ഭർത്താവിന്റെ സ്വപനം നിറവേറ്റിയ ഭാര്യ! വിവാഹ വാർഷികത്തിൽ താടിക്കാരന് പുത്തൻ ജിംനി സമ്മാനിച്ച് സൂസമ്മ
സമ്മാനം കിട്ടുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിൽ ഏറെ സ്വപ്നം കണ്ട ഒരു വാഹനം സമ്മാനമായി കിട്ടിയാലോ, അതിൽപരം സന്തോഷം എന്താണുളളത്. മലയാളികൾക്ക് പ്രത്യേകിച്ച് കോട്ടയംകാർക്ക് താടിക്കാരനേയും സൂസമ്മയും പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. സോഷ്യൽ മീഡിയയിലൂടെ ഒരു സുഹൃത്തായും സഹോദരങ്ങളായും നിങ്ങൾക്ക് ജീവിതത്തിൽ വേണ്ട എല്ലാ കാര്യങ്ങളെ കുറിച്ചും വളരെ വ്യക്തതയോടെ നിങ്ങളോട് സംസാരിക്കുന്ന സോഷ്യൽ മീഡിയ കപ്പിൾസ്. ഇംഗ്ലീഷ് സംസാരിക്കുമ്പോൾ അല്ലെങ്കിൽ പെട്ടെന്ന് പഠിക്കാനുള്ള ചില നുറുങ്ങുവിദ്യങ്ങൾ സൂസമ്മയുടെ കൈയിലുണ്ട്.
പേര് പോലെ തന്നെ താടിക്കാരൻ്റെ നീളമുള്ള താടിക്കും ഫാൻസ് ഒരുപാടുണ്ട്. മാർക്ക് ആൻ്റണി, റ്റിജോ, അങ്ങനെ വിളിപേരുകൾ പലതാണെങ്കിലും താടിക്കാരൻ എന്ന് പേര് മലയാളികൾക്കിടയിൽ വളരെ ഫേമസാണ് എന്ന് തന്നെ പറയാം. ഇപ്പോഴിതാ താടിക്കാരൻ്റേയും സുസ്സമയുടേയും ജീവിതത്തിലേക്ക് അനുഗ്രഹമായി എത്തിയ കുഞ്ഞിൻ്റെ ഒരു വയസ് പൂർത്തിയായതിൻ്റെ അതേ ദിവസം തന്നെയാണ് സൂസ്സമയുടെ ജീവിതത്തിലേക്ക് താടിക്കാരൻ എത്തിയതും. ഈ രണ്ട് സന്തോഷങ്ങൾക്കിടയിൽ മറ്റൊരു സന്തോഷവുമായി ജിംനി എത്തിയിരിക്കുകയാണ്.

സ്വപ്നങ്ങളുണ്ട്, അവ നിറവേറ്റാൻ കഴിയുമെങ്കിൽ അവ മനോഹരമാകും, പിന്നെ മറ്റുള്ളവർക്കായി നിങ്ങൾ നിറവേറ്റുന്ന സ്വപ്നങ്ങളുമുണ്ട്, അത് വിശദീകരിക്കാൻ കഴിയാത്തതും എന്നാൽ സാക്ഷ്യം വഹിക്കേണ്ടതുമായ വളരെ ശക്തമായ ഒരു വൈകാരിക നിമിഷമാണ്. വർഷങ്ങളുടെ കഠിനാധ്വാനം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്വപ്നങ്ങൾ എത്ര വലുതാണെന്ന് കണക്കാക്കാൻ കഴിയില്ല.ഇന്ന് ഞങ്ങൾ ഒരു പ്രിയപ്പെട്ട സുഹൃത്തിനെ, ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു യാത്രാ കൂട്ടാളിയെ സ്വീകരിച്ചു. വളരെക്കാലമായി ഒരു സ്വപ്നം സാക്ഷാത്കരിച്ചു.എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.
വീഡിയോയിൽ കാണാം താടിക്കാരൻ്റെ കണ്ണുമൂടി കെട്ടി സൂസ്സമ്മ കൈപിടിച്ച് നടത്തുന്നത്. തൻ്റെ ജീവിതത്തിലെ സ്വപ്നം നിറവേറ്റുന്നതിന് വേണ്ടി തൻ്റെ പങ്കാളി ഒപ്പം നിൽക്കണം എന്ന് ഏതൊരു ഭർത്താവും ആഗ്രഹിക്കും. ചുവപ്പ് നിറത്തിലുള്ള ജനപ്രിയ ഓഫ്റോഡറായ മാരുതി സുസുക്കി ജിംനിയാണ് സൂസ്സമ്മ തൻ്റെ പ്രിയപ്പെട്ട ഭർത്താവിന് സമ്മാനിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമൻ്റ് ചെയ്തിരിക്കുന്നത്.

വണ്ടിപ്രാന്തന്‍മാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ജിപ്‌സിയുടെ പിന്‍ഗാമിയായി കമ്പനി ജിംനി 5 ഡോര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയായിരുന്നു. ഓഫ്-റോഡ് പ്രേമികളെ ആകര്‍ഷിക്കുന്നതിനായി വാഹനം 4x4 സിസ്റ്റത്തോടുകൂടിയ ബോഡി-ഓണ്‍-ഫ്രെയിം ഡിസൈന്‍ കൊണ്ടുവരുന്നു.
105 bhp പവറും 134 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ജിംനിയുടെ ഹൃദയം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാം. മാനുവല്‍ വേരിയന്റിന് 16.94 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് 16.39 കിലോമീറ്റര്‍ മൈലേജാണ് പറയുന്നത്.
ജിംനി കഴിവുവുറ്റ ഓഫ്-റോഡര്‍ വാഹനമാണെങ്കിലും റോഡ് പ്രസൻസ് കുറവാണെന്നത് ചിലരെ നിരാശപ്പെടുത്തുന്നു. ക്യാബിനുള്ളിലെ ബോട്ടില്‍ ഹോള്‍ഡറുകള്‍ പോലുള്ള ലളിതമായ സൗകര്യങ്ങളുടെ അഭാവവും NA പെട്രോള്‍ എഞ്ചിനില്‍ നിന്നുള്ള ഫുള്‍ പവറിന്റെ അഭാവവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. കനത്ത റീസര്‍ക്കുലേറ്റിംഗ് ബോള്‍ സ്റ്റിയറിംഗ് സജ്ജീകരണവും വിശാലമായ ടേണിംഗ് സര്‍ക്കിളും ഉള്ളതിനാല്‍ സിറ്റിയില്‍ വസിക്കുന്നവര്‍ക്ക് മോഡേണ്‍ എസ്‌യുവികള്‍ കൈകാര്യം ചെയ്യുംപോലെ ജിംനി ഹാന്‍ഡില്‍ ചെയ്യാന്‍ പ്രയാസമാകും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








