കെടിഎം ബൈക്കിന്റെ ഫേസ്ബുക്ക് പരസ്യം കൊലപാതകത്തിൽ കലാശിച്ചു!!
കുറച്ച്നാളുകൾക്ക് മുൻപ് സോഹൻ ഹൽഡാർ എന്നൊരു ഐടി ജീവനക്കാരനെ ബംഗ്ലൂരുവിലുള്ള അപ്പാർട്ട്മെന്റിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടതായി കണ്ടെത്തിയിരുന്നു. ജോലിക്ക് എത്താതായി കണ്ടെപ്പോൾ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്.
ടെസ്റ്റ് ഡ്രൈവിംഗിനിടയിൽ പയ്യൻ കാറും കൊണ്ട് കടന്നു
വിവരമറിഞ്ഞെത്തിയ പോലീസുക്കാർക്ക് ഫ്ലാറ്റിൽ അതിക്രമിച്ച് കടന്നിട്ടുള്ളതായിട്ടുള്ള തെളിവുകളൊന്നും കണ്ടെത്താനായില്ല. പിന്നീടാണ് വ്യക്തമായത് കെടിഎം ഡ്യൂക്ക് 39 വിൽക്കുന്നുവെന്നുള്ള ഫേസ്ബുക്ക് പരസ്യത്തെ തുടർന്നുള്ള കൊലപാതകമായിരുന്നു ഇതെന്ന്.

കെടിഎം ബൈക്ക് വിൽക്കാനുണ്ടെന്നുള്ള ഫേസ്ബുക്ക് പരസ്യത്തെ തുടർന്ന് വണ്ടി വാങ്ങാൻ താല്പര്യം കാണിച്ച് എൻജിനിയറിംഗ് ബിരുദധാരിയായ കാർത്തിക് എം ദൗലത്ത് എന്ന വ്യക്തി സോഹനെ സമീപിക്കുകയുണ്ടായി.

ഇതേതുടർന്ന് ആഗസ്ത് ഒന്നിന് തന്നെ കാർത്തിക് അപ്പാർട്ട്മെന്റിൽ എത്തി സോഹനുമായി കൂടികാഴ്ച നടത്തിയിരുന്നു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് ഡീൽ ഉറപ്പിക്കാൻ വേണ്ടി വീണ്ടും എത്തിയിരുന്നു.

സൗഹൃദം കാണിച്ച് സോഹനെ മദ്യപിക്കാനും നിർബന്ധിച്ചു. കൊലപ്പെടുത്തി ബൈക്ക് തട്ടിയെടുക്കാം എന്ന ധാരണയിലാകാം സിൽവർ പൊട്ടാസ്യം അടങ്ങിയ വിഷവസ്തു കലർത്തിയ മദ്യമായിരുന്നു സോഹനെ കൊണ്ട് നിർബന്ധിപ്പിച്ച് കഴിപ്പിച്ചത്.

പെട്ടെന്ന് മരണനടക്കില്ലെന്ന് ഉറപ്പാക്കിയ കാർത്തിക് പിന്നീടൊരു തുണിക്കൊണ്ട് മുഖംപൊത്തി ശ്വാസംമുട്ടിച്ച് കൊലപെടുത്തുകയായിരുന്നു.

കൊലനടത്തിയ കാർത്തിക് സോഹന്റെ ബൈക്കും ഹെൽമെറ്റും പേഴ്സുമെടുത്ത് സ്ഥലം വിടുകയായിരുന്നു. സോഹന്റെ എടിഎം കാർഡുപയോഗിച്ച് 27,000രൂപ പിൻവലിച്ചതായും തെളിയിക്കപ്പെട്ടിട്ടുണ്ട്.

സോഹന്റെ മൊബൈലിലുള്ള കോൾ റെക്കോർഡ് ട്രാക്ക് ചെയ്ത് കൊലയാളിയെ പിന്നീട് അറസ്റ്റുചെയ്തു. ബെഗ്ലൂരുവിലെ രാജാജിനഗറിൽ നിന്നാണ് കൊലയാളിയായ കാർത്തിക് പിടിക്കപ്പെട്ടത്.

സോഹന്റെ അപ്പാർട്ട്മെന്റിൽ നിന്നും ബൈക്കുമായി പോകുന്നത് അവിടത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞതിനാൽ കൊലയാളി പിടിക്കുന്ന കാര്യം പോലീസുക്കാർക്കും എളുപ്പമായി തീർന്നു.

സുഹൃത്തുക്കളുടെ പരാതി പ്രകാരം മോട്ടോർസൈക്കിൾ കളവ് പോയെന്നുള്ള കേസ് രെജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ തന്നെ തട്ടിയെടുത്ത മോട്ടോർസൈക്കിൾ വിൽക്കാനുള്ള ശ്രമവും കാർത്തിക് നടത്തിയിരുന്നു.

കാർത്തികിനെ സംബന്ധിച്ചിടത്തോളം ഇതാദ്യമായല്ല ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഇതിനുമുൻപ് ബാങ്ക് കൊള്ള, ജ്വല്ലറി മോഷണം എന്നീ കുറ്റങ്ങളും ഇയാളുടെമേൽ ചുമത്തപ്പെട്ടിരുന്നു.

ഒരിക്കൽ സ്വന്തം സുഹൃത്തിന്റെ പിതാവിനെ മയക്കികിടത്തി ലാപ്ടോപുമായി കടന്നു കളഞ്ഞിരുന്നു. ഈ കുറ്റങ്ങൾക്കെല്ലാം ഇയാൾ മുൻപും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നുവത്രെ.

കൊലപാതകമോ മോഷണമോ എപ്പോഴാണ്, എവിടെയാണ് നടത്തപ്പെടുകയൊന്നും ആർക്കും പ്രവചിക്കാൻ കഴിയില്ല മറിച്ച് അല്പം ജാഗരാകാനെ കഴിയുള്ളൂ.

വാഹനം വിൽക്കാനുണ്ടെന്നുള്ള പരസ്യങ്ങളുടെ പേരിൽ ഇതിനുമുൻപും ഇത്തരത്തിലുള്ള നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്.

ഇതിന്റെ പേരിൽ അപരിചിതരുമായി ഇടപെഴുകുമ്പോൾ വളരെയധികം സൂക്ഷിക്കേണ്ടതുമുണ്ട്. എപ്പോൾ വേണമെങ്കിലും ചതിക്കപ്പെടാമെന്നോർത്താൽ നന്നായിരിക്കും.

ബസ് ഡ്രൈവറായ ഒരു പാവപ്പെട്ട സൂപ്പർ കാറുടമ

സാക്ഷാൽ റേഞ്ച്റോവറും അപരനും ഏറ്റുമുട്ടിയപ്പോൾ!!!


Click it and Unblock the Notifications








