പ്രായം വെറും 7, വാങ്ങിയത് 70 ലക്ഷത്തിന്റെ ബെൻസ്! വൈറൽ ഗായകന്മാരുടെ കാർ കണ്ടോ? സോഷ്യൽ മീഡിയയുടെ പവറേ...

കഴിവുണ്ടെങ്കില്‍ സോഷ്യല്‍ മീഡിയ ഇത്രകണ്ട് പ്രചാരത്തിലുള്ളപ്പോള്‍ സംഗീതലോകത്ത് തങ്ങളുടേതായ ഇടം കണ്ടെത്താന്‍ യാതൊരു പ്രയാസവുമില്ലെന്ന് തെളിയിച്ച യുവ ഗായകരാണ് കിഷോര്‍ മണ്ഡലും സഹോദരന്‍ കൃഷ് മണ്ഡലും. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ഇവര്‍ സുപരിചിതരാകും. കൃഷ് മണ്ഡലിന് വെറും ഏഴ് വയസ് മാത്രമാണ് പ്രായം. എന്നാല്‍ മുതിര്‍ന്ന ഗായകര്‍ക്ക് പോലും പാടാന്‍ വെല്ലുവിളിയുള്ള ഗാനങ്ങള്‍ അനായാസം പാടാനുള്ള കഴിവാണ് കൊച്ചു ബാലനെ വേറിട്ട് നിര്‍ത്തുന്നത്. സഹോദരന്‍ കിഷോര്‍ മണ്ഡലിനൊപ്പം വീട്ടിലെ കട്ടിലും മറ്റും ഇരുന്ന് പാടുന്ന വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ വൈറല്‍ ഗായകര്‍ സ്വപ്നവാഹനം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്‍സ്റ്റാഗ്രാമിലും യൂട്യൂബിലും കോടിക്കണക്കിന് ആരാധകരുള്ള ഈ കൊച്ചു ഗായകര്‍ ഏകദേശം 70 ലക്ഷം രൂപ വിലമതിക്കുന്ന മെര്‍സിഡീസ് ബെന്‍സ് GLE വാങ്ങിയതായാണ് സൂചന. ആഡംബര എസ്യുവിക്ക് മുന്നില്‍ നില്‍ക്കുന്ന മണ്ഡല്‍ ബ്രദേഴ്‌സിന്റെ ചിത്രങ്ങള്‍ വൈറലാണ്. എന്‍ഡിടിവിയടക്കമുള്ള ചില മാധ്യമങ്ങള്‍ യുവഗായകരുടെ ഈ സ്വപ്‌നനേട്ടത്തെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിഷോര്‍ മണ്ഡലിന്റെ സംഗീത അവബോധവും കൃഷിന്റെ അതിമനോഹരമായ ആലാപനവുമാണ് ഇന്ന് അവരെ ഈ വലിയ നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

viral singers mondal brothers buy mercedes

സാധാരണക്കാരായ ഈ സഹോദരന്‍മാരുടെ ലാളിത്യം തുളുമ്പുന്ന ആലാപനശൈലി ചുരുങ്ങിയ നാളുകള്‍ കൊണ്ട് ജനമനസുകളില്‍ ഇടം പിടിച്ചു. യാതൊരുവിധ അലങ്കാരങ്ങളുമില്ലാതെ ഹൃദ്യമായ ശൈലിയില്‍ ഇവര്‍ ആലപിക്കുന്ന ഗാനങ്ങള്‍ ഇന്‍സ്റ്റാഗ്രാം റീല്‍സുകളില്‍ തരംഗമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'ദില്‍ ലഗാന മനാ താ' (Dil Lagana Mana Tha) എന്ന ഒരൊറ്റ ഗാനമാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചതെന്ന് വേണമെങ്കില്‍ പറയാം.

