പ്രതിസന്ധിയിൽ തളരാതെ; സോഫ്റ്റ്‌വെയർ ഡെവലപ്പർ റാപ്പിഡോയിൽ
ചില സമയത്ത് ജോലി നഷ്ടപ്പെട്ട് കഴിഞ്ഞാൽ ഇനി എന്ത് ചെയ്യുമെന്ന ആശങ്കിയലായിരിക്കും നമ്മളെല്ലാം. ചെയ്ത് കൊണ്ടിരുന്നത് വലിയ അഞ്ചക്ക ശമ്പളമുളള ജോലി ആയിരിക്കാം. അതിന്ശേഷം മറ്റൊരു ജോലി കണ്ടെത്താൽ സമയവും എടുക്കും. ഐടി കമ്പനികളിൽ നിന്നെല്ലാം ഒരുപാട് ജോലിക്കാരെ പിരിച്ചു വിടുന്ന പ്രക്രിയകൾ നടന്നു കൊണ്ടിരിക്കുകയാണ്. അത് വഴി ജോലി നഷ്ടപ്പെട്ട ഒരു സോഫ്റ്റുവെയർ ഡെവലപ്പർ റാപ്പിഡോ ഓടിക്കുകയാണ്.
ബൈക്ക് ടാക്സി അഗ്രഗേറ്ററായി ജോലി ചെയ്യുകയാണ് ഇപ്പോൾ യുവാവ്. ജീവിതത്തിൽ ഒരു പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോയ യുവാവ് എല്ലാവർക്കും മാതൃകയാണ്. ജാവ ഡെവലപ്പറായിരുന്ന യുവാവിൻ്റെ ജോലി നഷ്ടപ്പെടുകയും അതിന് ശേഷം റാപ്പിഡോയിലേക്ക് തിരിയുകയും ചെയ്യുകയായിരുന്നു. അദ്ദേഹത്തിൻ്റെ കൂട്ടുകാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ട്വീറ്റാണ് വൈറലായത്.

ജോലി തിരഞ്ഞ് നടക്കുന്ന എല്ലാവരും ഇൻ്റർനെറ്റിലുണ്ട്. എല്ലാ പ്രധാന ടാക്സി അഗ്രഗേറ്ററുകളും തങ്ങളുടെ സേവനം നിർത്തിവയ്ക്കാനാണ് ഗതാഗത വകുപ്പിലൂടെ ദില്ലി സർക്കാർ അറിയിച്ചിരിക്കുന്നത്. അറിയിപ്പിന് വിപരീതമായി ഏതെങ്കിലും സേവനം നടത്തിയാൽ കനത്ത പിഴയാണ് നൽകേണ്ടത്. നിയമലംഘനം നടത്തിയാൽ 5000 രൂപയാണ് ആദ്യം പിഴയായി നൽകേണ്ടത്. അതിന് ശേഷം വീണ്ടും തെറ്റ് ആവർത്തിച്ചാൽ 10000 രൂപയാണ് പിഴ.
2022 ഒക്ടോബറിൽ കർണാടകയിൽ ഓല,ഊബർ ടാക്സി സർവീസുകൾ നിർത്തലാക്കിയിരുന്നു. എന്നാൽ അതിന് ശേഷം ഓല, ഊബര്‍, റാപ്പിഡോ ഓട്ടോകള്‍ക്ക് വിലക്ക് ഏര്‍പെടുത്തിയ കര്‍ണാടക ഗതാഗത വകുപ്പ് ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിച്ച കര്‍ണാടക ഹൈക്കോടതി ബന്ധപ്പെട്ട നിയമപ്രകാരം യാത്രാനിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

കൂടാതെ, അധിക സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ ഓട്ടോ അഗ്രഗേറ്റര്‍മാര്‍ക്കെതിരെ നിര്‍ബന്ധിത നടപടിയെടുക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടത്. അധികാരികള്‍ ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുമ്പ് താല്‍ക്കാലിക ചട്ടമെന്ന നിലയില്‍ ജിഎസ്ടിയുടെ 5 ശതമാനത്തിനൊപ്പം അടിസ്ഥാന നിരക്കിനേക്കാള്‍ 10 ശതമാനം കണ്‍വീനിയന്‍സ് ഫീസായി ഈടാക്കാന്‍ കര്‍ണാടക ഹൈക്കോടതി ഓട്ടോ അഗ്രഗേറ്റര്‍മാരെ അനുവദിച്ചിട്ടുണ്ട്.
നേരത്തെ, ഓട്ടോ അഗ്രഗേറ്റര്‍മാര്‍ കണ്‍വീനിയന്‍സ് ഫീസായി ഒരു യാത്രയ്ക്ക് 40 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഒക്ടോബര്‍ 6-ലെ കര്‍ണാടക ഗതാഗത വകുപ്പിന്റെ നോട്ടീസ് 2016ലെ കര്‍ണാടക ഓണ്‍-ഡിമാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രഗേറ്റര്‍ റൂള്‍സ് അനുസരിച്ച് ഓട്ടോ ഡ്രൈവര്‍മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണ് എന്ന് ഓലയുടെയും ഊബറിന്റെയും അഭിഭാഷകര്‍ വാദിച്ചത്.
കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപയും അതിനുശേഷം ഓരോ കിലോമീറ്ററിനും 15 രൂപയുമായിരുന്നു. 2016-ലെ കര്‍ണാടക ഓണ്‍-ഡിമാന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി അഗ്രഗേറ്റേഴ്സ് റൂള്‍സ് പ്രകാരം പ്രകാരം ഈ സ്ഥാപനങ്ങള്‍ക്ക് ടാക്‌സികള്‍ മാത്രം ഓടിക്കാനാണ് ലൈസന്‍സ് നല്‍കിയതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഓട്ടോകള്‍ക്ക് ഇ നിയമം ബാധകമല്ല.
ഇപ്പോൾ ഓട്ടോയിൽ യാത്ര ചെയ്യണമെങ്കിൽ കിലോമീറ്ററിന് 30 രൂപയാണ് ഈടാക്കുന്നത്. മുൻപ് അത് രണ്ട് കിലോമീറ്ററിന് 30 രൂപയായിരുന്നു. അതായത് കിലോമീറ്ററിന് 15 രൂപ. ഈ ബൈക്ക് ടാക്സികൾ ആദ്യമായിട്ടാണ് ഒരു നിയമ പ്രശ്നത്തിൽ അകപ്പെടുന്നത്. ജനുവരി മാസത്തിൽ റാപ്പിഡോയുടെ മോട്ടോർബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകുന്നതിൽ മഹാരാഷ്ട്ര സർക്കാർ വിസമ്മതം പ്രകടിപ്പിച്ചിരുന്നു, കാരണം മറ്റൊന്നുമല്ല റാപ്പിഡോയുടെ സുരക്ഷാ മാനദണ്ഡങ്ങളും നിരക്കും സർക്കാരിന് അംഗീകരിക്കാൻ കഴിയുന്നതല്ലായിരുന്നു.


Click it and Unblock the Notifications








