തട്ടമിട്ട റൈഡർ സുന്ദരി ഒറ്റയ്ക്ക് പിന്നിട്ടത് 9000 കിലോമീറ്റർ; കൂടുതലറിയാൻ മറക്കാതെ വായിക്കുക

മോട്ടോർ സൈക്കിൾ ഓടിക്കുന്നതും റൈഡ് പോകുന്നതുമായ വനിതകളെ കുറിച്ച് നിരവധി വീഡിയോകളും വാർത്തകളും നിങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള രേഷ്മ കാസിം നൂർ ഇതുവരെയുളള എല്ലാ സങ്കൽപ്പങ്ങളേയും തകർത്ത് തന്റെ ക്ലാസിക് 350 ബൈക്കിൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സഞ്ചരിച്ചിരിക്കുകയാണ്.

രേഷ്മ ഇതിനകം 9000 കിലോമീറ്റർ ഇന്ത്യയിലുടനീളം സഞ്ചരിച്ചിരിക്കുകയാണ്, ഇപ്പോൾ തന്റെ ബൈക്കിൽ സൗദി അറേബ്യ ട്രിപ്പ് നടത്താൻ പദ്ധതിയിടുകയാണ് ഈ ചങ്കത്തി. കർണാടകയിൽ നിന്ന് ആരംഭിച്ച അവളുടെ ഇന്ത്യൻ പര്യടനം കർണാടകയുടെ ഹൃദയഭാഗത്തേക്ക് കടന്നതിന് ശേഷം നേരെ മഹാരാഷ്ട്രയുടെ സൗന്ദര്യം കണ്ട് പൂനെയിലെ തിരക്കേറിയ തെരുവുകളിലൂടെ സഞ്ചരിച്ച് അവൾ ദാമൻ ദിയുവിലെ പ്രകൃതിരമണീയമായ തീരങ്ങളിലും എത്തി.

 woman biker from chennai

ബീഹാറിലെ ചരിത്ര വീഥികളിലൂടെ യാത്ര ചെയ്ത് അവൾ തന്റെ ബൈക്കുമായി ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും പോയി. അതിന് ശേഷം നേപ്പാളിൻ്റെ പ്രകൃതിഭംഗി അവളെ മാടി വിളിച്ചു. യാത്രയിലൂടെ ലഭിക്കുന്ന അനുഭവങ്ങളാണ് ഇവളുടെ യാത്രയെ വേറിട്ട് നിർത്തുന്നത്. ഹോട്ടലുകളിലോ ലോഡ്ജുകളിലോ താമസിക്കാതെ കടത്തിണ്ണകളിലും, പെട്രോൾ ബങ്കിൽ വരെ ഉറങ്ങിയിട്ടുണ്ട്.

മുൻവശത്ത് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ട്വിൻ ബൾബ്-ടൈപ്പ് പൈലറ്റ് ലാമ്പുകൾ, കർവി ഫ്യുവൽ ടാങ്ക്, സ്പ്ലിറ്റ് സീറ്റുകൾ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ്, തെരഞ്ഞെടുത്ത വകഭേദങ്ങളിൽ അലോയ് വീലുകൾ എന്നിവയെല്ലാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ ഡിസൈനിനെ പൂരകമാക്കുന്നത്. യുഎസ്ബി പോർട്ട്, ചെറിയ റീഡൗട്ടുള്ള അനലോഗ് സ്പീഡോമീറ്റർ, ഓപ്ഷണൽ ട്രിപ്പർ നാവിഗേഷൻ സിസ്റ്റം എന്നീ ഫീച്ചറുകളാണ് ബൈക്കിലുള്ളത്. എയർ-ഓയിൽ കൂൾഡ്, 349 സിസി ഡിസ്പ്ലേസ്മെന്റ് ഉള്ള സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ക്ലാസിക്കിന്റെ ഹൃദയം.

 woman biker from chennai

ഇത് 6,100 rpm-ൽ 20.2 bhp പവറും 4,000 rpm-ൽ 27 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇനി മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി റോയൽ എൻഫീൽഡ് ക്ലാസിക് 350 റെട്രോ ബൈക്കിന്റെ മുൻവശത്ത് പരമ്പരാഗത ശൈലിയിലുള്ള ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്സോർബറുകളുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഇനി ബ്രേക്കിംഗിലേക്ക് നോക്കിയാൽ എൻഫീൽഡിൽ തെരഞ്ഞെടുക്കുന്ന വേരിയന്റിനനുസരിച്ച് മുൻവശത്ത് 300 mm ഡിസ്‌ക്കും പിന്നിൽ 270 mm ഡിസ്‌ക് അല്ലെങ്കിൽ 153 mm ഡ്രം സജ്ജീകരണമാണ് വാഗ്‌ദാനം ചെയ്യുന്നത്. ക്ലാസിക് 350-യിൽ ഡ്യുവൽ ഡിസ്‌ക് വേരിയന്റിന് മാത്രമാണ് ഡ്യുവൽ-ചാനൽ എബിഎസുള്ളത്. സിംഗിൾ-ഡിസ്‌ക് പതിപ്പിന് സിംഗിൾ-ചാനൽ എബിഎസ് ഓപ്ഷനാണ് ഒരുക്കിയിരിക്കുന്നത്.

 woman biker from chennai

മീറ്റിയോർ 350 പോലെ ഉപയോഗിക്കാവുന്ന ടോർക്ക് വർധിപ്പിക്കാനും വൈബ്രേഷനുകൾ കുറയ്ക്കാനും ഈ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കുന്നത് തുടരുന്നു. ക്ലാസിക് 350 മോഡലിന് ഒരു പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നുണ്ട്. സസ്പെൻഷൻ സജ്ജീകരണത്തിലേക്ക് നോക്കിയാൽ മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് റോയൽ എൻഫീൽഡ് സജ്ജീകരിച്ചിരിക്കുന്നത്.

