സൗരോര്‍ജവിമാനം അഹമ്മദാബാദിലും വാരാണസിയിലും എത്തും
അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന 'സൗരോര്‍ജ വിമാനയാത്ര' ഇന്ത്യയിലെ രണ്ടു നഗരങ്ങളിലൂടെ കടന്നുപോകും. അഹമ്മദാബാദ്, വാരാണസി എന്നീ നഗരങ്ങളെത്തൊട്ടാണ് ഈ യാത്ര കടന്നു പോവുക. നടാടെയാണ് സൗരോര്‍ജവിമാനം ഉപയോഗിച്ചുള്ള ഉലകം ചുറ്റല്‍ നടക്കുന്നത്.
ഈ അപൂര്‍വ വിമാനയാത്രയെക്കുറിച്ച് താഴെ താളുകളില്‍ വായിക്കാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

വൈമാനികര്‍
ബെര്‍ട്രാന്‍ഡ് റെസ്സല്‍, ആന്‍ഡ്രെ ബോഷ്‌ബെര്‍ഗ് എന്നീ വൈമാനികരാണ് സൗരോര്‍ജവിമാനത്തില്‍ ലോകം ചുറ്റാനിറങ്ങുന്നത്. 2015 മാര്‍ച്ച് മാസത്തില്‍ സൗരോര്‍ജവിമാനയാത്ര തുടങ്ങും.

ടേക്ക് ഓഫ്
അബൂദാബിയില്‍ നിന്നും ഈ വിമാനം ടേക്ക് ഓഫ് ചെയ്യും. മാര്‍ച്ച് 1ന്. ആകെ ആറ് സ്ഥലങ്ങളിലാണ് ഈ വിമാനം നിലത്തിറക്കുക.

മോഡി
മോഡിയുടെ ജന്മനാടായ ഗുജറാത്തിലും മോഡിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ച വാരാണസിയിലും വിമാനം നിറുത്തുവാനാണ് പദ്ധതി.

'രാഷ്ട്രീയമില്ല'
കുറെ നാളുകള്‍ക്കു മുമ്പ് താന്‍ മോഡിയെ കണ്ടിരുന്നുവെന്ന് ബെര്‍ട്രാന്‍ഡ് പിക്കാര്‍ഡ് അറിയിക്കുന്നു. അഹമ്മദാബാദും വാരാണസിയും തെരഞ്ഞെടുത്തത് തങ്ങള്‍ തന്നെയാണെന്നും ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്നുമാണ് പിക്കാര്‍ഡ് പറയുന്നത്. അനുമതിക്കായി അപേക്ഷ കൊടുത്തിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പബ്ലിസിറ്റി പ്രിയനായ മോഡിക്ക് ഈ നീക്കം സന്തോഷം പകരുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ബലൂൺ യാത്ര
56കാരനായ പിക്കാര്‍ഡ് നേരത്തെ ഒരു ബലൂണില്‍ ലോകം ചുറ്റി തിരിച്ചെത്തിയിട്ടുണ്ട്. 1999ലായിരുന്നു ഇത്.

ചൈനയിലിറങ്ങില്ല!
സോളാര്‍ ഇംപള്‍സ് എന്നു പേരിട്ടിട്ടുള്ള വിമാനം ചൈനയില്‍ ഇറക്കുവാന്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പൊന്നുമായിട്ടില്ലെന്ന് പിക്കാര്‍ഡ് വ്യക്തമാക്കി.

150 ദശലക്ഷം ഡോളര്‍!
വന്‍തോതിലുള്ള നിക്ഷേപം നടന്നിട്ടുണ്ട് ഈ വിമാനയാത്രാ പ്രൊജക്ടില്‍. 150 ദശലക്ഷം ഡോളര്‍ ചെലവിട്ടിരിക്കുന്നു 13 വര്‍ഷത്തിനിടെ. എമ്പതോളം വിദഗ്ധരുടെ ശ്രമഫലമായാണ് ഈ വിമാനം നിര്‍മിക്കപ്പെട്ടത്. ഏതാണ്ട് 10 വര്‍ഷത്തെ ശ്രമം വേണ്ടിവന്നു പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍.

ഭാരക്കുറവ്
ഭാരക്കുറവാണ് ഈ വിമാനത്തിന്റെ പ്രത്യേകതകളിലൊന്ന്. കുറഞ്ഞ ഭാരത്തില്‍ നിര്‍മിക്കപ്പെടുന്ന ഏറ്റവും വലിയ എയര്‍ക്രാഫ്റ്റാണിത്.

വേഗത
വലിയ ചിറകുകളാണ് ഈ വിമാനത്തിലുള്ളത്. ഇവയില്‍ സോളാര്‍ സെല്ലുകള്‍ ഘടിപ്പിക്കും. മണിക്കൂറില്‍ പരമാവധി 140 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ കഴിയും വിമാനത്തിന്.

ഇന്ധനം
സാധാരണ വിമാനങ്ങള്‍ക്ക് ഒരോ പന്ത്രണ്ട് മണിക്കൂറിലെ യാത്രയ്ക്കുമൊടുവില്‍ ഇന്ധനം നിറയ്‌ക്കേണ്ടതുണ്ട്. ഈ വിമാനത്തിന് 120 മണിക്കൂര്‍ തുടര്‍ച്ചയായി സഞ്ചരിക്കാന്‍ സാധിക്കും.


Click it and Unblock the Notifications








