചില അംഗരക്ഷകരെ കാണാം. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ ഓറിക്ക് മെര്‍സിഡീസ് ബെന്‍സ് ജി-ക്ലാസ് കാറിന്റെ ഡീസല്‍ വേരിയന്റാണ് സ്വന്തമായുള്ളത്. മെര്‍സിഡീസ് G 350d വേരിയന്റ് നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയിലില്ല. ഓറി ഉപയോഗിക്കുന്നത് പഴയ തലമുറ ജി-ക്ലാസ് കാറാണ്.

orry pink colour mercedes g-wagen

നിലവില്‍, ജി-ക്ലാസിന്റെ G400dവേരിയന്റാണ് പകരം വില്‍പ്പനക്കെത്തുന്നത്. വില്‍പ്പനയിലുണ്ടായിരുന്നപ്പോള്‍ ജി-ക്ലാസ് G350d വേരിയന്റിന്റെ വില ഏകദേശം 1.5 കോടി രൂപയായിരുന്നു. G350d വേരിയന്റിന് 3 ലിറ്റര്‍, 6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 285 PS പവറും 600 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഈ ഡീസല്‍ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മാത്രമല്ല, ഈ എസ്‌യുവിയില്‍ 3 ഡിഫറന്‍ഷ്യല്‍ ലോക്കുകളും ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഉള്ളതിനാല്‍ ഓഫ്-റോഡ് യാത്രകള്‍ക്ക് അനുയോജ്യമാണ്. ഷോറൂമില്‍ നിന്ന് ഇറക്കിയപ്പോള്‍ ഓറിയുടെ കാറിന്റെ നിറം വൈറ്റ് ആയിരുന്നു. ഇത് പിന്നീട് പിങ്ക് ആക്കി മാറ്റുകയായിരുന്നു.

ഓറി ഉപയോഗിക്കുന്ന മെര്‍സിഡീസ് G 350d യുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ മഹേഷ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ സഖാറാം ബാബുറാവു തിട്ടെയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മനസ്സിലാകുന്നു. ആഡംബര കാറുകള്‍ വാങ്ങി ഓറിക്ക് നല്‍കുന്ന ഒരു ലീസിംഗ് കമ്പനിയാണിതെന്ന് മനസ്സിലാക്കാം. കമ്പനിയുടെ പേരിലുള്ള കാറുകള്‍ ഇതിന് മുമ്പും ഓറി ഉപയോഗിച്ചിട്ടുണ്ട്.

ഈ കാര്‍ മുമ്പ് നീല നിറത്തിലും കാണപ്പെട്ടിരുന്നു. ജാന്‍വി കപൂറും സാറ അലി ഖാനും കുറച്ചുകാലം ഇതേ കാര്‍ ഉപയോഗിച്ചിരുന്നു. പിങ്ക് നിറത്തിലുള്ള മെര്‍സിഡീസ് G 350d കൂടാതെഒരു ഓള്‍-വൈറ്റ് മെര്‍സിഡീസ് മെയ്ബാക്ക് GLS600 ലക്ഷ്വറി കാറിലും ഓറി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റ് കളറില്‍ ഓറി നടത്തിയിരിക്കുന്ന കസ്റ്റമൈസേഷനുകള്‍ ഒറ്റയടിക്ക് തന്നെ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കും. സമാനമായ രീതിയില്‍ തന്നെ പിങ്ക് നിറത്തിലുള്ള ജി-ക്ലാസും റോഡിലിറങ്ങിയാല്‍ വ്യത്യസ്തത കൊണ്ട് ആരായാലും നോക്കിപ്പോകും.

More from DriveSpark

Article Published On: Wednesday, June 18, 2025, 14:03 [IST]
English summary
Social media influencer orry spotted in mercedes benz g wagen finished in pink shade video
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X