മീറ്റിയോർ 350 ക്രൂയിസറിലേക്ക് പുത്തൻ വേരിയന്റിനെ അവതരിപ്പിച്ചിരുന്നു കമ്പനി. 2.20 ലക്ഷം രൂപയോളമാണ് മീറ്റിയോർ 350 അറോറ വേരിയന്റിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇത് കൂടാതെ മീറ്റിയോർ 350 ശ്രേണിയും റോയൽ എൻഫീൽഡ് പുതുക്കിയിട്ടുണ്ട്. മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും ചില ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് ക്രൂയിസർ ബൈക്കിനെ കൂടുതൽ റിച്ചാക്കുന്നത്.

 woman biker from chennai

ട്യൂബ് ടൈപ്പ് ടയറുകൾ, എൽഇഡി ഹെഡ്‌ലാമ്പ്, അലുമിനിയം സ്വിച്ച് ക്യൂബുകൾ, ഡീലക്സ് ടൂറിംഗ് സീറ്റ്, ട്രിപ്പർ നാവിഗേഷൻ എന്നിവയ്‌ക്കൊപ്പം സ്‌പോക്ക്ഡ് റിമ്മുകളുമായാണ് അറോറ എഡിഷൻ വരുന്നത്. അതിനാൽ, ഒരു റെട്രോ-ലുക്ക് ക്രൂയിസർ മോട്ടോർസൈക്കിൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെയാണ് അറോറ വേരിയന്റ് ഉന്നംവെക്കുന്നത്. ഇതോടൊപ്പം ക്രൂയിസർ ലൈനപ്പിലെ മറ്റ് പതിപ്പുകളിലേക്കും ചെറിയ ചില പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ റോയൽ എൻഫീൽഡ് തയാറായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

എൽഇഡി ഹെഡ്‌ലാമ്പും അലുമിനിയം സ്വിച്ച് ക്യൂബുകളും മറ്റ് പ്രീമിയം ഘടകങ്ങളും സവിശേഷതകളും സഹിതം ടോപ്പ്-ഓഫ്-ലൈൻ സൂപ്പർനോവ വേരിയന്റിനെ കമ്പനി ഇപ്പോൾ കൂടുതൽ പ്രീമിയമാക്കിയെന്ന് വേണം പറയാൻ. 2,29,900 രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. മീറ്റിയോർ 350 സ്റ്റെല്ലാർ ശ്രേണിക്ക് ഇപ്പോൾ ട്രിപ്പർ നാവിഗേഷൻ ഉപകരണം ഒരു സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കുന്നുവെന്നും ബ്രാൻഡ് പറയുന്നു.

 woman biker from chennai

കൂടാതെ മീറ്റിയോർ ഫയർബോളിന് സ്റ്റാൻഡേർഡ് സ്റ്റോക്ക് നിറമായി എലഗന്റ് ബ്ലാക്ക് നിറവും ഉത്സവ സീസണിനോട് അനുബന്ധിച്ച് ലഭിക്കുന്നുണ്ട്. സ്റ്റെല്ലർ വേരിയന്റിന് 2,15,900 രൂപ എക്‌സ്‌ഷോറൂം വിലയും, ഫയർബോളിന്റെ എക്‌സ്‌ഷോറൂം വില 2,05,900 രൂപയുമാണ്. അങ്ങനെ നോക്കുമ്പോൾ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ വാല്യൂ ഫോർ മണി ബൈക്കായി ഈ ക്രൂയിസർ മാറുന്നുവെന്നതിൽ ഒരു സംശയവുമില്ല.

അറോറ വേരിയന്റിലെ ഏറ്റവും ആകർഷകമായ മാറ്റം ആ ഗംഭീരമായ റെട്രോ കളർ ഓപ്ഷനുകളാണെന്നത് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാം. ബൈക്കിലുടനീളം ക്രോമിന്റെ ഉദാരമായ ഉപയോഗമാണ് ഗൃഹാതുരത്വം വർധിപ്പിക്കുന്ന മറ്റൊരു കാര്യം. ഏതാണ്ട് മുഴുവൻ എഞ്ചിൻ ബ്ലോക്കും ഹെഡ്‌ലൈറ്റ് നെസെല്ലും ഇപ്പോൾ ക്രോമിൽ പൂർത്തിയായത് പ്രീമിയം ടച്ച് മോട്ടോർസൈക്കിളിലേക്ക് കൊണ്ടുവരുന്നുണ്ട്.

Image Courtesy: reshunoor/Instagram

More from DriveSpark

Article Published On: Friday, November 24, 2023, 18:02 [IST]
English summary
Solo rider women 9 000 km covered on her motorbike checkout details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X