കടംവാങ്ങിയ ഡിഫെന്‍ഡറില്‍ വന്നതിന് അവഹേളനം! ഹേറ്റേഴ്‌സിന് പുത്തന്‍ കാറിലൂടെ മറുപടി നല്‍കി ശ്രുതി തമ്പി

ഗള്‍ഫിലുള്ളവര്‍ക്കും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കും സുപരിചിതയായ വ്യക്തിയാണ് ശ്രുതി തമ്പി (Sruthi Thampi). ടിക് ടോക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീമിംഗ് ചെയ്ത് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ശ്രുതി തമ്പിക്ക് ഹേറ്റേഴ്‌സും കുറവല്ല. വിമര്‍ശനങ്ങളെ പ്രോത്സാഹനങ്ങളാക്കി മാറ്റുന്ന താരം പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനോടൊപ്പം ഏറെ നാളായി കൊതിച്ച പുത്തന്‍ എസ്‌യുവി കൂടി സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ്. ദുബായ്‌യില്‍ കഴിയുന്ന ശ്രുതിക്ക് അവിടെ മിനി കൂപ്പര്‍ ഉണ്ടെങ്കിലും നാട്ടിലെ യാത്രകള്‍ മാരുതി സുസുക്കിയുടെ കുഞ്ഞന്‍ കാറായ സെലേറിയോയില്‍ ആയിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു ഇവന്റിന് സുഹൃത്തിന്റെ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കടംവാങ്ങി ഓടിച്ച് വന്ന ശ്രുതിക്ക് സൈബറിടത്തില്‍ വലിയ അവഹേളനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.അന്ന് മനസ്സില്‍ കുറിച്ചതായിരുന്നു ഒരു പുത്തന്‍ എസ്‌യുവി വാങ്ങണമെന്നത്. അധികം വൈകാതെ തന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് താരം. നാട്ടിലെ യാത്രകള്‍ക്കായാണ് കിയ മോട്ടോര്‍സിന്റെ ജനപ്രിയ എസ്‌യുവിയായ സെല്‍റ്റോസ് (Kia Seltos) താരം സ്വന്തമാക്കിയത്.

sruthi thampi buys kia seltos

കൊച്ചിയിലെ പ്രമുഖ കിയ ഡീലര്‍ഷിപ്പില്‍ നടന്ന ചടങ്ങില്‍ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് താരം സെല്‍റ്റോസിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്. സ്‌റ്റൈലിഷ് ലുക്കും മികച്ച പെര്‍ഫോമന്‍സും ഒത്തുചേരുന്ന സെല്‍റ്റോസിന്റെ കറുപ്പ് നിറത്തിലുള്ള ടോപ്പ് എന്‍ഡ് വേരിയന്റാണ് ശ്രുതി സ്വന്തമാക്കിയത്. തന്റെ പുതിയ വാഹനത്തിന്റെ ഡെലിവറി വിശേഷങ്ങള്‍ താരം സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്.

ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഒരു എസ്‌യുവി സ്വന്തമാക്കുക എന്നതെന്നും, സെല്‍റ്റോസിന്റെ ഡിസൈനും പ്രീമിയം ഫീച്ചറുകളുമാണ് തന്നെ ഇതിലേക്ക് ആകര്‍ഷിച്ചതെന്ന് താരം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവികളില്‍ ഒന്നാണ് സെല്‍റ്റോസ്. അത്യാധുനിക എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സിഗ്‌നേച്ചര്‍ ടൈഗര്‍ നോസ് ഗ്രില്‍, 18-ഇഞ്ച് ക്രിസ്റ്റല്‍ കട്ട് ഗ്ലോസി ബ്ലാക്ക് അലോയ് വീലുകള്‍ എന്നിവ വാഹനത്തിന് സ്‌പോര്‍ട്ടി, പ്രീമിയം പരിവേഷം നല്‍കുന്നു.

sruthi thampi buys kia seltos

ശ്രുതി തിരഞ്ഞെടുത്ത മോഡലിലെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 160 PS പവറും 253 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ എഞ്ചിനുകളില്‍ ഒന്നാണിത്. സുഗമമായ ഗിയര്‍ ഷിഫ്റ്റിനായി 7-സ്പീഡ് ഡിസിടി (DCT) ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സിറ്റി ഡ്രൈവുകളും ദീര്‍ഘദൂര യാത്രകളും ഒരുപോലെ സുഖകരമാക്കും.

സെല്‍റ്റോസിന്റെ സേഫ്റ്റിയുടെ കാര്യത്തിലും കിയ യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് കൊളിഷന്‍ വാണിംഗ്, ഫോര്‍വേഡ് കൊളിഷന്‍ അവോയിഡന്‍സ് അസിസ്റ്റ് തുടങ്ങി 17-ഓളം സുരക്ഷാ ക്രമീകരണങ്ങളുള്ള ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) ആണ് സേഫ്റ്റി കിറ്റിലെ പ്രധാന ആകര്‍ഷണം. കൂടാതെ, 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു.

sruthi thampi buys kia seltos

വാഹനത്തിന്റെ ഇന്റീരിയര്‍ ആരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ഡ്യുവല്‍ പനോരമിക് ഡിസ്പ്ലേ, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നിവ കാറിന്റെ അകത്തളത്തിന് ആഡംബരപൂര്‍ണമായ ഫീല്‍ സമ്മാനിക്കുന്നു. സംഗീത പ്രേമികള്‍ക്കായി ബോസിന്റെ (Bose) 8-സ്പീക്കര്‍ പ്രീമിയം സൗണ്ട് സിസ്റ്റവും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ 'കിയ കണക്റ്റ് ആപ്പ് വഴി 60-ലധികം കണക്റ്റഡ് ഫീച്ചറുകള്‍ സ്മാര്‍ട്ട് ഫോണിലൂടെ കണ്‍ട്രോള്‍ ചെയ്യാനും സാധിക്കും.

വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ മോഡലുകളാണ് സെല്‍റ്റോസിന്റെ എതിരാളി. മികച്ച റീസെയില്‍ വാല്യൂവും കിയയുടെ വിപുലമായ സര്‍വീസ് ശൃംഖലയും സെല്‍റ്റോസിനെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട എസ്‌യുവികളില്‍ ഒന്നാക്കി മാറ്റുന്നു. സെല്‍റ്റോസിന്റെ ന്യൂജെന്‍ മോഡല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കമ്പനി അവതരിപ്പിച്ചത്. അടിമുടി മാറ്റങ്ങളുമായി എത്തുന്ന 2026 സെല്‍റ്റോസ് അടുത്ത മാസം പുറത്തിറങ്ങും.

മോഡലിംഗ് രംഗത്തും വെബ് സീരീസുകളിലും സജീവമായ ശ്രുതി തമ്പി പുത്തന്‍ വീട് വെച്ചതിനൊപ്പം കാര്‍ കൂടി സ്വന്തമാക്കി ലെവല്‍ ഉയര്‍ത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഒരു പുത്തന്‍ നാഴികക്കല്ലായാണ് താരം ഇതിനെ കാണുന്നത്. കാര്‍ ഡെലിവറിയുടെ പോസ്റ്റിന് കീഴില്‍ ആരാധകരും സഹപ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്നു. പുത്തന്‍ സെല്‍റ്റോസില്‍ ശ്രതി തമ്പിയുടെ ഭാവി യാത്രകള്‍ മനോഹരമാകട്ടെയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Saturday, December 27, 2025, 10:42 [IST]
English summary
Social media influencer sruthi thampi took delivery of her brand new kia seltos suv viral pics
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X