യൂട്യൂബില്‍ മാത്രം 35 ദശലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ ഗാനം നേടിയത്. ഈ ഗാനത്തിന്റെ വന്‍ ഹിറ്റായതോടെയാണ് പുതിയ കാര്‍ വാങ്ങാന്‍ സഹോദരന്‍മാര്‍ക്ക് സാധിച്ചതെന്നാണ് കരുതുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ലഭിച്ച വരുമാനവും പ്രശസ്തിയുമാണ് ഈ ഗായകര്‍ക്ക് ആഡംബര വാഹനങ്ങളുടെ ലോകത്തേക്ക് വാതില്‍ തുറന്നത്. ചെറു പ്രായത്തില്‍ ഇത്രയും വലിയൊരു നേട്ടം കൈവരിച്ച മണ്ഡല്‍ സഹോദരങ്ങളെ അഭിനന്ദിച്ച് നിരവധി പ്രമുഖര്‍ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.

viral singers mondal brothers buy mercedes

ഗായക സഹോദരന്‍മാര്‍ വാങ്ങിയ മെര്‍സിഡീസ് ബെന്‍സ് GLE ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ പ്രിയ വാഹനമാണ്. കരുത്തുറ്റ എഞ്ചിനോടൊപ്പം സുഖപ്രദമായ യാത്ര ഉറപ്പാക്കുന്ന എയര്‍ സസ്പെന്‍ഷന്‍ സംവിധാനവും ഈ എസ്യുവിയുടെ പ്രത്യേകതയാണ്. ഓഫ്-റോഡ് യാത്രകളിലും സിറ്റി ഡ്രൈവിംഗിലും ഒരുപോലെ മികച്ച നിയന്ത്രണം നല്‍കുന്ന ബ്രാന്‍ഡിന്റെ സ്വന്തം 4MATIC ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഈ മോഡലിലുണ്ട്.

വാഹനത്തിനുള്ളിലെ ആഡംബര സൗകര്യങ്ങളാണ് ഈ ലക്ഷ്വറി എസ്യുവിയെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. വിശാലമായ പനോരമിക് സണ്‍റൂഫ്, പ്രീമിയം ലെതര്‍ ഇന്റീരിയര്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ യാത്രക്കാര്‍ക്ക് രാജകീയ അനുഭവം നല്‍കുന്നു. കൂടാതെ, വോയിസ് കമാന്‍ഡിലൂടെ പ്രവര്‍ത്തിക്കുന്ന അത്യാധുനികമ MBUX ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡ്രൈവിംഗ് കൂടുതല്‍ സുഗമമാക്കുന്നു.

viral singers mondal brothers buy mercedes

കൂടാതെ, ആറ് എയര്‍ബാഗുകളും ആക്ടീവ് ബ്രേക്ക് അസിസ്റ്റും ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു. ഗായകര്‍ എന്ന നിലയില്‍ കിഷോറിനെയും കൃഷിനെയും ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഈ വാഹനത്തിലെ ഓഡിയോ സംവിധാനമായിരിക്കും. ലോകപ്രശസ്തമായ ബര്‍മെസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റമാണ് മെര്‍സിഡീസ് ഈ മോഡലില്‍ ഒരുക്കിയിരിക്കുന്നത്. ഇത് വാഹനത്തിനുള്ളില്‍ ഒരു കൊച്ചു സ്റ്റുഡിയോയിലെന്ന പോലെ സംഗീതം ആസ്വദിക്കാന്‍ സഹായിക്കുന്നു.

എളിയ ജീവിത പശ്ചാത്തലത്തില്‍ നിന്ന് വളര്‍ന്നു വന്ന ഇവര്‍ക്ക് ലഭിച്ച ഈ അംഗീകാരം പല കലാകാരന്മാര്‍ക്കും പ്രചോദനമാണ്. സോഷ്യല്‍ മീഡിയയുടെ കരുത്ത് എങ്ങനെ ഒരാളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് മണ്ഡല്‍ സഹോദരങ്ങളുടെ ഈ വിജയം വീണ്ടും തെളിയിക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആല്‍ബങ്ങളിലും ബോളിവുഡ് സിനിമകളിലും ഇവരുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അങ്ങിനെ വന്നാല്‍ ഇതിനേക്കാള്‍ വില കൂടിയ കാറുകളും അവര്‍ സ്വന്തമാക്കും.

Disclaimer: സോഷ്യൽ മീഡിയ പോസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാർത്ത. ഈ ഉള്ളടക്കത്തിന്റെ ആധികാരികത ഞങ്ങൾ പരിശോധിച്ചിട്ടിട്ടില്ലെന്ന കാര്യം ഓർമിപ്പിക്കട്ടെ.

More from DriveSpark

Article Published On: Saturday, February 21, 2026, 16:11 [IST]
English summary
Social media singers kishore krish mondal buy mercedes benz gle reports
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X